മഹീന്ദ്രയും ഹ്യുണ്ടായിയും 'ടാറ്റ' പറഞ്ഞു; പോയ മാസം കാർ വിറ്റ് ടാറ്റ നേടിയത് 48 ശതമാനത്തിൻ്റെ വർധനവ്

ടാറ്റ മോട്ടോർസിൻ്റെ സെപ്റ്റംബറിലെ വിൽപ്പന കണക്ക് കേട്ടാൽ എതിരാളികൾ പോലും ഞെട്ടുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. റെക്കോർഡ് വിൽപ്പനയെന്ന് പറയുമ്പോൾ സെപ്റ്റംബർ മാസത്തിൽ 60907 യൂണിറ്റുകളാണ് രാജ്യത്ത് വിറ്റത്.ഇത് വഴി 47 ശതമാനത്തിൻ്റെ വർധനവയാണ് വിൽപ്പനയിൽ വന്നിരിക്കുന്നത്. അതിൽ തന്നെ നെക്സോൺ ഇവിക്ക് വേണ്ടി പിടിച്ചുപറി നടന്നെന്ന് തോന്നിപോകും. കാരണം 22,500 നെക്സോൺ കാറുകളാണ് പോയ മാസം വിറ്റത്. ഹാരിയറും സഫാരിയും എല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ച്ചവച്ചുവെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. ഇതോടെ വിൽപ്പന ചാർട്ടിൽ ടാറ്റ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുകയാണ്.

രാജ്യത്തെ എല്ലാ ബ്രാൻഡുകളും ജിഎസ്ടി ഇളവിനൊപ്പം തന്നെ ഉത്സവസീസൺ കാര്യമായി തന്നെ മുതലാക്കിയെന്ന് വേണം പറയാൻ. 56,233 യൂണിറ്റുകളാണ് മഹീന്ദ്ര വിറ്റതെങ്കിൽ പിന്നാലെ 51547 യൂണിറ്റുകളുടെ വിൽപ്പനയുമായി ഹ്യുണ്ടായിയുണ്ട്. മാരുതി സുസുക്കി വിപണിയിൽ ഒന്നാം സ്ഥാനത്ത് നിലനിൽക്കുമ്പോൾ മഹീന്ദ്ര,ഹ്യുണ്ടായി എന്നീ രണ്ട് വമ്പൻമാരെ വീഴ്ത്തി ടാറ്റ മോട്ടോർസ് രണ്ടാം സ്ഥാനം നേടിയത് ചെറിയ കാര്യമല്ല എന്ന് ഓർക്കണം.

tata motors record sales 48 percentage growth

ആഭ്യന്തര വിപണിയിൽ 8 ലക്ഷം വിൽപ്പനയെന്ന നാഴികക്കല്ല് പിന്നിട്ട ടാറ്റ നെക്സോൺ ഈയൊരു മാജിക് സംഖ്യയിൽ എത്തുന്ന ബ്രാൻഡിന്റെ ആദ്യത്തെ എസ്‌യുവിയെന്ന വിശേഷണത്തിനും നെക്സോൺ അർഹമായിരുന്നു. 2022, 2023, 2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി നെക്‌സോൺ മാറുകയും ചെയ്‌തിരുന്നു.

ഹ്യുണ്ടായി ക്രെറ്റയെയും മാരുതി ബ്രെസയെയും മറികടന്നാണ് ടാറ്റയുടെ സുന്ദരക്കുട്ടപ്പൻ ഈയൊരു നേട്ടവും സ്വന്തം പേരിലാക്കിയത്. അടുത്തിടെ 2025 മോഡൽ ഇയർ പരിഷ്ക്കാരം നൽകി മോഡലിനെ ടാറ്റ മോട്ടോർസ് നവീകരിക്കുകയുണ്ടായി. വെറും 7.99 ലക്ഷം രൂപയുടെ പ്രാരംഭ വിലയുമായി വിപണിയിൽ എത്തുന്ന 2025 ടാറ്റ നെക്സോണിന് പുതിയ കളർ ഓപ്ഷനുകൾ, പുതിയ വകഭേദങ്ങൾ, മോഡൺ ഫീച്ചറുകൾ എന്നിവ ചേർത്തുകൊണ്ടാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

tata motors record sales 48 percentage growth

എസ്‌യുവിയുടെ പുതുതായി അവതരിപ്പിച്ച കളർ ഓപ്ഷന് ഗ്രാസ്‌ലാൻഡ് ബീജ് എന്നാണ് പേര് നൽകിയിരിക്കുന്നത്. കൂടാതെ പുതിയ പ്യുവർ പ്ലസ്, ക്രിയേറ്റീവ് പ്ലസ്, ക്രിയേറ്റീവ് പ്ലസ് PS വേരിയന്റുകളും എസ്‌യുവിയിലേക്ക് വന്നിട്ടുണ്ട്.1.2 ലിറ്റർ ടർബോചാർജ്ഡ് റെവോട്രോൺ പെട്രോൾ, 1.5 ലിറ്റർ ടർബോചാർജ്ഡ് റെവോടോർക്ക് ഡീസൽ എന്നിവയാണ് നെക്സോൺ എസ്‌യുവിക്ക് ഇപ്പോഴും തുടിപ്പേകാൻ എത്തുന്നത്.

നെക്സോൺ ഇവിയുടെ കാര്യം കൂടി പറയാതിരിക്കുന്നത് എങ്ങനെയാണ്. നെക്സോൺ ഇവി 45 വേരിയന്റിൽ 45 kWh ബാറ്ററി പായ്ക്കാണ് ടാറ്റ മോട്ടോർസ് ഒരുക്കിയിരിക്കുന്നത്. ഈ മോഡലിന് സിംഗിൾ ചാർജിൽ 489 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്നാണ് ടാറ്റ മോട്ടോർ‌സ് അവകാശപ്പെടുന്നത്. ഇനി പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ പെർമനെന്റ് മാഗ്നറ്റ് മോട്ടോറും ഫ്രണ്ട് വീൽ ഡ്രൈവുമായി വരുന്ന 45 വേരിയന്റിന് 142 bhp പവറിൽ പരമാവധി 215 Nm ടോർക്ക് വരെ വികസിപ്പിക്കാനാവും.

നെക്‌സോൺ ഇവി മീഡിയം റേഞ്ച് മോഡലുകൾക്ക് 12.49 ലക്ഷം മുതൽ വില ആരംഭിക്കുമ്പോൾ നെക്‌സോൺ ഇവി 45 മോഡലിന് 13.99 ലക്ഷം മുതലാണ് എക്സ്ഷോറൂം വില തുടങ്ങുന്നത്. വലിയ ബാറ്ററി പായ്ക്കോടുകൂടിയ ടാറ്റ നെക്‌സോൺ ഇവി റെഡ്, ഡാർക്ക് എഡിഷൻ രൂപത്തിലും ലഭ്യമാണ്. നിങ്ങൾ കഴിഞ്ഞ മാസം ഒരു ടാറ്റ കാർ വാങ്ങിയെങ്കിൽ ഉറപ്പായും കമൻ്റ് ചെയ്യാൻ മറക്കരുതേ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, October 4, 2025, 7:00 [IST]
English summary
Tata motors achieved record sales in september with 48 percentage growth details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X