500Km റേഞ്ചുള്ള ടാറ്റ ഇവി 'അടവില്‍' വാങ്ങാം! ഓരോ മാസവും ഇത്രയേ EMI വരികയുള്ളൂ...
ഇന്ത്യന്‍ പാസഞ്ചര്‍ ഇലക്ട്രിക് കാര്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച് കൊണ്ടാണ് കഴിഞ്ഞ ദിവസം ടാറ്റ മോട്ടോര്‍സ് ഹാരിയര്‍ ഇവി പുറത്തിറങ്ങിയത്. ഓള്‍വീല്‍ ഡ്രൈവുമായി വരുന്ന ഇലക്ട്രിക് എസ്‌യുവിയുടെ ബേസ് വേരിയന്റ് വരെ ഫീച്ചര്‍ സമ്പന്നമാണ്. 21.49 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് ഇവി അവതരിപ്പിച്ചിരിക്കുന്നത്. വേരിയന്റ് തിരിച്ചുള്ള വിലകള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇലക്ട്രിക് എസ്‌യുവിക്കായുള്ള ബുക്കിംഗ് ജൂലൈ രണ്ട് മുതല്‍ ആരംഭിക്കും.65kWh ബാറ്ററി പായ്ക്കില്‍ മാത്രം ലഭ്യമാകുന്ന എന്‍ട്രി ലെവല്‍ അഡ്വഞ്ചര്‍ വേരിയന്റ് ലോണിൽവാങ്ങാന്‍ പദ്ധതിയിട്ടവർക്ക് ഓണ്‍-റോഡ് വില, ഡൗണ്‍ പേയ്മെന്റ്, ഇഎംഐ എന്നിവ പറഞ്ഞു താരം.
ആദ്യം നമുക്ക് ഹാരിയര്‍ ഇവിയുടെ ഓണ്‍റോഡ് വില നോക്കാം. ഹാരിയര്‍ ഇവി അഡ്വഞ്ചര്‍, ഫിയര്‍ലെസ്, എംപവേര്‍ഡ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വേരിയന്റുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രാരംഭ എക്സ്-ഷോറൂം വില 21.49 ലക്ഷം രൂപയാണ്. നിങ്ങള്‍ കൊച്ചിയില്‍ നിന്ന് ബേസ് മോഡല്‍ വാങ്ങുകയാണെങ്കില്‍ ഓണ്‍-റോഡ് വില ഏകദേശം 23.65 ലക്ഷം രൂപയായിരിക്കും. ആര്‍ടിഒ, ഇന്‍ഷൂറന്‍സ്, മറ്റ് ചാര്‍ജുകള്‍ എല്ലാം ചേര്‍ത്തുള്ള തുകയാണ് ഇത്.

ഇനി കാര്‍ വാങ്ങാന്‍ നിങ്ങളുടെ കൈയ്യില്‍ റെഡി ക്യാഷ് ഇല്ലെന്ന് കരുതുക. ഹാരിയറിന്റെ ബേസ് വേരിയന്റ് ലോണില്‍ വാങ്ങുമ്പോള്‍ ഇഎംഐ എത്ര വരുമെന്ന് നമുക്ക് നോക്കാം. ടാറ്റ ഹാരിയര്‍ ഇവി വാങ്ങാനായി നിങ്ങള്‍ 5 ലക്ഷം രൂപ ഡൗണ്‍ പേയ്മെന്റ് കൊടുത്തുവെന്ന് കരുതുക. അപ്പോള്‍ ബാക്കി 18.65 ലക്ഷം രൂപ ബാങ്കില്‍ നിന്നോ മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ ലോണ്‍ ആയി ലഭിക്കും.
പലിശ നിരക്കും ഡൗണ്‍ പേയ്മെന്റ് തുകയും നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററിയെ ആശ്രയിച്ചിരിക്കുമെന്ന് ഓര്‍മിപ്പിക്കുന്നു. ഈ തുക 9.8 ശതമാനം പലിശ നിരക്കില്‍ 5 വര്‍ഷത്തേക്കാണ് വായ്പയെടുക്കുന്നതെന്ന് കരുതുക. അത്തരമൊരു സാഹചര്യത്തില്‍ അടുത്ത 60 തവണകള്‍ക്കായി നിങ്ങള്‍ ഏകദേശം 39,457 രൂപ ഇഎംഐ അടയ്‌ക്കേണ്ടിവരും. ടാറ്റ ഹാരിയര്‍ ഇവിയുടെ ലോണ്‍ അടച്ച് തീരുമ്പോഴേക്കും നാം ഏകദേശം 5 ലക്ഷം രൂപയോളം പലിശയായി അടക്കേണ്ടി വരും.

ടാറ്റ ഹാരിയര്‍ ഇവിയെ കുറിച്ച് പറയുമ്പോള്‍ ഇതില്‍ 65kWh, 75kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകള്‍ ഉണ്ട്. റിയര്‍വീല്‍ ഡ്രൈവ് സംവിധാനവുമായി വരുന്ന അഡ്വഞ്ചര്‍ വേരിയന്റ് സിംഗിള്‍ ചാര്‍ജില്‍ 500+ കിലോമീറ്റര്‍ റേഞ്ച് എങ്കിലും ലഭിക്കുമെന്ന് ഉറപ്പാണ്. അതേസമയം 75 kWh ബാറ്ററി പായ്ക്കുള്ള RWD വേരിയന്റുകള്‍ക്ക് സിംഗിള്‍ ചാര്‍ജില്‍ 627 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്.
15 മിനിറ്റ് ഫാസ്റ്റ് ചാര്‍ജ് ചെയ്താല്‍ 250 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കാന്‍ ഇവിക്ക് കഴിയും. 18 ഇഞ്ച് അലോയ് വീലുകള്‍, ഡ്യുവല്‍-ടോണ്‍ പെയിന്റ്, എല്‍ഇഡി ബൈ-പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, ഇരുവശത്തും എല്‍ഇഡി കണക്റ്റഡ് ലൈറ്റുകള്‍, റൂഫ് റെയിലുകള്‍, ഇന്റഗ്രേറ്റഡ് സൈഡ് സ്റ്റെപ്പുകള്‍, റിയര്‍ വൈപ്പര്‍, വാഷര്‍, പാഡില്‍ ലാമ്പുകള്‍, ഷാര്‍ക്ക്-ഫിന്‍ ആന്റിന എന്നിവയാണ് അഡ്വഞ്ചര്‍ വേരിയന്റിലെ പ്രധാന എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍.

ബേസ് വേരിയന്റിന്റെ ക്യാബിനില്‍ തന്നെ മോഡേണ്‍ എസ്‌യുവിക്ക് വേണ്ടതും അതിലേറയുമുള്ള ഫീച്ചറുകള്‍ കാണാം. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, എട്ട്-വേ ഡ്രൈവര്‍, ഫോര്‍-വേ ഫ്രണ്ട് പാസഞ്ചര്‍ സീറ്റ് അഡ്ജസ്റ്റ്‌മെന്റ്, റിയര്‍ എസി വെന്റുകള്‍, ടെറൈന്‍ മോഡുകള്‍, ഡ്രൈവ് മോഡുകള്‍, ഡ്രിഫ്റ്റ് മോഡ്, ക്രൂയിസ് കണ്‍ട്രോള്‍, AVAS, ഡ്യുവല്‍ 10.25 ഇഞ്ച് സ്‌ക്രീനുകള്‍, iRA കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, OTA അപ്ഡേറ്റുകള്‍ എന്നീ സൗകര്യങ്ങള്‍ അകത്തളത്തിലുണ്ട്.
45W USB-C ചാര്‍ജിംഗ് പോര്‍ട്ടുകള്‍, സ്ലൈഡിംഗ് ഫ്രണ്ട് ആം റെസ്റ്റ്, ടില്‍റ്റ് ആന്‍ഡ് ടെലിസ്‌കോപ്പിക്-അഡ്ജസ്റ്റബിള്‍ സ്റ്റിയറിംഗ്, പാര്‍സല്‍ ട്രേ, ലെതറെറ്റ് സീറ്റ് അപ്‌ഹോള്‍സ്റ്ററി, ഡ്യുവല്‍-ടോണ്‍ ഇന്റീരിയര്‍ തീം, ഓട്ടോ-ഫോള്‍ഡ് ഫംഗ്ഷനോടുകൂടിയ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്നതും മടക്കാവുന്നതുമായ ഒആര്‍വിഎമ്മുകള്‍ എന്നിവയാണ് കാറിലെ മറ്റ് പ്രധാന സവിശേഷതകള്‍. V2V, V2L ഫംഗ്ഷനുകളും ബേസ് അഡ്വഞ്ചര്‍ വേരിയന്റില്‍ തന്നെ ലഭിക്കും.

6 എയര്‍ബാഗുകള്‍, ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഓള്‍-വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, ഓട്ടോ-ഹോള്‍ഡ് ഫംഗ്ഷനോടുകൂടിയ ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് (EPB), സെന്‍സര്‍ അധിഷ്ഠിത റിവേഴ്‌സ് പാര്‍ക്ക് അസിസ്റ്റ് ഫംഗ്ഷന്‍, ഫോളോ-മീ-ഹോം ഹെഡ്ലാമ്പുകള്‍ എന്നീ സുരക്ഷ സവിശേഷതകളും സ്റ്റാന്‍ഡേര്‍ഡ് ആണ്.
ടാറ്റ ഹാരിയര്‍ ഇവിയുടെ ഓണ്‍-റോഡ് വില വേരിയന്റിനെയും ഡീലര്‍ഷിപ്പിനെയും ആശ്രയിച്ച് വ്യത്യാസപ്പെടുമെന്ന കാര്യം മാന്യ വായനക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുക. കുറഞ്ഞ പലിശ നിരക്കില്‍ ലോണ്‍ ലഭിക്കുന്നതിന് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ മികച്ചതായിരിക്കണം. ഇത് ഒരു ഏകദേശ കണക്കാക്കി മനസ്സില്‍ സൂക്ഷിച്ച് പുതിയ കാര്‍ സ്വന്തമാക്കാന്‍ പണം റെഡിയാക്കി വെക്കാം. എന്നാല്‍ ജൂണ്‍ ആദ്യവാരം ബുക്കിംഗ് വിന്‍ഡോ തുറക്കുമ്പോള്‍ തന്നെ റിസര്‍വ് ചെയ്യാം.


Click it and Unblock the Notifications








