കറണ്ട് ബിൽ ഓർത്ത് ടെൻഷൻ വേണ്ട! ഹാരിയർ ഇവി വാങ്ങിയാൽ 260 രൂപയ്ക്ക് 550 കി.മി ഓടിക്കാം
പെട്രോൾ വണ്ടി മുതലാവില്ല, അത് കൊണ്ട് ഇവി വാങ്ങുന്നവരുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ മനസ് അറിഞ്ഞ് മോഡലുകൾ ഇറക്കാൻ ടാറ്റ മോട്ടോർസ് ശപഥം എടുത്തിരിക്കുകയാണ് എന്ന് തോന്നിപോകും.അത് പോലെയാണല്ലോ ടാറ്റ തങ്ങളുടെ ഓരോ ഇവിയും അവതരിപ്പിക്കുന്നത്. ഇപ്പോൾ പുതിയതായി അവതരിപ്പിച്ചിരിക്കുന്ന ഹാരിയർ ഇവിയുടെ ബുക്കിങ്ങ് ജൂലൈ രണ്ടിന് ആരംഭിച്ചിരുന്നു. 21000 രൂപയാണ് ബുക്കിങ്ങ് തുക. മറ്റൊരു പ്രധാനപ്പെട്ട കാര്യം എന്താണെന്ന് വച്ചാൽ നിലവിൽ ടാറ്റ ഇവി ഉടമകൾക്ക് ഒരു ലക്ഷം രൂപ വരെ ലോയൽറ്റി ബോണസും ടാറ്റ നൽകുന്നുണ്ട്.
കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഇത്രയും കാശ് കൊടുത്ത് ഇവി വാങ്ങി വീട്ടിൽ ചാർജ് ചെയ്യുമ്പോൾ എത്ര രൂപ ചിലവ് വരും എന്ന് പലരും ശ്രദ്ധിക്കാറില്ല. ഹാരിയർ ഇവി നിങ്ങളുടെ വീട്ടിൽ ചാർജ് ചെയ്യാൻ എത്ര രൂപ ചിലവ് വരുമെന്ന് നോക്കിയാലോ. ഈ കണക്കുകൾ വിശദമായി പരിശോധിക്കുമ്പോൾ നിങ്ങൾക്ക് ഒരു ഇവി വാങ്ങണോ വേണ്ടയോ എന്നുള്ള തീരുമാനവും എടുക്കാൻ സഹായിക്കും. ഹാരിയർ ഇവി 65, 75 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകളിലാണ് ലഭ്യമാകുന്നത്. 75 kWh വേരിയൻ്റ് തന്നെ ഉദാഹരണമായി എടുക്കാം.

627 കിലോമീറ്ററാണ് ഫുൾ ചാർജിൽ ടാറ്റ അവകാശപ്പെടുന്ന റേഞ്ച്. റിയൽ വേൾഡ് മൈലേജ് എന്ന രീതിയിൽ അതൊരു 550 കിലോമീറ്ററായി കണക്കാക്കാം. നിങ്ങളുടെ വീട്ടിലെ വൈദ്യുതി കണക്ഷൻ 3 കിലോവാട്ട് ആണെങ്കിൽ കിലോവാട്ടിന് നിങ്ങൾക്ക് കെഎസ്ഇബി നിരക്ക് 6 രൂപ 40 പൈസയാണ്. അങ്ങനെ വരുമ്പോൾ നിങ്ങളുടെ വാഹനം പൂജ്യത്തിൽ നിന്ന് 100 വരെ ചാർജ് ചെയ്യാൻ 10 മണിക്കൂർ സമയം എടുക്കുകയും അതോടൊപ്പം തന്നെ ചാർജിങ്ങിന് വെറും 260 രൂപയേ ആകുന്നുമുളളു.
260 രൂപയ്ക്ക് നിങ്ങൾക്ക് 550 കിലോമീറ്റർ സഞ്ചരിക്കുമ്പോൾ നിങ്ങൾക്ക് കിലോമീറ്ററിന് വെറും 47 പൈസ മാത്രമേ ചിലവാകുന്നുളളു എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. ഒരു കാര്യം കൂടെ നിങ്ങളുടെ അറിവിലേക്ക് കൊണ്ടുവരികയാണ്. ഈ 550 കിലോമീറ്റർ നിങ്ങൾ ലിറ്ററിന് 16 കിലോമീറ്റർ മൈലേജുളള പെട്രോൾ കാറിലാണ് പോകുന്നതെങ്കിൽ നിങ്ങളുടെ പോക്കറ്റിൽ നിന്ന് 3544 രൂപയാണ് പോകുന്നത്. ഇപ്പോൾ ഇവി ആയത് കൊണ്ട് നിങ്ങളുടെ ലാഭം 3288 രൂപ. കണക്കുകളിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ തീർച്ചയായും കമൻ്റിൽ രേഖപ്പെടുത്തുക.

നിങ്ങൾക്ക് തിരുത്ത് എന്തെങ്കിലും ഉണ്ടെങ്കിലും കമൻ്റ് ബോക്സിൽ രേഖപ്പെടുത്താൻ മറക്കരുതേ. നിങ്ങളൊരു ഇവി ഉടമയാണെങ്കിൽ നിങ്ങൾക്ക് എത്രമാത്രം പണം ലാഭിക്കുന്നുണ്ട് എന്ന് കമൻ്റ് ബോക്സിൽ അറിയിച്ചാൽ അത് മറ്റുളളവർക്കും ഉപകാരപ്രദമായിരിക്കുമെന്ന് പ്രത്യേകം ഓർമിപ്പിക്കുകയാണ്. ഇനി ഹാരിയർ ഇവിയുടെ വിശേഷങ്ങളിലേക്ക് കൂടി നോക്കിയാൽ മഹീന്ദ്ര XEV 9e പോലുള്ള മോഡലുകളുമായിട്ടാവും ഹാരിയർ ഇവിയുടെ മത്സരം.
ഒപ്പം എംജിയുടെ വിൻഡ്‌സർ ഇവി പ്രോ പോലുള്ള ടോപ്പ് സെല്ലിംഗ് മോഡലുകൾക്കും ഹാരിയർ ഇലക്ട്രിക്കിന്റെ വരവ് ഭീഷണിയാണ്. ഡിസൈനിന്റെ കാര്യത്തിൽ ടാറ്റ ഹാരിയർ ഡീസലിന്റെ അതേ രൂപമാണ് ഇവിയും സ്വീകരിച്ചിരിക്കുന്നത്. മുൻവശത്ത് എയറോഡൈനാമിക്സ് കാര്യക്ഷമതക്കായി ക്ലോസ്-ഓഫ് ഗ്രില്ലാണ് ഹാരിയർ ഇവിയിൽ കൊടുത്തിരിക്കുന്നത്. ഇതിന് താഴെയായി ബാറ്ററി പായ്ക്ക്, മോട്ടോറുകൾ തുടങ്ങിയ ആന്തരിക ഘടകങ്ങളെ തണുപ്പിക്കുന്നതിനായി ഫ്രണ്ട് ബമ്പറിൽ വെർട്ടിക്കൽ സാറ്റിൻ സിൽവർ സ്ലാറ്റുകൾ ഉപയോഗിച്ചതും കാണാം.

ഓൾ വീൽ ഡ്രൈവ് സംവിധാനമായ QWD വേരിയൻ്റിന് 28.99 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്, ഓൺറോഡ് വില ഏകദേശം 32 ലക്ഷം രൂപയോളം വരുമെന്നാണ് കണക്കുകൾ. റിയർ വീൽ ഡ്രൈവ് മോഡലിന് 21 ലക്ഷം രൂപ മുതലാണ് എക്സ്ഷോറും വില ആരംഭിക്കുന്നത്. ഹാരിയര്‍ ഇവിക്ക് 627 കിലോമീറ്റര്‍ വരെ ഡ്രൈവിംഗ് റേഞ്ച് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. AWD സംവിധാനത്തോടെ വിപണിയിലെത്തുന്ന ഈ സെഗ്മെന്റിലെ ഏക മോഡല്‍ കൂടിയാണ് ഹാരിയര്‍ ഇവി.
ഓഫ്റോഡ് മാത്രല്ല ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ റേറ്റിങ്ങ് നേടിയിരുന്നു. മുതിർന്നവർക്കായുള്ള സേഫ്റ്റിയിൽ ഹാരിയർ ഇവിക്ക് 32 ൽ 32 പോയിന്റും കുട്ടികളുടെ സുരക്ഷയ്ക്കായി 49 ൽ 45 പോയിന്റുമാണ് ലഭിച്ചത്. ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റിലും സൈഡ് മൂവബിൾ ഡിഫോർമബിൾ ബാരിയർ ടെസ്റ്റിലും 16 ൽ 16 പോയിന്റും ടാറ്റ മോട്ടോർസിന്റെ ഇലക്ട്രിക് എസ്‌യുവിക്ക് നേടാനായിട്ടുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








