ജൂണ്‍ മൂന്നിന് ഇവി വിപണി 'കത്തും'! 500 KM റേഞ്ചുമായി പുതിയ ടാറ്റ ഇവി എത്തുന്നു, ഏതാണെന്ന് മനസ്സിലായോ?

വില്‍പ്പനയുടെ കാര്യത്തില്‍ മാത്രമല്ല ഒന്നിലധികം പ്രൈസ് ബ്രാന്‍ഡുകളില്‍ വിവിധ തരത്തിലുള്ള മോഡലുകള്‍ പുറത്തിറക്കിയാണ് ടാറ്റ മോട്ടോര്‍സ് ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ വിഭാഗത്തില്‍ ആധിപത്യം സ്ഥാപിച്ചത്. ഇപ്പോള്‍ വിന്‍ഡ്‌സര്‍ ഇവി എന്ന ഒറ്റ മോഡല്‍ കൊണ്ട് എംജി ടാറ്റയെ വിറപ്പിച്ച് കൊണ്ടിരിക്കുകയാണ്. കൂടെ ബോണ്‍ ഇലക്ട്രിക് വാഹനങ്ങളുമായി മഹീന്ദ്രയും ഒരുവശത്ത് ഉയര്‍ന്ന് വരുന്നു. ഈ സാഹചര്യത്തില്‍ പോര്‍ട്‌ഫോളിയോ വലുതാക്കി എംജിയെയും മഹീന്ദ്രയെയും മറികടക്കാനുള്ള നീക്കത്തിലാണ് ടാറ്റ. അടുത്ത ഏതാനും മാസങ്ങള്‍ കൊണ്ട് ഹാരിയര്‍ ഇവി, സഫാരി ഇവി, സിയറ ഇവി, അവിന്യ ഇവി എന്നീ പുതിയ ഇവി മോഡലുകള്‍ പുറത്തിറക്കാനാണ് ടാറ്റയുടെ പ്ലാന്‍.

ഇതില്‍ ഹാരിയര്‍ ഇവിയായിരിക്കും ആദ്യം പുറത്തിറങ്ങുക. ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ കാര്‍ കമ്പനികളിലൊന്നായ ടാറ്റ മോട്ടോഴ്സിന്റെ നിലവിലെ ലൈനപ്പിലെ ഏറ്റവും വലുതും പ്രീമിയവുമായ മോഡല്‍ ആകാന്‍ പോകുകയാണ് ഹാരിയര്‍ ഇവി (Tata Harrier EV). ഇപ്പോള്‍ ഹാരിയര്‍ ഇവിയുടെ ലോഞ്ച് തീയതി പുറത്തുവന്നിട്ടുണ്ട്. അത് നമുക്ക് വിശദമായി നോക്കാം.

Tata Harrier EV Launch In India On 3 June 2025

2025 ജനുവരിയില്‍ ഓട്ടോ എക്സ്പോയില്‍ കാറിന്റെ പ്രൊഡക്ഷന്‍ പതിപ്പ് കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു. ആദ്യ കാഴ്ചക്ക് ശേഷം കമ്പനി ഇതിന്റെ ടീസറുകളും പങ്കുവെച്ചിരുന്നു. ഇപ്പോള്‍ ടാറ്റയുടെ പുത്തന്‍ ഇവിക്കായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ പോകുകയാണ്. 2025 ജൂണ്‍ മൂന്നിന് ടാറ്റ ഹാരിയര്‍ ഇവി ഔദ്യോഗികമായി അവതരിപ്പിക്കും.

ടാറ്റയുടെ പുതിയ Acti.ev (ജനറല്‍ 2) ആര്‍ക്കിടെക്ചറിലാണ് ഹാരിയര്‍ ഇവി നിര്‍മ്മിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഈ പ്ലാറ്റ്ഫോം. ബാറ്ററി ഫേ്‌ലാറില്‍ സ്ഥാപിച്ചതടക്കം ഇവിക്കായി ചില പ്രത്യേക മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. ഹാരിയര്‍ ഇവിയുടെ കൃത്യമായ ബാറ്ററി ശേഷി ടാറ്റ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇത് 55 kWh-ല്‍ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടാറ്റ ഹാരിയര്‍ ഇവിയുടെ ഏറ്റവും പ്രത്യേകത അതിന്റെ റേഞ്ച് ആയിരിക്കും.

Tata Harrier EV Launch In India On 3 June 2025

ടാറ്റയുടെ മാത്രമല്ല നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്ന ഇവികളെ കുറിച്ചുള്ള പ്രധാന പരാതി ട്രൂ റേഞ്ച് കുറവാണെന്നതാണ്. ടാറ്റയുടെ പുത്തന്‍ ഇലക്ട്രിക് എസ്‌യുവിയായ ഹാരിയര്‍ ഇവി ഫുള്‍ ചാര്‍ജില്‍ 500 കിലോമീറ്റര്‍ വരെ ഓടുമെന്നാണ് പറയുന്നത്. ടാറ്റയുടെ C75 ടെസ്റ്റിംഗ് പ്രകാരമുള്ള റേഞ്ച് കണക്കുകളാണ്. ഫുള്‍ചാര്‍ജില്‍ 500 കിലോമീറ്റര്‍ റേഞ്ച് കിട്ടിയാല്‍ പിന്നെ ധൈര്യമായി ദീര്‍ഘദൂര യാത്രകള്‍ പോകാം എന്നതാണ് മെച്ചം.

അതായത് ഹാരിയര്‍ ഇവി ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ സുഖമായി കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരം വരെ പോകാം. ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം സജ്ജീകരിച്ചെതുന്ന കാര്‍ ഏത് തരം പാതകളും കീഴടക്കാന്‍ ഡ്രൈവര്‍മാരെ പ്രാപ്തമാക്കുന്നു. റിയര്‍ ആക്‌സില്‍ മൗണ്ടഡ് ഇലക്ട്രിക് മോട്ടോര്‍ 500Nm ടോര്‍ക്ക് നല്‍കും. മികച്ച പിക്കപ്പ് വേഗതയും ശക്തമായ ഓഫ്-റോഡിംഗ് വൈദഗ്ധ്യവുമുള്ള ഈ കാര്‍ ഒത്തിരി പേരെ ആകര്‍ഷിക്കും.

Tata Harrier EV Launch In India On 3 June 2025

ഡിസൈന്‍ വശം പരിശോധിക്കുമ്പോള്‍ ടാറ്റ ഹാരിയര്‍ ഇവിക്ക് അതിന്റെ ഐസി എഞ്ചിന്‍ പതിപ്പിനോട് നിരവധി സാമ്യതകള്‍ കാണാനാകും. എങ്കിലും മാറ്റത്തിനായി ഇവി സ്‌പെസിഫിക് ഘടകങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ഇതിന് ഒരു ക്ലോസ്ഡ് ഗ്രില്‍ (ഷീല്‍ഡ് ഫ്രണ്ട് ഗ്രില്‍), ഇവി ബാഡ്ജിംഗ്, സില്‍വര്‍ ബോഡി ക്ലാഡിംഗ്, ആകര്‍ഷകമായ ലൈറ്റിംഗ്, കണക്റ്റഡ് ലൈറ്റ് ബാര്‍ എന്നിവ ടാറ്റ നല്‍കിയിരിക്കുന്നു. പുതിയ 'ടര്‍ബൈന്‍-ബ്ലേഡ്' സ്‌റ്റൈലിലുള്ള അലോയ് വീലുകള്‍ എസ്‌യുവിക്ക് പ്രീമിയം, ഫ്യൂച്ചറിസ്റ്റിക് ടച്ച് നല്‍കുന്നു.

പ്രീമിയം മോഡല്‍ ആയതിനാല്‍ അതിന്റെ പകിട്ട് അകത്തളത്തിലും കാണാന്‍ കഴിയും. ഡ്യുവല്‍-ടോണ്‍ ഡാഷ്ബോര്‍ഡ്, വലിയ ഫ്‌ലോട്ടിംഗ് ടച്ച്സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ടെറൈന്‍ മോഡുകള്‍ക്കായി റോട്ടറി ഡയല്‍, പനോരമിക് സണ്‍റൂഫ്, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് സിസ്റ്റം എന്നിവ ലഭിക്കും. ഇതോടൊപ്പം, പുതിയ കണക്റ്റഡ് കാര്‍ ടെക്‌നോളജി, ഒടിഎ അപ്ഡേറ്റുകള്‍, നൂതന ഡ്രൈവിംഗ് മോഡുകള്‍ എന്നിവയും നല്‍കും.

Tata Harrier EV Launch In India On 3 June 2025

ഇന്ത്യയിലെ പ്രീമിയം ഇവി വിഭാഗത്തെ പുനര്‍നിര്‍വചിക്കാന്‍ എത്തുന്ന ടാറ്റ ഹാരിയര്‍ ഇവിക്ക് ഏകദേശം 25 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഈ വില നിലവാരത്തില്‍ ഹ്യുണ്ടായി ക്രെറ്റ ഇവി, എംജി ZS ഇവി, വരാന്‍ പോകുന്ന മാരുതി ഇവിറ്റാര എന്നിവയുടെ ഒരുപടി മുകളില്‍ നില്‍ക്കും ഹാരിയര്‍ ഇവി. BYD ഇമാക്‌സ് 7 മോഡലിനും ഹാരിയര്‍ ഇവി വെല്ലുവിളി ഉയര്‍ത്തും.

More from DriveSpark

Article Published On: Monday, May 19, 2025, 13:01 [IST]
English summary
Tata harrier ev launch in india on 3 june 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X