ഹാരിയര്‍ ഇവി വാങ്ങാന്‍ തള്ളിക്കയറി ജനം! 24 മണിക്കൂറില്‍ വാരിക്കൂട്ടിയത് 10000 ബുക്കിംഗ്

ടാറ്റ മോട്ടോര്‍സിന്റെ ഏറ്റവും പുതിയ ഇലക്ട്രിക് എസ്‌യുവിയായ ഹാരിയര്‍ ഇവി ഇന്ത്യന്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. ജൂണ്‍ മാസം വില പ്രഖ്യാപിച്ച കാറിന്റെ റിസര്‍വേഷന്‍ ജൂലൈ രണ്ടിനാണ് ആരംഭിച്ചത്. ബുക്കിംഗ് ആരംഭിച്ചതിന് പിന്നാലെ ഇവിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറിനുള്ളില്‍ 10,000-ത്തിലധികം പേരാണ് ഈ കാര്‍ റിസര്‍വ് ചെയ്തത്. ഒറ്റ ദിവസം ഏറ്റവും കൂടുതല്‍ ബുക്കിംഗ് ലഭിച്ച ഇലക്ട്രിക് കാര്‍ എന്ന റെക്കോഡ് പക്ഷേ സ്വന്തം പേരിലാക്കാന്‍ ഹാരിയര്‍ ഇവിക്ക് സാധിച്ചിട്ടില്ല.

ഈ വര്‍ഷം തന്നെ ആദ്യ ദിവസം തന്നെ 16,900 ബുക്കിംഗ് വാരിക്കൂട്ടിയ മഹീന്ദ്ര XUV 9e ഇലക്ട്രിക് എസ്‌യുവിയാണ് മുന്നില്‍. പുത്തന്‍ ഇലക്ട്രിക് കാറിന്റെ ഡെലിവറി ഈ മാസം അവസാനത്തോടെയുണ്ടാകുമെന്നാണ് അറിവ്. ഹാരിയര്‍ ഇവി ടാറ്റയുടെ പൂനെ പ്ലാന്റിലാണ് നിര്‍മ്മിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം പുത്തന്‍ ഇവിയുടെ ആദ്യത്തെ യൂണിറ്റ് പണികഴിഞ്ഞ് പുറത്തിറങ്ങിയിരുന്നു. കാറിന് ഒറ്റ ചാര്‍ജില്‍ 622 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

tata harrier ev

ഹാരിയര്‍ ഇവി രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ ലഭ്യമാണ് - 65kWh, 75kWh. ചെറിയ ബാറ്ററി പായ്ക്കിന് 538 കിലോമീറ്ററും വലിയ ബാറ്ററിക്ക് (MIDC സ്റ്റാന്‍ഡേര്‍ഡ്) 627 കിലോമീറ്ററുമാണ് സര്‍ട്ടിഫൈഡ് റേഞ്ച്. C75 ടെസ്റ്റിംഗ് സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് 65kWh ബാറ്ററി പായ്ക്കിന് 420മുതല്‍ 445 കിലോമീറ്റര്‍ വരെയും 75kWh ബാറ്ററിക്ക് 480 മുതല്‍ 505 കിലോമീറ്റര്‍ വരെയുമാണ് റേഞ്ച് കണക്കാക്കുന്നത്.

ഹാരിയര്‍ ഇവിയുടെ ടോപ്പ് വേരിയന്റ് QWD ഫോര്‍മാറ്റില്‍ (ഡ്യുവല്‍ മോട്ടോറുകളുള്ള ക്വാഡ് വീല്‍ ഡ്രൈവ്) ലഭ്യമാണ്. ഇതില്‍ വലിയ 75 kWh ബാറ്ററി പായ്ക്കാണ് ഉപയോഗിക്കുന്നത്. ഫുള്‍ചാര്‍ജില്‍ 622 കിലോമീറ്റര്‍ ആണ് സര്‍ട്ടിഫൈഡ് റേഞ്ച്. ഹാരിയര്‍ ഇവിയുടെ QWD വേരിയന്റിന്റെ C75 റേഞ്ച് 460 കിലോമീറ്റര്‍ മുതല്‍ 490 കിലോമീറ്റര്‍ വരെയാണെന്നാണ് ടാറ്റ പറയുന്നത്.

tata harrier ev qwd

ഡ്യുവല്‍ മോട്ടോര്‍ ഓള്‍-വീല്‍-ഡ്രൈവ് സെറ്റപ്പ് നല്‍കിയിട്ടുള്ള ആദ്യത്തെ ഇലക്ട്രിക് കാര്‍ ആണ് ഹാരിയര്‍ ഇവി. ഇതില്‍ ഓരോ ആക്‌സിലിലും ഓരോ ഇലക്ട്രിക് മോട്ടോര്‍ ഉണ്ട്. ബൂസ്റ്റ് മോഡ് ഉപയോഗിച്ച് ഹാരിയര്‍ ഇവിക്ക് 6.3 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും.

പുതിയ 540 ഡിഗ്രി ക്യാമറ ഫങ്ഷന്‍, 360 ഡിഗ്രി സറൗണ്ട് വ്യൂ മോണിറ്റര്‍ സിസ്റ്റത്തില്‍ അധിക ആംഗിള്‍ നല്‍കുന്നു. ഇത് കാറിന്റെ അടിവശം കാണിക്കുന്നു. ഈ പുതിയ ആംഗിള്‍ ട്രാന്‍സ്പരന്റ് മോഡില്‍ പ്രവര്‍ത്തിക്കുന്നു ഇത് ഓഫ്-റോഡ് സാഹചര്യങ്ങളിലും വലിയ കുഴികളില്‍ നിന്നും രക്ഷ നേടാന്‍ ഡ്രൈവറെ സഹായിക്കുന്നു.

ഐസിഇ ഹാരിയറില്‍ നോര്‍മല്‍, റഫ്, വെറ്റ് എന്നിങ്ങനെ 3 ടെറൈന്‍ മോഡുകള്‍ മാത്രമാണുള്ളത്. എന്നാല്‍ ഇലക്ട്രിക് ഹാരിയറില്‍ ടാറ്റ മോട്ടോര്‍സ് മൊത്തം 6 മള്‍ട്ടി-ടെറൈന്‍ മോഡുകള്‍ നല്‍കി. നോര്‍മല്‍, മഡ് റട്‌സ്, റോക്ക് ക്രാള്‍, സാന്‍ഡ്, സ്‌നോ/ഗ്രാസ്, കസ്റ്റം മോഡ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ മോഡുകള്‍ പവര്‍ ഡെലിവറി, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ത്രോട്ടില്‍ റെസ്‌പോണ്‍സ് എന്നിവ മാറ്റി ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ സഹായകമാവുന്നു.

tata harrier ev interior

ഹാരിയര്‍ ഇവിയില്‍ ഏതൊരു ടാറ്റ കാറുകളിലെയും ഏറ്റവും വലിയ പുതിയ 14.5 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം അവതരിപ്പിച്ചു. സാംസങ് നിര്‍മ്മിച്ച നിയോ ക്യൂഎല്‍ഇഡി ഡിസ്പ്ലേ ഉപഭോക്താക്കള്‍ക്ക് മികച്ച കാഴ്ചാനുഭവം നല്‍കുന്നു. ഹാരിയര്‍ ഇവിയില്‍ ഷാര്‍ക്ക് ഫിന്‍ ആന്റിനയില്‍ ഒരു അധിക ക്യാമറയുണ്ട്. ഈ ക്യാമറയില്‍ നിന്നുള്ള ഫീഡ് ഡിജിറ്റല്‍ ഐആര്‍വിഎമ്മില്‍ കാണാം. ഇത് കാറിന്റെ പിന്നില്‍ നിന്നുള്ള വ്യക്തമായ കാഴ്ച നല്‍കുന്നു. റെക്കോര്‍ഡിംഗ് ഫംഗ്ഷനുമുള്ള ഇത് സുരക്ഷയ്ക്കായി ഡാഷ്‌ക്യാമായും പ്രവര്‍ത്തിക്കുന്നു.

ക്വാഡ് ഡേ എന്ന് പേരിട്ട ഒരു ഇവന്റില്‍ വെച്ച് ടാറ്റ ഹാരിയര്‍ ഇവിയുടെ ഓഫ്‌റോഡ് ശേഷി പ്രദര്‍ശിപ്പിച്ചിരുന്നു. ഹാരിയര്‍ ഇവി കല്ലുകള്‍ നിറഞ്ഞ വഴിയിലൂടെ ഓഫ്‌റോഡിംഗ് നടത്തുകയും കുത്തനെയുള്ള കയറ്റം കയറുകയും ടാങ്ക് വലിച്ചു നീക്കുകയും ചെയ്തു. ചെളിയും വെള്ളവും നിറഞ്ഞ പാതയിലൂടെയും ഇത് കടന്നുപോയി. ഒരു ഇലക്ട്രിക് കാറിന് ചെയ്യാന്‍ എളുപ്പമല്ലാത്ത കാര്യങ്ങള്‍ പോലും ഇത് ചെയ്തു കാണിച്ചു.

ഷാസിയുടെ അല്ലെങ്കില്‍ ബോഡി ഷെല്ലിന്റെ ഉറപ്പ് കാണിക്കാനായി കാറിന് മുകളില്‍ 1.5 ടണ്‍ കണ്ടെയ്നര്‍ വെച്ചും ടാറ്റ കരുത്ത് കാണിച്ചു. ടാറ്റയുടെ സമീപകാലത്ത് പുറത്തിറങ്ങിയ മറ്റ് ഇവികളെ പോലെ ഹാരിയര്‍ ഇവി ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുണ്ട്. ഏതായലും ബുക്കിജംഗിലെ ഈ മുന്നേറ്റം ഹാരിയര്‍ ഇവിക്ക് തുടരാനാകുമെന്ന് പ്രതീക്ഷിക്കാം. ഓഫ്-റോഡിംഗ് ശേഷിയും സുരക്ഷാ റേറ്റിംഗുകളും ഈ വാഹനത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.

Article Published On: Monday, July 7, 2025, 10:51 [IST]
English summary
Tata harrier ev garners 10000 bookings in 24 hours all details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X