622Km റേഞ്ചുള്ള ടാറ്റയുടെ കരിമ്പുലിയെത്തി! ഹാരിയര്‍ ഇവിയുടെ ബുക്കിംഗ് നാളെ മുതല്‍
ജൂണ്‍ മാസം ആദ്യ ആഴ്ചയാണ് ടാറ്റ മോട്ടോര്‍സ് തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് എസ്‌യുവിയായ ഹാരിയര്‍ ഇവി പുറത്തിറക്കിയത്. തുടക്കത്തില്‍ പ്രാരംഭ വില മാത്രം പ്രഖ്യാപിച്ച കമ്പനി ഏതാനും ദിവസങ്ങളുടെ ഇടവേളയിലാണ് റിയര്‍ വീല്‍ ഡ്രൈവ്, ഓള്‍വീല്‍ ഡ്രൈവ് (QWD) വേരിയന്റുകളുടെ വില പ്രഖ്യാപിച്ചത്. നാളെ അതായത് ജൂലൈ രണ്ടിനാണ് ഹാരിയര്‍ ഇവിയുടെ ബുക്കിംഗ് കമ്പനി ആരംഭിക്കാന്‍ പോകുന്നത്. അതിന് തൊട്ടുമുമ്പായി ടാറ്റ മോട്ടോര്‍സ് ഹാരിയര്‍ ഇവി സ്റ്റെല്‍ത്ത് എഡിഷന്‍ പുറത്തിറക്കി. 28.24 ലക്ഷം രൂപയാണ് എക്സ്‌ഷോറൂം വില. ടാറ്റ ഹാരിയര്‍ ഇവി സ്‌റ്റെല്‍ത്ത് എഡിഷനെ കുറിച്ചുള്ള വിശദവിവരങ്ങള്‍ ചുവടെ വായിക്കാം.
എംപവേര്‍ഡ്, എംപവേര്‍ഡ് എഡബ്ല്യുഡി എന്നീ വേരിയന്റുകളിലാണ് ഹരിയര്‍ ഇവി സ്റ്റെല്‍ത്ത് എഡിഷന്‍ ലഭ്യമാകുക. മാറ്റ് സ്റ്റെല്‍ത്ത് ബ്ലാക്ക് എക്സ്റ്റീരിയര്‍ ഫിനിഷാണ് സ്റ്റാന്‍ഡേര്‍ഡ് പതിപ്പില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. 19 ഇഞ്ച് പിയാനോ ബ്ലാക്ക് അലോയ് വീലുകളിലാണ് ഇലക്ട്രിക് എസ്‌യുവി ഓടുക. കാര്‍ബണ്‍ നോയിര്‍ ഇന്റീരിയര്‍ ട്രിമ്മും അകത്തും പുറത്തുമായി സ്റ്റെല്‍ത്ത് ബാഡ്ജിംഗും ഇതില്‍ നല്‍കിയിട്ടുണ്ട്.

കോസ്‌മെറ്റിക്കായ ചില മാറ്റങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഹരിയര്‍ ഇവിയുടെ സ്റ്റാന്‍ഡേര്‍ഡ് മോഡലുകളിലുള്ള എല്ലാ ഫീച്ചറുകളും സ്റ്റെല്‍ത്ത് എഡിഷനിലുമുണ്ട്. 540 ഡിഗ്രി സറൗണ്ട് ക്യാമറ, മെമ്മറി ഫംഗ്ഷനോടുകൂടിയ 6-വേ പവേര്‍ഡ് ഡ്രൈവര്‍ സീറ്റ്, പനോരമിക് സണ്‍റൂഫ്, സാംസങ് പവേര്‍ഡ് 14.53 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ജെബിഎല്‍ ഓഡിയോ സിസ്റ്റം, വിവിധ ടെറൈന്‍ റെസ്പോണ്‍സ് മോഡുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
യാത്രക്കാരുടെ സുരക്ഷയ്ക്കായി, ഏഴ് എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ഓട്ടോ ഹോള്‍ഡുള്ള ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ലെവല്‍-2 ADAS സവിശേഷതകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഭാരത് ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം (BNCAP) ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗും സ്വന്തമാക്കിയിരുന്നു. ഹാരിയര്‍ ഇവിയുടെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുകളും സ്റ്റെല്‍ത്ത് എഡിഷനും തമ്മിലുള്ള വില വ്യത്യാസം താഴെ നല്‍കുന്നു.
| വേരിയന്റ് | സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുകള്‍ | സ്റ്റെല്‍ത്ത് എഡിഷന്‍ | വില വ്യത്യാസം |
| എംപവേര്‍ഡ് 75 | 27.49 - 27.98 ലക്ഷം രൂപ | 28.24 - 28.73 ലക്ഷം രൂപ | 75,000 രൂപ |
| എംപവേര്‍ഡ് AWD | 28.99 - 29.48 ലക്ഷം രൂപ | 29.74 - 30.23 ലക്ഷം രൂപ | 75,000 രൂപ |
ഹാരിയര്‍ ഇവി 65 kWh, 75 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ഓഫര്‍ ചെയ്യുന്നത്. ഉയര്‍ന്ന പതിപ്പായ എംപവേര്‍ഡ് വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ള സ്റ്റെല്‍ത്ത് എഡിഷന്‍ 75 kWh ബാറ്ററി പായ്ക്കില്‍ മാത്രമാണ് വരുന്നത്, രണ്ട് ഡ്രൈവ്ട്രെയിന്‍ കോണ്‍ഫിഗറേഷനുകളിലും ഇത് വാഗ്ദാനം ചെയ്യുന്നു. ഫുള്‍ ചാര്‍ജില്‍ 622 കിലോമീറ്ററാണ് ക്ലെയിംഡ് റേഞ്ച്. ഹാരിയര്‍ ഇവിയുടെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുകളുടെ എക്‌സ്-ഷോറൂം വില 21.49 ലക്ഷം രൂപ മുതല്‍ 28.99 ലക്ഷം രൂപ വരെയാണ്.
ഇലക്ട്രിക് എസ്‌യുവി BYD അറ്റോ 3 , മഹീന്ദ്ര XEV 9e എന്നിവയുമായി മത്സരിക്കുന്നു. പുതിയ ഹാരിയര്‍ ഇവി സ്റ്റെല്‍ത്ത് എഡിഷന്‍ ടാറ്റയുടെ ഇലക്ട്രിക് വാഹന ശ്രേണിയിലെ പ്രധാന ആകര്‍ഷണമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ ഫീച്ചറുകളും മികച്ച രൂപകല്‍പ്പനയും ഈ വാഹനത്തിനുണ്ട്. ഇന്ത്യന്‍ വാഹന വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വര്‍ദ്ധിച്ചു വരുന്ന സ്വീകാര്യത കണക്കിലെടുത്ത് ടാറ്റ മോട്ടോര്‍സ് കൂടുതല്‍ ഇലക്ട്രിക് മോഡലുകള്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്നുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








