21000 രൂപയുമായി വേഗം പോര്, 627 കി.മീ. റേഞ്ചുള്ള ഇവി ബുക്ക് ചെയ്താൽ 1 ലക്ഷം രൂപ വിലക്കുറച്ച് തരാമെന്ന് ടാറ്റ

2025-ൽ എതിരാളികളുടെ നെഞ്ചിലേക്ക് ടാറ്റ തറച്ചുകയറ്റിയ അമ്പാണ് ഹാരിയർ ഇവി എന്ന കൊമ്പൻ. ലോഞ്ചിന് മുൻപ് തന്നെ ഹാരിയറിൻ്റെ കരുത്തും ശേഷിയും എന്താണെന്ന് ഒറ്റ വീഡിയോയിലൂടെ ബ്രാൻഡ് ജനങ്ങളെ അറിയിച്ചിരുന്നു. ഒരു മല കയറ്റത്തിലൂടെ ഹാരിയർ ആരാധകരുടെ മനസും കൂടെയാണ് കീഴടക്കിയത്. അതിലുപരി വാഹനം ലോഞ്ച് ചെയ്ത് വിലയും കൂടി പ്രഖ്യാപിച്ചതോടെ നേർക്കു നേരെ നിൽക്കാൻ പോലും മടിക്കുന്ന സ്ഥിതിയിലേക്ക് ഇവി എത്തി. ഹാരിയര്‍ ഇവി 65 kWh, 75 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ഓഫര്‍ ചെയ്യുന്നത്. ഉയര്‍ന്ന പതിപ്പായ എംപവേര്‍ഡ് വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ള സ്റ്റെല്‍ത്ത് എഡിഷന്‍ 75 kWh ബാറ്ററി പായ്ക്കില്‍ മാത്രമാണ് വരുന്നത്. ഇന്നു മുതൽ ബുക്കിങ്ങ് ആരംഭിച്ചിരിക്കുകയാണ്.

21,000 രൂപയാണ് ഹാരിയർ ഇവിയുടെ ബുക്കിങ്ങ് തുക. ടാറ്റയുടെ ഓൺലൈൻ പ്ലാറ്റ്ഫോം വഴി നിങ്ങൾക്ക് വാഹനം ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. അതിനൊപ്പം തന്നെ ടാറ്റയുടെ കിടിലൻ ഓഫർ എന്താണെന്ന് വച്ചാൽ നിലവിൽ നിങ്ങളൊരു ടാറ്റ ഇവി ഉടമയാണെങ്കിൽ നിങ്ങൾക്ക് ഒരു ലക്ഷം രൂപ വരെ ലോയൽറ്റി ബോണസ് ലഭിക്കുന്നതാണ്. വിശദമായി അറിയാൻ നിങ്ങൾ അടുത്തുള്ള നിങ്ങളുടെ ടാറ്റ ഷോറൂമിൽ പോകാൻ മറക്കരുതേ. ഇവിയെ ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ ഉറപ്പായും ഹാരിയർ ഇവി വാങ്ങിപോകും.

tata harrier ev booking started officially

ഹാരിയർ ഇവിയുടെ മറ്റ് വിശദാംശങ്ങളിലേക്ക് നോക്കിയാൽ ആക്‌ടി ഡോട്ട് ഇവി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി പണികഴിച്ചിരിക്കുന്ന ഇവിക്ക് ഓൾവീൽ ഡ്രൈവ് സവിശേഷത വരെയുണ്ടെന്നതാണ് ശ്രദ്ധേയം. കാലങ്ങൾക്ക് ശേഷമാണ് ടാറ്റയുടെ വാഹന നിരയിലേക്ക് ഈയൊരു ഫീച്ചർ കടന്നുവരുന്നത്. മഹീന്ദ്ര XEV 9e പോലുള്ള മോഡലുകളുമായിട്ടാവും ഹാരിയർ ഇവിയുടെ മത്സരം. ഒപ്പം എംജിയുടെ വിൻഡ്‌സർ ഇവി പ്രോ പോലുള്ള ടോപ്പ് സെല്ലിംഗ് മോഡലുകൾക്കും ഹാരിയർ ഇലക്ട്രിക്കിന്റെ വരവ് ഭീഷണിയാണ്.

ഡിസൈനിന്റെ കാര്യത്തിൽ ടാറ്റ ഹാരിയർ ഡീസലിന്റെ അതേ രൂപമാണ് ഇവിയും സ്വീകരിച്ചിരിക്കുന്നത്. മുൻവശത്ത് എയറോഡൈനാമിക്സ് കാര്യക്ഷമതക്കായി ക്ലോസ്-ഓഫ് ഗ്രില്ലാണ് ഹാരിയർ ഇവിയിൽ കൊടുത്തിരിക്കുന്നത്. ഇതിന് താഴെയായി ബാറ്ററി പായ്ക്ക്, മോട്ടോറുകൾ തുടങ്ങിയ ആന്തരിക ഘടകങ്ങളെ തണുപ്പിക്കുന്നതിനായി ഫ്രണ്ട് ബമ്പറിൽ വെർട്ടിക്കൽ സാറ്റിൻ സിൽവർ സ്ലാറ്റുകൾ ഉപയോഗിച്ചതും കാണാം.

tata harrier ev booking started officially

സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണവും കണക്റ്റഡ് എൽഇഡി ഡിആർഎല്ലുകളും ഹാരിയർ ഇവിയുടെ പ്രീമിയം ലുക്ക് വർധിപ്പിക്കുന്നുണ്ട്. ഹാരിയർ ഇവിയുടെ വശക്കാഴ്ച്ചയിലേക്ക് വന്നാൽ എയറോഡെനാമിക് സ്റ്റൈലിലുള്ള വലിയ 18 ഇഞ്ച് അലോയ് വീലുകളാണ് പ്രധാന ആകർഷണം. ഫ്ലഷ്-സ്റ്റൈൽ ഡോർ ഹാൻഡിലുകൾ പോലുള്ള ഗിമ്മിക്കുകളും ഇലക്ട്രിക് എസ്‌യുവിയിൽ കൊടുത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പിൻവശത്ത് കണക്റ്റഡ് ടെയിൽ ലൈറ്റ് സജ്ജീകരണമാണ് ഹൈലൈറ്റായി എടുത്തു പറയാനുളളത്.

പുറത്ത് സുന്ദരമെങ്കിൽ ഇൻ്റീരിയർ അതീവസുന്ദരമെന്നേ പറയാൻ സാധിക്കു. ഡ്യുവൽ-ടോൺ ഇന്റീരിയർ ഫിനിഷ് പ്രീമിയംനെസ് വർധിപ്പിക്കുന്ന കാര്യമാണ്. തെരഞ്ഞെടുക്കുന്ന വകഭേദത്തെ ആശ്രയിച്ച് നിറങ്ങളിലും വ്യത്യാസമുണ്ടാവും. 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം പുതിയ 14.5 ഇഞ്ച് സാംസങ് നിയോ QLED ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഇൻബിൽറ്റ് മാപ്പുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

tata harrier ev booking started officially

നോർമൽ, സാൻഡ്, മഡ് റട്ട്‌സ്, സ്നോ/ഗ്രാസ്, റോക്ക് ക്രാൾ, കസ്റ്റം എന്നീ ആറ് വ്യത്യസ്ത റെറെയ്‌ൻ മോഡുകൾ സെലക്‌ട് ചെയ്യാനുള്ള പുതിയ റോട്ടറി ഡയലും കിടിലമാണ്. ടാറ്റ ഹാരിയർ ഇവിയിൽ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളും രണ്ട് മോട്ടോർ കോൺഫിഗറേഷൻ ഓപ്ഷനുകളും ലഭ്യമാണ്. ഹാരിയർ ഇവിയുടെ താഴ്ന്ന വകഭേദങ്ങൾ 65 kWh ബാറ്ററി പായ്ക്കാണ് നൽകുന്നത്. അതേസമയം ടോപ്പ് വേരിയന്റുകൾക്ക് 75 kWh ബാറ്ററിയും കിട്ടും.

tata harrier ev booking started officially

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, July 2, 2025, 14:00 [IST]
English summary
Tata harrier ev official booking started with loyalty bonus for current tata ev customers
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X