പവർ കൂടുന്തോറും വിലയും കൂടും! ടാറ്റ കുടുംബത്തിലെ വല്യേട്ടൻ്റെ വില പുറത്തുവിട്ട് കമ്പനി

ഇവികളുടെ രാജാവായി വാഴുന്ന ടാറ്റ കുടുംബത്തിലെ വല്യേട്ടൻ സ്ഥാനത്തേക്ക് എത്തിയ ഹാരിയർ ഇവി എല്ലാവരുടേയും മനസിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. മലകയറ്റത്തിൻ്റെ വീഡിയോ ഇറങ്ങിയതോടെ ഓഫ്റോഡ് പ്രാന്തൻമാരുടെ ഹൃദയത്തിലേക്ക് കൂടിയാണ് ഇവൻ കറണ്ടടിപ്പിച്ച് കയറി കൂടിയത്. ടാറ്റയുടെ ഓൾ വീൽ ഡ്രൈവ് സംവിധാനമായ QWD വേരിയൻ്റിൻ്റെ വില പുറത്ത് വിട്ടിരിക്കുകയാണ് ടാറ്റ. 28.99 ലക്ഷം രൂപ മുതലാണ് ഈ വേരയിൻ്റിൻ്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്, ഓൺറോഡ് വില ഏകദേശം 32 ലക്ഷം രൂപയോളം വരുമെന്നാണ് കണക്കുകൾ. റിയർ വീൽ ഡ്രൈവ് മോഡലിന് 21 ലക്ഷം രൂപ മുതലാണ് എക്സ്ഷോറും വില ആരംഭിക്കുന്നത്.

12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, V2L റിവേഴ്‌സ് ചാര്‍ജിംഗ്, ലെവല്‍ 2 ADAS, ഓട്ടോ പാര്‍ക്ക് അസിസ്റ്റ്, പനോരമിക് സണ്‍റൂഫ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഹാരിയര്‍ ഇവിക്ക് 627 കിലോമീറ്റര്‍ വരെ ഡ്രൈവിംഗ് റേഞ്ച് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. AWD സംവിധാനത്തോടെ വിപണിയിലെത്തുന്ന ഈ സെഗ്മെന്റിലെ ഏക മോഡല്‍ കൂടിയാണ് ഹാരിയര്‍ ഇവി.

tata harrier ev qwd price announced

ഹാരിയര്‍ ഇവിയുടെ കരുത്തും ശേഷിയും പ്രദര്‍ശിപ്പിക്കുന്നതിനായി ടാറ്റ ക്വാഡ് ഡേ എക്‌സ്പീരിയന്‍സ് എന്ന പേരില്‍ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നത് വലി ജനശ്രദ്ധ നേടിയിരുന്നു. കാറിന്റെ ഓഫ്‌റോഡിംഗ് ശേഷിയും മറ്റ് അഭ്യാസ പ്രകടനങ്ങളും ഈ പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചു. കല്ലുകള്‍ നിറഞ്ഞ പാതയിലൂടെയുള്ള ഓഫ്‌റോഡിംഗ്, കുത്തനെയുള്ള കയറ്റം കയറല്‍, ടാങ്ക് വലിച്ചുനീക്കല്‍, ചെളിയും വെള്ളവും നിറഞ്ഞ വഴികളിലൂടെയുള്ള യാത്ര എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഓഫ്‌റോഡിംഗിന് വാഹനത്തെ പ്രാപ്തമാക്കുന്ന നിരവധി സവിശേഷതകള്‍ ഇതില്‍ ഉണ്ട്. പുതിയ 540 ഡിഗ്രി ക്യാമറ ഫംഗ്ഷന്‍, 360 ഡിഗ്രി സറൗണ്ട് വ്യൂ മോണിറ്റര്‍ സിസ്റ്റത്തില്‍ അധികമായി ഒരു ആംഗിള്‍ കൂടി നല്‍കുന്നു. ഇത് കാറിന്റെ താഴെ എന്താണുള്ളതെന്ന് കാണിച്ചുതരുന്നു. ഈ പുതിയ ആംഗിള്‍ ട്രാന്‍സ്‌പേരന്റ് മോഡില്‍ പ്രവര്‍ത്തിക്കുന്നു. ഇത് ഓഫ്-റോഡ് സാഹചര്യങ്ങളില്‍ വലിയ കുഴികളിലൂടെയും മറ്റും ശ്രദ്ധയോടെ പോകാന്‍ ഡ്രൈവറെ സഹായിക്കുന്നുണ്ട്.

tata harrier ev qwd price announced

ഓഫ്റോഡ് മാത്രല്ല ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ റേറ്റിങ്ങ് നേടിയിരുന്നു. മുതിർന്നവർക്കായുള്ള സേഫ്റ്റിയിൽ ഹാരിയർ ഇവിക്ക് 32 ൽ 32 പോയിന്റും കുട്ടികളുടെ സുരക്ഷയ്ക്കായി 49 ൽ 45 പോയിന്റുമാണ് ലഭിച്ചത്. ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റിലും സൈഡ് മൂവബിൾ ഡിഫോർമബിൾ ബാരിയർ ടെസ്റ്റിലും 16 ൽ 16 പോയിന്റും ടാറ്റ മോട്ടോർസിന്റെ ഇലക്ട്രിക് എസ്‌യുവിക്ക് നേടാനായിട്ടുണ്ട്.

കുട്ടികളുടെ സേഫ്റ്റിയുടെ ഭാഗമായുള്ള ഡൈനാമിക് സ്‌കോറും CRS ഇൻസ്റ്റാളേഷൻ സ്കോറും ഹാരിയർ ഇലക്ട്രിക്കിൽ മികച്ചതായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. വെഹിക്കിൾ അസെസ്മെന്റ് സ്‌കോറിൽ ഹാരിയർ ഇവിക്ക് 13 ൽ 9 പോയിന്റും ലഭിച്ചു. നിലവിൽ ടാറ്റ നിരയിലുള്ള വാഹനങ്ങളുടെ സേഫ്റ്റിയുടെ അന്തസ് നിലനിർത്താൻ മോഡലിനായത് കൈയടി അർഹിക്കുന്ന കാര്യമാണ്.

tata harrier ev qwd price announced

ടാറ്റ ഹാരിയർ ഇവിയിൽ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളും രണ്ട് മോട്ടോർ കോൺഫിഗറേഷൻ ഓപ്ഷനുകളുമാണ് ടാറ്റ വാഗ്‌ദാനം ചെയ്യുന്നത്. ഇലക്ട്രിക് എസ്‌യുവിയുടെ താഴ്ന്ന വകഭേദങ്ങളിൽ 65 kWh ബാറ്ററി പായ്ക്ക് ഉപയോഗിക്കുമ്പോൾ ടോപ്പ് വേരിയന്റുകളിൽ 75 kWh ബാറ്ററി പായ്ക്കാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഈ ബാറ്ററി പായ്ക്ക് ഓപ്ഷനിൽ RWD, QWD എന്നിങ്ങനെ രണ്ട് മോട്ടോർ കോൺഫിഗറേഷനുകൾ ഉൾപ്പെടുന്നുണ്ട്. ഹാരിയർ ഇവിയുടെ QWD വകഭേദങ്ങൾ 391 bhp കരുത്തിൽ പരമാവധി 504 Nm ടോർക്കും ഉത്പാദിപ്പിക്കുമ്പോൾ RWD വേരിയന്റുകളുടെ പെർഫോമൻസ് കണക്കുകൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. 75 kWh ബാറ്ററി പായ്ക്ക് സജ്ജീകരിച്ചിരിക്കുന്ന RWD വകഭേദങ്ങൾക്ക് സിംഗിൾ ചാർജിൽ 627 കിലോമീറ്റർ റേഞ്ചാണ് അവകാശപ്പെടുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, June 27, 2025, 21:23 [IST]
English summary
Tata motors announced price of harrier ev qwd variants starting at 28 99 lakh details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X