ശരിക്കും ഹാരിയര്‍ ഇവിക്ക് 627KM കിട്ടുമോ? കമ്പനി പറയുന്ന 'ട്രൂ' റേഞ്ച് അറിയാം

ടാറ്റ മോട്ടോര്‍സ് കഴിഞ്ഞ ദിസമാണ് ഹാരിയര്‍ ഇവി RWD വേരിയന്റുകളുടെ വില പ്രഖ്യാപിച്ചത്. ടാറ്റ ഹാരിയര്‍ ഇവി RWD ഓപ്ഷനില്‍ അഞ്ച് വ്യത്യസ്ത ട്രിമ്മുകളില്‍ വാങ്ങാവുന്നതാണ്. അഡ്വഞ്ചര്‍ 65 (Adventure 65), അഡ്വഞ്ചര്‍ എസ് 65 (Adventure S 65), ഫിയര്‍ലെസ്+ 65 (Fearless+ 65), ഫിയര്‍ലെസ്+ 75 (Fearless+ 75), എംപവേര്‍ഡ് 75 (Empowered 75) എന്നിവയാണ് അവ. ഹാരിയര്‍ ഇവി RWD വേരിയന്റുകളുടെ വില 21.49 ലക്ഷം മുതല്‍ 27.49 ലക്ഷം രൂപ വരെ പോകുന്നു.

ടാറ്റ ഹാരിയര്‍ ഇവി നൈനിറ്റാള്‍ നോക്‌റ്റേണല്‍, എംപവേര്‍ഡ് ഓക്‌സൈഡ്, പ്യുവര്‍ ഗ്രേ, പ്രിസ്‌റ്റൈന്‍ വൈറ്റ് എന്നിവയുള്‍പ്പെടെ നാല് കളര്‍ ഓപ്ഷനുകളിലും ലഭ്യമാവും. 2025 ജൂണ്‍ മൂന്നിന് അവതരിപ്പിച്ച വാഹനത്തിന്റെ ബുക്കിംഗ് ജൂലൈ രണ്ട് മുതല്‍ മാത്രമേ ആരംഭിക്കൂവെന്ന് കമ്പനി അറിയിച്ചിരുന്നു. ടോപ്പ്-സ്‌പെക്ക് QWD വേരിയന്റിന്റെ വില അറിയാനായി കാത്തിരിക്കുമ്പോള്‍ വാഹന നിര്‍മ്മാതാക്കള്‍ വേരിയന്റ് തിരിച്ചുള്ള റേഞ്ച് കണക്കുകള്‍ പുറത്തുവിട്ടു. അത് നമുക്ക് ചുവടെ വിശദമായി പരിശോധിക്കാം.

tata harrier ev

65kWh, 75kWh, 75kWh QWD ഡ്യുവല്‍ മോട്ടോര്‍ എന്നിങ്ങനെ മൂന്ന് പതിപ്പുകളിലായാണ് ടാറ്റ ഹാരിയര്‍ ഇവി ലഭ്യമാകും. ഇതില്‍ ചെറിയ ബാറ്ററി പായ്ക്ക് ഫുള്‍ ചാര്‍ജില്‍ MIDC പാര്‍ട്ട് 1 + പാര്‍ട്ട് 2 സൈക്കിള്‍ അനുസരിച്ച് 538 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 627 കിലോമീറ്റര്‍ ആണ് 75 kWh ബാറ്ററി പായ്ക്കിന്റെ ക്ലെയിംഡ് റേഞ്ച്.

അതേസമയം 75 kWh QWD പതിപ്പിന്റെ റേഞ്ച് ഫുള്‍ചാര്‍ജില്‍ 622 കിലോമീറ്ററാണ് പറയുന്നത്. ഇത് ക്ലെയിംഡ് റേഞ്ച് കണക്കുകളാണ്. ഇതോടൊപ്പം ഹാരിയര്‍ ഇവിയുടെ C75 റിയല്‍-വേള്‍ഡ് റേഞ്ച് കണക്കുകളും ടാറ്റ പുറത്തുവിട്ടിട്ടുണ്ട്. അതില്‍ എന്‍ട്രി ലെവല്‍ 65kWh ബാറ്ററി പായ്ക്ക് 420 കിലോമീറ്റര്‍ മുതല്‍ 445 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്ന് പറയപ്പെടുന്നു.

അതേസമയം 75kWh ബാറ്ററി പായ്ക്ക് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 480 കിലോമീറ്റര്‍ മുതല്‍ 505 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്നാണ് അവകാശപ്പെടുന്നത്. അതേസമയം, ഓള്‍-വീല്‍ ഡ്രൈവുള്ള 75kWh ബാറ്ററി പായ്ക്ക് ഫുള്‍ ചാര്‍ജില്‍ 460 കിലോമീറ്റര്‍ മുതല്‍ 490 കിലോമീറ്റര്‍ വരെ ഓടുമെന്നാണ് പറയപ്പെടുന്നത്.

ഇവിയുടെ RWD വേരിയന്റുകളുടെ വില പ്രഖ്യാപിച്ചതോടെ വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. QWD വേരിയന്റിന്റെ വിലയും മറ്റ് വിശദാംശങ്ങളും ഉടന്‍ പ്രതീക്ഷിക്കാം. ഹെക്സ, സഫാരി സ്റ്റോം എന്നിവയ്ക്ക് ശേഷം RWD, QWD (ക്വാഡ് വീല്‍ ഡ്രൈവ്) ഓപ്ഷനുകളുമായി വരുന്ന ആദ്യ ടാറ്റ കാറാണ് ഇത്. ഉയര്‍ന്ന ട്രിമ്മുകള്‍ക്കായി ഓരോ ആക്‌സിലിലും ഒരു മോട്ടോര്‍ ഉള്‍ക്കൊള്ളുന്ന ഡ്യുവല്‍-മോട്ടോര്‍ വേരിയന്റുകളെ QWD (ക്വാഡ് വീല്‍ ഡ്രൈവ്) എന്ന് വിളിക്കുന്നു.

tata harrier ev front

ഓഫ്-റോഡ് സാഹസികതകള്‍ക്കായി, നവീകരിച്ച ടെറൈന്‍ മോഡുകള്‍ ഇവിയില്‍ ലഭ്യമാണ്. നോര്‍മല്‍, സാന്‍ഡ്, മഡ് റട്ട്സ്, സ്നോ/ഗ്രാസ്, റോക്ക് ക്രാള്‍, കസ്റ്റം മോഡുകള്‍ പരുക്കന്‍ ഭൂപ്രദേശങ്ങളില്‍ അതിന്റെ കഴിവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഓഫ്-റോഡ് നാവിഗേഷനെ സഹായിക്കുന്ന അണ്ടര്‍ബോഡി ഏരിയകളുടെ പോലും വീഡിയോ ഫീഡ് ട്രാന്‍സ്പരന്റ് മോഡ് നല്‍കുന്നു.

വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, സ്ട്രീമിംഗ് ആപ്പുകള്‍, ഗെയിമുകള്‍ എന്നിവയുള്ള സാംസംഗില്‍ നിന്നുള്ള 14.53 ഇഞ്ച് ക്യുഎല്‍ഇഡി ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് സീറ്റുകള്‍, ഡ്രൈവര്‍ സീറ്റിന് മെമ്മറി ഫംഗ്ഷനോടുകൂടിയ പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിവ ഇലക്ട്രിക് എസ്‌യുവിയില്‍ നല്‍കിയിട്ടുണ്ട്.

tata harrier ev interior

ലെവല്‍-2 ADAS സ്യൂട്ടില്‍ ഓട്ടോ-എമര്‍ജന്‍സി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ 22 സവിശേഷതകള്‍ ഉള്‍പ്പെടുന്നു. ആറ് എയര്‍ബാഗുകള്‍, ഇഎസ്പി, എബിഎസ്, 360-ഡിഗ്രി ക്യാമറകള്‍, ബ്ലൈന്‍ഡ്‌സ്പോട്ട് മോണിറ്ററിംഗ് തുടങ്ങിയവയാണ് മറ്റ് സ്റ്റാന്‍ഡേര്‍ഡ് സേഫ്റ്റി ഫീച്ചറുകള്‍. ഹാരിയര്‍ ഇവിയുടെ QWD വേരിയന്റുകളുടെ വില പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഞങ്ങള്‍ നിങ്ങളെ അറിയിക്കാം.

More from DriveSpark

Article Published On: Tuesday, June 24, 2025, 15:49 [IST]
English summary
Tata harrier ev variant wise range figures revealed all details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X