ടാറ്റയുടെ 30 ലക്ഷത്തിൻ്റെ ഇവി കിട്ടാൻ ഇനിയും കാത്തിരിക്കണം! എല്ലാവർക്കും വേണ്ടത് ഈ വേരിയൻ്റ്
ഇലക്ട്രിക് വാഹനങ്ങളിൽ വിപ്ലവം തീർത്ത ഇന്ത്യൻ ബ്രാൻഡാണല്ലോ ടാറ്റ മോട്ടോർസ്. എൻട്രി ലെവൽ മോഡലുകളിൽ നിന്ന് തുടങ്ങി ഇപ്പോൾ മസ്കുലാർ ലുക്കുളള എസ്‌യുവിയിൽ എത്തി നിൽക്കുകയാണ് ഇവി മോഡലുകൾ. അതിൽ പ്രധാനിയായി നിൽക്കുന്നത് ഹാരിയർ ഇവിയാണ്. വാഹന ലോകത്തെ തന്നെ ഞെട്ടിച്ച പരസ്യമായിരുന്നു ടാറ്റ ഹാരിയർ ഇവിയുടേത്. കേരളത്തിലെ തന്നെ ഉയരമുളള ആനപ്പാറയിൽ വളരെ നിഷ്പ്രയാസം കയറി പോകുന്നത് കണ്ട് എതിരാളികളുടെ കണ്ണുത്തളളിയതാണ്. ജൂലൈ രണ്ടിന് ബുക്കിങ്ങ് ആരംഭിച്ച് 24 മണിക്കൂറിനുളളിൽ തന്നെ 10000 ബുക്കിങ്ങ് ലഭിച്ചിരുന്നു. എന്നാൽ പലരും പറയുന്നത് റോഡിൽ കാണാമേ ഇല്ലല്ലോ എന്നതാണ്. പക്ഷേ അതിൻ്റെ കാര്യം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ.
വാഹനത്തിൻ്റ കാത്തിരിപ്പ് കാലാവധി വർധിച്ചതാണ് വാഹനങ്ങൾ അധികം റോഡിൽ കാണാൻ സാധിക്കാത്തത്. മിഡ്സ്പെക്ക് മോഡലിനും ടോപ്പ് എൻഡ് മോഡലിനുമാണ് ആവശ്യക്കാരേറെയുളളത്. അഡ്വഞ്ചര്‍, ഫിയര്‍ലെസ്+, എംപവേര്‍ഡ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഹാരിയര്‍ ഇവി പ്രധാനമായും ലഭ്യമാകുന്നത്.

21.49 ലക്ഷം രൂപ മുതല്‍ 27.49 ലക്ഷം രൂപ വരെയാണ് റിയര്‍ വീല്‍ ഡ്രൈവ് (RWD) മോഡലുകളുടെ വില. അതേസമയം ടാറ്റ QWD എന്ന് വിളിക്കുന്ന ഓള്‍വീല്‍ ഡ്രൈവ് (AWD) വേരിയന്റുകളുടെ വില 28.99 ലക്ഷം രൂപ മുതല്‍ 30.23 ലക്ഷം രൂപ വരെയാണ്. ഹാരിയര്‍ ഇവി 65 kWh, 75 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ഓഫര്‍ ചെയ്യുന്നത്. ഉയര്‍ന്ന പതിപ്പായ എംപവേര്‍ഡ് വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ള സ്റ്റെല്‍ത്ത് എഡിഷന്‍ 75 kWh ബാറ്ററി പായ്ക്കില്‍ മാത്രമാണ് വരുന്നത്.
65 kWh ബാറ്ററിയിലുള്ള റിയര്‍-വീല്‍ ഡ്രൈവിന് 538 കിലോമീറ്റര്‍ വരെയും, 75 kWh ബാറ്ററി പതിപ്പിന് 622 കിലോമീറ്റര്‍ വരെയും റേഞ്ച് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.റിയല്‍ വേള്‍ഡ് റേഞ്ച് 500 കിലോമീറ്ററില്‍ കൂടുതലായിരിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട എന്നതാണ്. ഡ്യുവല്‍ മോട്ടോര്‍ ഓള്‍-വീല്‍-ഡ്രൈവ് സെറ്റപ്പ് നല്‍കിയിട്ടുള്ള ആദ്യത്തെ ഇലക്ട്രിക് കാര്‍ ആണ് ഹാരിയര്‍ ഇവി എന്നതും ഒരു പ്രത്യേകതയാണ്.

ഇതില്‍ ഓരോ ആക്സിലിലും ഓരോ ഇലക്ട്രിക് മോട്ടോര്‍ ഉണ്ട്. ബൂസ്റ്റ് മോഡ് ഉപയോഗിച്ച് ഹാരിയര്‍ ഇവിക്ക് 6.3 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. ഐസിഇ ഹാരിയറില്‍ നോര്‍മല്‍, റഫ്, വെറ്റ് എന്നിങ്ങനെ 3 ടെറൈന്‍ മോഡുകള്‍ മാത്രമാണുള്ളത്. എന്നാല്‍ ഇലക്ട്രിക് ഹാരിയറില്‍ ടാറ്റ മോട്ടോര്‍സ് മൊത്തം 6 മള്‍ട്ടി-ടെറൈന്‍ മോഡുകള്‍ നല്‍കി.
മുതിർന്നവർക്കായുള്ള സേഫ്റ്റിയിൽ ഹാരിയർ ഇവിക്ക് 32 ൽ 32 പോയിന്റും കുട്ടികളുടെ സുരക്ഷയ്ക്കായി 49 ൽ 45 പോയിന്റുമാണ് ലഭിച്ചത്. ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റിലും സൈഡ് മൂവബിൾ ഡിഫോർമബിൾ ബാരിയർ ടെസ്റ്റിലും 16 ൽ 16 പോയിന്റും ടാറ്റ മോട്ടോർസിന്റെ ഇലക്ട്രിക് എസ്‌യുവിക്ക് നേടാനായിട്ടുണ്ട്.

കുട്ടികളുടെ സേഫ്റ്റിയുടെ ഭാഗമായുള്ള ഡൈനാമിക് സ്‌കോറും CRS ഇൻസ്റ്റാളേഷൻ സ്കോറും ഹാരിയർ ഇലക്ട്രിക്കിൽ മികച്ചതായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. വെഹിക്കിൾ അസെസ്മെന്റ് സ്‌കോറിൽ ഹാരിയർ ഇവിക്ക് 13 ൽ 9 പോയിന്റും ലഭിച്ചു. നിലവിൽ ടാറ്റ നിരയിലുള്ള വാഹനങ്ങളുടെ സേഫ്റ്റിയുടെ അന്തസ് നിലനിർത്താൻ മോഡലിനായത് കൈയടി അർഹിക്കുന്ന കാര്യമാണ്.
ഫീച്ചറുകളുടെ കാര്യത്തിലും സമ്പന്നനായി എത്തിയിരിക്കുന്ന ഹാരിയർ ഇവിയിൽ പുതിയ 14.5 ഇഞ്ച് സാംസങ് നിയോ QLED ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇൻബിൽറ്റ് മാപ്പുള്ള 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ പോലുള്ള സവിശേഷതകൾ കാണാനാവും. അതോടൊപ്പം നോർമൽ, സാൻഡ്, മഡ് റട്ട്സ്, സ്നോ/ഗ്രാസ്, റോക്ക് ക്രാൾ, കസ്റ്റം എന്നിങ്ങനെ 6 വ്യത്യസ്‌ത ടെറെയ്ൻ മോഡുകളും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








