മുന്നിൽ ടാറ്റ എങ്കിലും ഉശിര് കാട്ടി വളർച്ച നേടി മഹീന്ദ്ര; വിൽപ്പനയിൽ 10 മടങ്ങ് നേട്ടം! അടുത്ത ഉന്നം മാരുതി

വിൽപ്പനയുടെ കാര്യത്തിൽ ദക്ഷിണ കൊറിയൻ വാഹന ഭീമനായ ഹ്യുണ്ടായി മോട്ടോർ ഇന്ത്യയെ പിന്തള്ളി നിലവിൽ ടാറ്റ മോട്ടോർസ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ വാഹന നിർമ്മാതാക്കളായി മാറിയിരിക്കുകയാണ്. ഈ വമ്പൻ നേട്ടമൊക്കെ കൈവരിച്ചു എങ്കിലും, നിർഭാഗ്യവശാൽ ഡിസംബറിലെ മികച്ച വിൽപ്പനയ്ക്കും ശേഷവും, 2024 -ൽ ടാറ്റ മോട്ടോർസിൻ്റെ മൊത്തത്തിലുള്ള വളർച്ച അത്ര കാര്യമായിരുന്നില്ല എന്നതാണ് വാസ്തവം. 2024 -ൽ ബ്രാൻഡിന് 2.0 ശതമാനം വളർച്ച മാത്രമേ നേടാനായുള്ളൂ എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മറുവശത്ത്, ടാറ്റ മോട്ടോർസുമായുള്ള വിടവ് നികത്തിക്കൊണ്ട് മഹീന്ദ്ര ഓട്ടോമോട്ടീവിന് കഴിഞ്ഞ വർഷം 22 ശതമാനം വളർച്ചയുണ്ടായി.

റിപ്പോർട്ടുകൾ പ്രകാരം, 2024 -ൽ ടാറ്റ മോട്ടോർസിന് മൊത്തം 5,62,468 യൂണിറ്റുകൾ വിറ്റഴിക്കാൻ കഴിഞ്ഞു. 5,50,838 യൂണിറ്റുകൾ വിൽക്കാൻ കഴിഞ്ഞ വർഷം, 2023 -ലെ മൊത്തം വിൽപ്പനയേക്കാൾ മികച്ചതാണ് ഈ വിൽപ്പന കണക്ക്. എന്നിരുന്നാലും, വാർഷികാടിസ്ഥാനത്തിലുള്ള വളർച്ചയുടെ നിരക്കിൽ, കമ്പനിക്ക് 2.11 ശതമാനം വളർച്ച മാത്രമേ നേടാനായുള്ളൂ എന്നതാണ് വാസ്തവം.

2024 -

2024 ഡിസംബറിലെ വിൽപ്പന ശക്തമായിരുന്നു എങ്കിലും, ഡിസംബറിലെ വിൽപ്പനയുടെ കാര്യത്തിൽ ടാറ്റ മോട്ടോർസിന് വാർഷികാടിസ്ഥാനത്തിൽ നേരിയ വളർച്ച മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നതും ശ്രദ്ധിക്കേണ്ടതാണ്. കഴിഞ്ഞ മാസം 44,289 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. എന്നിരുന്നാലും, 2023 ഡിസംബറിൽ, വിറ്റഴിച്ച 43,675 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, വെറും ഒരു ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.

മറുവശത്ത്, പുറത്തിറക്കിയ ഏറ്റവും പുതിയ പല എസ്‌യുവികളുടെയും വിജയത്തിൽ കുതിക്കുന്ന മഹീന്ദ്ര ഓട്ടോമോട്ടീവ് കഴിഞ്ഞ വർഷം വളരെ മികച്ച പ്രകടനം തന്നെ കാഴ്ചവച്ചു എന്ന് പറയാതിരിക്കാൻ വയ്യ. 2024 -ൽ മഹീന്ദ്രയുടെ മൊത്തം വിൽപ്പന 5,28,460 യൂണിറ്റായിരുന്നുവെങ്കിൽ 2023 -ൽ ഇത് 4,33,172 യൂണിറ്റായിരുന്നു. ഇതിനർത്ഥം കമ്പനിയ്ക്ക് വിൽപ്പനയിൽ 22 ശതമാനം വളർച്ച കൈവരിക്കാൻ കഴിഞ്ഞു എന്നതാണ്.

2024 -

2024 ഡിസംബറിലെ വിൽപ്പന കണക്കുകൾ പ്രകാരം, മൊത്തം 41,424 യൂണിറ്റുകളാണ് വിറ്റു തീർക്കആൻ മഹീന്ദ്രയ്ക്ക് കഴിഞ്ഞത്. അതേസമയം, 2023 -ലെ ഇതേ മാസത്തിൽ ബ്രാൻഡിൻ്റെ വിൽപ്പന 35,171 യൂണിറ്റായിരുന്നു. ഇത് 18 ശതമാനം വളർച്ചയെ അടയാളപ്പെടുത്തുന്നു, കൂടാതെ മഹീന്ദ്ര ഇന്ത്യയിൽ എസ്‌യുവികൾ മാത്രമേ വിൽക്കുന്നുള്ളൂ എന്നത് കണക്കിലെടുക്കുമ്പോൾ ഈ നേട്ടവും വളർച്ചയും വീണ്ടും വളരെ ശ്രദ്ധേയമാണ്.

ഇപ്പോഴത്തെ വേഗതയിൽ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹന നിർമ്മാതാക്കളുടെ പട്ടികയിൽ മഹീന്ദ്ര ഓട്ടോമോട്ടീവിന് രണ്ടാം സ്ഥാനം അധികം താമസിയാതെ തന്നെ ലഭിക്കും എന്ന് തോന്നുന്നു. മഹീന്ദ്ര, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഥാർ ത്രീ-ഡോർ, XUV700, സ്കോർപ്പിയോ -N, ഥാർ റോക്സ് തുടങ്ങിയ നിരവധി ഹിറ്റ് എസ്‌യുവികൾ പുറത്തിറക്കിയിട്ടുണ്ട്.

2024 -

നിർമ്മാതാക്കളുടെ ഒട്ടുമിക്ക മോഡലുകൾക്കും ആകർഷകമായ വിൽപ്പന കൈവരിക്കാനും കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം വരും മാസങ്ങളിൽ കൂടുതൽ എസ്‌യുവികൾ അവതരിപ്പിക്കാനും കമ്പനിയ്ക്ക് പദ്ധതിയുണ്ട്. മഹീന്ദ്രയിൽ നിന്നും വരാനിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ലോഞ്ചുകൾ ഇനി ബോൺ ഇലക്ട്രിക് എസ്‌യുവികളായ BE 6, XEV 9E എന്നിവയാണ്.

ഈ രണ്ട് എസ്‌യുവികളും നിർമ്മാതാക്കൾ അടുത്തിടെ പ്രദർശിപ്പിച്ചിരിക്കുന്നു, അവയുടെ അടിസ്ഥാന വിലകളും കമ്പനി പ്രഖ്യാപിച്ചു. ഈ വാഹനങ്ങൾ നിരത്തിലിറങ്ങുന്നതിന് മുമ്പ് തന്നെ സൂപ്പർ ഹിറ്റുകളാവുകയും വിപണിയിൽ വൻ കോളിളക്കങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയ്ക്ക് അകത്ത് മാത്രമല്ല പാകിസ്ഥാനും ഇറ്റലിയും ഉൾപ്പടെ ഒട്ടനവധി രാജ്യങ്ങളിലും മഹീന്ദ്ര ഇവികൾക്ക് നല്ല ഫാൻബേസുണ്ട്.

More from DriveSpark

Article Published On: Monday, January 6, 2025, 18:17 [IST]
English summary
Tata motors attains on 2 pencent growth in 204 compared to 22 percent growth by mahindra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X