ടെസ്‌ലയോട് കൂട്ടുകൂടാൻ ടാറ്റ; മഹീന്ദ്രയെ തോൽപ്പിക്കാൻ മസ്ക്കിന്റെ തോളിൽ കൈയിടാൻ തീരുമാനം?

ലോകത്തിലെ ഏറ്റവും വലിയ ഇവി ഭീമനായ ടെസ്‌ലയുടെ ഇന്ത്യയിലേക്കുളള വരവിൽ പല വാഹന നിർമാതാക്കൾക്ക് ആശങ്കയും ആവലാതിയുമുണ്ട്. എന്നാൽ ഇന്ത്യൻ ബ്രാൻഡായ ടാറ്റയ്ക്ക് ഒരു പേടിയുമില്ല. അത് മാത്രമല്ല ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ടാറ്റ ടെസ്‌ലയുടെ തോളിൽ കൈയിടാൻ പോകുകയാണ്. രണ്ട് ശക്തർ ഒന്നിച്ചാൽ പിന്നെ രാജ്യത്ത് ഇവിയുടെ ഒരു പുതുയുഗം പിറക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ടാറ്റയുടെ എല്ലാ ഗ്രൂപ്പുകളും ടെസ്‌ലയ്ക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കാൻ സജ്ജമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടാറ്റയ്ക്ക് ടെസ്‌ലയുടെ നിർമാണത്തിലും പങ്കുണ്ടോ എന്ന് നിങ്ങൾക്ക് ഇപ്പോൾ സംശയം തോന്നുന്നില്ലേ. വിശദമായി അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

ടെസ്‌ല രാജ്യത്തേക്ക് എത്തുമ്പോൾ വിപണിയിലെ പ്രബലരും ശക്തരുമായ ബ്രാൻഡുമായി ഒരു കൂട്ടുകെട്ട് ഇല്ലെങ്കിൽ വിപണിയിൽ ചിലപ്പോൾ ഒറ്റപെട്ട് പോയേക്കാം എന്ന സംശയം ഇവി ഭീമന് ഉണ്ടെന്ന് തോന്നുന്നു. അത് കൊണ്ടാണ് ടാറ്റയുമായി കൂട്ടുകൂടാൻ ബ്രാൻഡ് തയ്യാറായത്. എന്ന് കരുതി തുടക്കത്തിൽ ടാറ്റ ടെക്നോളജീസ് എൻഡ്-ടു-എൻഡ് ഉൽപ്പന്ന ലൈഫ് സൈക്കിൾ മാനേജ്മെൻ്റ് വാഗ്ദാനം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ടെസ്‌ലയിൽ ഉപയോഗിക്കുന്ന ബാറ്ററി മാനേജ്‌മെൻ്റ് സിസ്റ്റങ്ങൾ, മോട്ടോർ കൺട്രോളർ യൂണിറ്റുകൾ, ഡോർ കൺട്രോളുകൾ അതോടൊപ്പം തന്നെ പ്രിൻ്റഡ് സർക്യൂട്ട് ബോർഡ് അസംബ്ലികൾ പോലുള്ള പ്രധാന ടെക്നോളജികൾ ടാറ്റ ഇലക്‌ട്രോണിക്‌സിൽ നിന്ന് പ്രാദേശികമായി ലഭ്യമാക്കാനാണ് ടെസ്‌ലയുടെ പദ്ധതി. ഇന്ത്യയിൽ തങ്ങളുടെ കമ്പനി സ്ഥാപിക്കുന്നതിന് രാജസ്ഥാൻ, ഗുജറാത്ത്, തമിഴ്‌നാട്, മഹാരാഷ്ട്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളുമായി കമ്പനി ചർച്ചകൾ നടത്തിവരികയാണ്.

മഹാരാഷ്ട്രയിൽ പ്ലാന്റ് സ്ഥാപിക്കാൻ ആഗ്രഹിക്കുന്നതിന്റെ പ്രധാന കാരണം പൂനെയിൽ നിലവിലുള്ള സാന്നിധ്യമാണ്. ടെസ്‌ലയ്ക്ക് പൂനെയിൽ ഇതിനകം ഒരു ഓഫീസും വിതരണ ശൃംഖലയും ഉണ്ട്. ഇക്കാരണത്താലാണ് മഹീരാഷ്ട്ര കേന്ദ്രീകരിക്കാൻ ടെസ്‌ല മുൻകൈയെടുത്തിരിക്കുന്നത്. കൂടാതെ പൂനെയും സമീപ പ്രദേശങ്ങളും ഇപ്പോൾ രാജ്യത്തെ പ്രധാന വാഹന നിർമാണ ഹബ്ബായി മാറിയിട്ടുണ്ട്.

ചകൻ, ചിഖാലി തുടങ്ങിയ സ്ഥലങ്ങളിൽ ടാറ്റ മോട്ടോർസ്, മഹീന്ദ്ര ഓട്ടോമോട്ടീവ്, മെർസിഡീസ് ബെൻസ്, ഫോക്‌സ്‌വാഗൺ, ബജാജ് ഓട്ടോ തുടങ്ങിയ പ്രമുഖ വാഹന നിർമ്മാതാക്കളുടെ സാന്നിധ്യമുണ്ട്. കൂടാതെ, മഹാരാഷ്ട്ര തിരഞ്ഞെടുക്കാനുള്ള മറ്റൊരു പ്രധാന കാരണം തുറമുഖത്തിന്റെ സാമീപ്യമാണ്. അന്താരാഷ്ട്ര വിപണികളിലേക്കുള്ള കയറ്റുമതി കേന്ദ്രമാക്കി ഇന്ത്യൻ നിർമാണശാലയെ മാറ്റാൻ പദ്ധതിയിടുന്നതിനാൽ ഇതും കമ്പനിക്ക് സഹായകരമാവും.

ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ടെസ്‌ല ഇതിലൂടെ ഉന്നംവെക്കുന്നതും. നിലവിൽ ചൈനയിലാണ് ടെസ്‌ലയുടെ ഏറ്റവും വലിയ നിർമാശാലയായ ഗിഗാഫാക്ടറി ഉള്ളത്. ഷാങ്ഹായിലാണ് സ്ഥിതി ചെയ്യുന്ന പ്ലാന്റിന് ഒരു വർഷത്തിൽ 7,50,000 കാറുകൾ നിർമിക്കാനുള്ള ശേഷിയുണ്ട്. നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടാറ്റയ്ക്ക് വിതരണ ശൃംഖലയിലും ഘടക സ്രോതസ്സിംഗിലും കമ്പനിയെ സഹായിക്കാനാവും.

Take a Poll

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഇലക്ട്രിക് വാഹന വിപണികളില്‍ ഒന്നാണ് ഇന്ത്യ. രാജ്യത്ത് പ്രവര്‍ത്തനം ആരംഭിക്കാന്‍ താല്‍പര്യമുണ്ടെങ്കിലും ഉയര്‍ന്ന ഇറക്കുമതി തീരുവയാണ് ടെസ്ലയെ പിന്നോട്ടടിപ്പിച്ചത്. ഇലോണ്‍ മസ്‌ക് ഇക്കാര്യം മുമ്പും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എന്നാല്‍ ചൈനയില്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്ത് വില്‍ക്കുന്ന പരിപാടി വേണ്ടെന്ന് സര്‍ക്കാര്‍ തീര്‍ത്ത് പറഞ്ഞത് വിവാദമായിരുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, March 21, 2025, 12:24 [IST]
English summary
Tata motors become global suppliers to tesla all things to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X