ഹാരിയർ ഇവി സ്റ്റെൽത്ത് എഡീഷൻ ഡെലിവറി ആരംഭിച്ചു; കരുത്ത് കാട്ടാൻ ടാറ്റയുടെ ഇവി കൊമ്പൻ
ഹാരിയറിൻ്റെ ഇവി അവതരിപ്പിച്ചപ്പോൾ തന്നെ ടാറ്റ ആരാധകരുടെ മനസ് നിറഞ്ഞതാണ്, എന്നാൽ ജനങ്ങൾക്ക് വേണ്ടി അൽപ്പം കൂടി സർപ്രൈസ് നൽകാനാണ് ഹാരിയർ ഇവിയുടെ സ്റ്റെൽത്ത് എഡീഷൻ എന്ന വേരിയൻ്റ് അവതരിപ്പിച്ചത്. ടാറ്റ മോട്ടോര്‍സ് ഹാരിയര്‍ ഇവി സ്റ്റെല്‍ത്ത് എഡിഷന് 28.24 ലക്ഷം രൂപയാണ് എക്സ്‌ഷോറൂം വില. എംപവേര്‍ഡ്, എംപവേര്‍ഡ് എഡബ്ല്യുഡി എന്നീ വേരിയന്റുകളിലാണ് ഹരിയര്‍ ഇവി സ്റ്റെല്‍ത്ത് എഡിഷന്‍ ലഭ്യമാകുക. മാറ്റ് സ്റ്റെല്‍ത്ത് ബ്ലാക്ക് എക്സ്റ്റീരിയര്‍ ഫിനിഷാണ് സ്റ്റാന്‍ഡേര്‍ഡ് പതിപ്പില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്.
19 ഇഞ്ച് പിയാനോ ബ്ലാക്ക് അലോയ് വീലുകളിലാണ് ഇലക്ട്രിക് എസ്‌യുവി ഓടുക. കാര്‍ബണ്‍ നോയിര്‍ ഇന്റീരിയര്‍ ട്രിമ്മും അകത്തും പുറത്തുമായി സ്റ്റെല്‍ത്ത് ബാഡ്ജിംഗും ഇതില്‍ നല്‍കിയിട്ടുണ്ട്. ഇപ്പോൾ വാഹനത്തിൻ്റെ ഡെലിവറി ആരംഭിച്ചിരിക്കുകയാണ്. കോസ്‌മെറ്റിക്കായ ചില മാറ്റങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഹരിയര്‍ ഇവിയുടെ സ്റ്റാന്‍ഡേര്‍ഡ് മോഡലുകളിലുള്ള എല്ലാ ഫീച്ചറുകളും സ്റ്റെല്‍ത്ത് എഡിഷനിലുമുണ്ട് എന്നത് തന്നെയാണ് പ്രത്യേകത.

540 ഡിഗ്രി സറൗണ്ട് ക്യാമറ, മെമ്മറി ഫംഗ്ഷനോടുകൂടിയ 6-വേ പവേര്‍ഡ് ഡ്രൈവര്‍ സീറ്റ്, പനോരമിക് സണ്‍റൂഫ്, സാംസങ് പവേര്‍ഡ് 14.53 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ജെബിഎല്‍ ഓഡിയോ സിസ്റ്റം, വിവിധ ടെറൈന്‍ റെസ്പോണ്‍സ് മോഡുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. യാത്രക്കാരുടെ സുരക്ഷയ്ക്കായി, ഏഴ് എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ഓട്ടോ ഹോള്‍ഡുള്ള ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ലെവല്‍-2 ADAS സവിശേഷതകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ഭാരത് ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം (BNCAP) ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗും സ്വന്തമാക്കിയിരുന്നു. ഹാരിയര്‍ ഇവി 65 kWh, 75 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ഓഫര്‍ ചെയ്യുന്നത്. ഉയര്‍ന്ന പതിപ്പായ എംപവേര്‍ഡ് വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ള സ്റ്റെല്‍ത്ത് എഡിഷന്‍ 75 kWh ബാറ്ററി പായ്ക്കില്‍ മാത്രമാണ് വരുന്നത്, രണ്ട് ഡ്രൈവ്ട്രെയിന്‍ കോണ്‍ഫിഗറേഷനുകളിലും ഇത് വാഗ്ദാനം ചെയ്യുന്നു.

ഫുള്‍ ചാര്‍ജില്‍ 622 കിലോമീറ്ററാണ് ക്ലെയിംഡ് റേഞ്ച്. ഹാരിയര്‍ ഇവിയുടെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുകളുടെ എക്‌സ്-ഷോറൂം വില 21.49 ലക്ഷം രൂപ മുതല്‍ 28.99 ലക്ഷം രൂപ വരെയാണ്. ഇലക്ട്രിക് എസ്‌യുവി BYD അറ്റോ 3 , മഹീന്ദ്ര XEV 9e എന്നിവയുമായി മത്സരിക്കുന്നു. പുതിയ ഹാരിയര്‍ ഇവി സ്റ്റെല്‍ത്ത് എഡിഷന്‍ ടാറ്റയുടെ ഇലക്ട്രിക് വാഹന ശ്രേണിയിലെ പ്രധാന ആകര്‍ഷണമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ ഫീച്ചറുകളും മികച്ച രൂപകല്‍പ്പനയും ഈ വാഹനത്തിനുണ്ട്.
നോർമൽ, സാൻഡ്, മഡ് റട്ട്സ്, സ്നോ/ഗ്രാസ്, റോക്ക് ക്രാൾ, കസ്റ്റം എന്നിങ്ങനെ 6 വ്യത്യസ്‌ത ടെറെയ്ൻ മോഡുകളും ടാറ്റ ഹാരിയർ ഇവിയിൽ ഒരുക്കിയിട്ടുണ്ട്. സേഫ്റ്റിയിലും ഒന്നാന്തരമാണെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. മുതിർന്നവരുടെ സുരക്ഷയിലും കുട്ടികളുടെ സുരക്ഷയിലും എസ്‌യുവി 5-സ്റ്റാർ റേറ്റിംഗാണ് ടാറ്റയുടെ പുത്തൻ ഇലക്ട്രിക് എസ്‌യുവി നേടിയിരിക്കുന്നത്.
ഹാരിയർ ഇവിയുടെ എല്ലാ വകഭേദങ്ങൾക്കും ക്രാഷ് ടെസ്റ്റ് റേറ്റിംഗ് ബാധകമാണെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇന്ത്യയിലെ ഇവി വിപണിയിൽ മഹീന്ദ്ര XEV 9e പോലുള്ള മോഡലുകളുമായിട്ടാവും ഹാരിയർ ഇവിയുടെ മത്സരം. ബുക്കിംഗ് ആരംഭഇച്ച് ആദ്യ 24 മണിക്കൂറിനുള്ളിൽ 10,000-ത്തിലധികം ആളുകളാണ് ഇലക്ട്രിക് എസ്‌യുവി ബുക്ക് ചെയ്യാനെത്തിയത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








