ഇത് ചോദിച്ചെത്തുന്നവരുടെ തിരക്കായിരിക്കും ഇനി ടാറ്റയിൽ! ജനങ്ങള്‍ ആവശ്യപ്പെട്ട മാറ്റവുമായി എസ്‌യുവികള്‍ ഉടൻ
ടാറ്റ മോട്ടോര്‍സ് പുറത്തിറക്കുന്ന രണ്ട് മുന്‍നിര എസ്‌യുവി മോഡലുകളാണ സഫാരിയും (Tata Safari) ഹാരിയറും (Tata Harrier). നിലവില്‍ എസ്‌യുവി ഇരട്ടകള്‍ ഡീസല്‍ എഞ്ചിനോടൊപ്പം മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. ജനങ്ങളുടെ ദീര്‍ഘനാളത്തെ ആവശ്യം പരിഗണിച്ച് ടാറ്റ ഹാരിയറിലും സഫാരിയിലും പെട്രോള്‍ എഞ്ചിന്‍ നല്‍കാന്‍ ടാറ്റ തീരുമാനിച്ചിരുന്നു. പുതിയ 1.5 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുമായി ഹാരിയറും സഫാരിയും ഉടൻ പുറത്തിറങ്ങും. പെട്രോള്‍ എഞ്ചിന്‍ ഓപ്ഷന്‍ കൂടി വരുന്നതോടെ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഈ മോഡലുകള്‍ക്ക് കഴിയുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
ഹാരിയര്‍, സഫാരി മോഡലുകളില്‍ ഉള്‍പ്പെടുത്തുന്ന ഈ പുതിയ 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ടാറ്റയുടെ ഹൈപ്പീരിയന്‍ സീരീസിന്റെ ഭാഗമാണ്. 2023 ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി ആദ്യമായി പ്രദര്‍ശിപ്പിച്ച ഈ എഞ്ചിന്‍ അടുത്തിടെ പുറത്തിറക്കിയ ടാറ്റ സിയറ എസ്‌യുവിയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ഈ എഞ്ചിന്‍ ലഭിക്കാന്‍ പോകുന്ന പുതിയ മോഡലുകളാണ് സഫാരിയും ഹാരിയറും.

ഈ പെട്രോള്‍ എഞ്ചിന്‍ ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് അല്ലെങ്കില്‍ ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിക്കുമെന്നാണ് കരുതുന്നത്. 2025 നവംബര്‍ 25 ന് പുറത്തിറങ്ങിയ ടാറ്റ സിയറില്‍ ഈ ടര്‍ബോ എഞ്ചിന്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് സഹിതമാണ് എത്തുന്നത്.
ഈ എഞ്ചിന്‍ 5,000 ആര്‍പിഎമ്മില്‍ 157 bhp പരമാവധി പവറും 1,755-നും 4,000 ആര്‍പിഎമ്മിനും ഇടയില്‍ 255 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.
വരാനിരിക്കുന്ന പുതിയ സഫാരി, ഹാരിയര്‍ പെട്രോള്‍ എഞ്ചിന്‍ കാറുകളിലും ഇതേ കരുത്ത് തന്നെ പ്രതീക്ഷിക്കാം.ഭാവി മുന്നില്‍ കണ്ട് നിര്‍മിച്ച ഈ 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഹൈപീരിയന്‍ പെട്രോള്‍ എഞ്ചിനില്‍ ടാറ്റ മോട്ടോര്‍സിന് വലിയ പ്രതീക്ഷയുണ്ട്. 'ഹൈപ്പര്‍ പെര്‍ഫോമന്‍സ്, ഹൈപ്പര്‍ ടെക്, ഹൈപ്പര്‍ കൈ്വറ്റ്' എന്നീ മൂന്ന് അടിസ്ഥാന തത്വങ്ങളില്‍ ഊന്നിയാണ് ഈ എഞ്ചിന്‍ വികസിപ്പിച്ചതെന്ന് സിയറ എസ്‌യുവിയുടെ ലോഞ്ച് ഇവന്റില്‍ വെച്ച് ടാറ്റ വ്യക്തമാക്കിയിരുന്നു.

ഈ എഞ്ചിന്റെ കരുത്തും ടോര്‍ക്കും ആവേശകരമായ ഡ്രൈവിംഗ് അനുഭവം സമ്മാനിക്കുമെന്ന് ടാറ്റ അവകാശപ്പെട്ടു. വേരിയബിള്‍ ജിയോമെട്രി ടര്‍ബോചാര്‍ജര്‍, 350 ബാര്‍ ഡയറക്ട് ഫ്യുവല്‍ ഇന്‍ജക്ഷന്‍, ഡ്യുവല്‍ വേരിയബിള്‍ കാം ടൈമിംഗ്, ഇന്റലിജന്റ് ലൂബ്രിക്കേഷന്‍ സിസ്റ്റം തുടങ്ങിയ നൂതന സാങ്കേതികവിദ്യകള്‍ ഈ എഞ്ചിന്റെ വികസനത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.ഇവയെല്ലാം ചേര്‍ന്ന് സ്‌പോര്‍ട്ടി പെര്‍ഫോമന്‍സും ഉയര്‍ന്ന എഞ്ചിന്‍ കാര്യക്ഷമതയും ഉറപ്പാക്കുന്നു.
കൂടാതെ, ഈ എഞ്ചിന് വളരെ കുറഞ്ഞ ശബ്ദം, വൈബ്രേഷന്‍ ഹാര്‍ (NVH) ലെവലുകളാണ് ഉള്ളതെന്നും പറയപ്പെടുന്നു. ഇത് യാത്രാനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്നു. നിലവില്‍, ടാറ്റ സഫാരിയും ടാറ്റ ഹാരിയര്‍ എസ്‌യുവികളും 2.0 ലിറ്റര്‍ ക്രയോറ്റെക് ടര്‍ബോചാര്‍ജ്ഡ് ഇന്‍ലൈന്‍ 4-സിലിണ്ടര്‍ ഡീസല്‍ എഞ്ചിനില്‍ മാത്രമാണ് ലഭ്യമാകുന്നത്. ഈ ഡീസല്‍ എഞ്ചിന്‍ 3,750 ആര്‍പിഎമ്മില്‍ 168 bhp പവറും 1,750-നും 2,500 ആര്‍പിഎമ്മിനും ഇടയില്‍ 350 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു.

സഫാരിയിലും ഹാരിയറിലും പെട്രോള്‍ എഞ്ചിന്‍ അവതരിപ്പിക്കുന്നത് വിപണിയിലെ അവയുടെ മത്സരക്ഷമത ഗണ്യമായി ഉയര്‍ത്തുമെന്നാണ് വിദഗ്ദ്ധാഭിപ്രായം. ഹാരിയറിന്റെയും സഫാരിയുടെയും മിക്ക എതിരാളികളും ഡീസല്‍ ഓപ്ഷനുകള്‍ക്കൊപ്പം പെട്രോള്‍ എഞ്ചിനുകളും ഓഫര്‍ ചെയ്യുന്നുണ്ട്.
പെട്രോള്‍ എഞ്ചിന്‍ ഉള്‍പ്പെടുത്തുന്നതോടെ ടാറ്റ സഫാരിയും ഹാരിയറും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ താങ്ങാനാവുന്ന വിലയില്‍ ലഭ്യമാകുകയും ചെയ്യും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








