ഞങ്ങൾ അത്ര 'കഠിനഹൃദയരല്ലെന്ന്' ടാറ്റ; ആൾട്രോസ് ഇവി ഉടനെയില്ലാത്തതിൻ്റെ കാരണമിതോ

എന്നും എതിരാളികളുടെ ചങ്ക് തകർക്കുന്ന മോഡലുകൾ അവതരിപ്പിക്കുക എന്നതാണ് ടാറ്റയുടെ രീതി. അതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാലല്ലോ ടാറ്റ ആൾട്രോസിൻ്റെ പുതിയ പതിപ്പ്. എല്ലാ ഫീച്ചറുകളുമുള്ള പ്രീമിയം ഹാച്ച്ബാക്കിന്റെ ടോപ്പ് എൻഡ് വേരിയന്റിന് 11.29 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി ചെലവഴിക്കേണ്ടത്. അങ്ങനെ നോക്കുമ്പോൾ ടാറ്റയുടെ പുത്തൻ ഡീസൽ കാർ വിപണി ഭരിക്കുമെന്ന് ഉറപ്പിക്കാം. പ്യുവർ, ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ് S, അക്കംപ്ലഷ്ഡ് പ്ലസ് S എന്നീ നാല് ട്രിം ലെവലുകളിൽ പുതിയ ആൾട്രോസ് തെരഞ്ഞെടുക്കാനാവുക.

ഒപ്പം ഡ്യൂൺ ഗ്ലോ, പ്രിസ്റ്റൈൻ വൈറ്റ്, റോയൽ ബ്ലൂ, എംബർ ഗ്ലോ, പ്യുവർ ഗ്രേ എന്നിങ്ങനെ വർണാഭമായ കളർ ഓപ്ഷനുകളും വാഹനത്തിലുണ്ടാവും. ഇനി വേരിയന്റ് തിരിച്ചുള്ള വില എങ്ങനെയാണെന്ന് നോക്കിയാൽ ടാറ്റ ആൾട്രോസ് ഫെയ്‌സ്‌‌ലിഫ്റ്റിന്റെ ബേസ് സ്മാർട്ട് 1.2 പെട്രോളിന് 6.89 ലക്ഷമാണ് എക്സ്ഷോറൂം വില. ആൾട്രോസിൻ്റെ ഇലക്ട്രിക് വേരിയൻ്റ് ആദ്യം വരുമെന്നാണ് എല്ലാവരും വിചാരിച്ചിരുന്നത്. ഇനി ഇവി കൂടി താങ്ങാനുള്ള കരുത്ത് എതിരാളികൾക്ക് ഉണ്ടോ ആവോ.

tata altroz ev launch paused

എന്തായാലും എതിരാളികൾക്ക് അൽപ്പം സമാനാധിക്കാനുളള വകയുണ്ട്. കാരണം ആൾട്രോസ് ഇവിയുടെ ലോഞ്ച് തൽക്കാലം നിർത്തിവയ്ക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. നെക്സോൺ ഇവിയ്ക്ക് ശേഷം ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്ന ടാറ്റയുടെ രണ്ടാമത്തെ മോഡലായ ആൾട്രോസ് ഇവിയുടെ വികസനത്തിൽ ടാറ്റ ഗുരുതരമായ ചില വെല്ലുവിളികൾ കമ്പനി നേരിടുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഫ്ലോറിന് താഴെയുള്ള ബാറ്ററി പായ്ക്കിൻ്റെ പാക്കേജിംഗ് ആയിരുന്നു പ്രധാന തടസം. ഇത് ഗ്രൗണ്ട് ക്ലിയറൻസ് ഏകദേശം 20 മില്ലീമീറ്റർ മുതൽ 145 മില്ലീമീറ്റർ വരെ കുറക്കാൻ ഇടയാക്കുമായിരുന്നു.

ക്ലിയറൻസ് നഷ്ടം നികത്താൻ ആൾട്രോസ് ഉയർത്തുന്നത് ഒരു ഓപ്ഷനായിരുന്നില്ലെന്നാണ് ടാറ്റ വൃത്തങ്ങൾ നൽകിയ സൂചന. കാരണം അത് ഹാച്ചിൻ്റെ നിലപാട് പൂർണമായും നശിപ്പിക്കുകയും അതിനെ ഒരു ക്രോസ്ഓവർ പോലെയാക്കുകയും ചെയ്യുമെന്നതാണ് ടാറ്റയെ പിന്നോട്ടുവലിച്ച കാര്യം. അങ്ങനെ കാലതാമസം നേരിട്ടതിനു പകരമായി ടിയാഗോ ഇവിയും പഞ്ച് ഇവിയുടെ കമ്പനി പുറത്തിറക്കി ഹിറ്റടിച്ചു.

tata altroz ev launch paused

25kWh, 35kWh എന്നിങ്ങനെ രണ്ട് വകഭേദങ്ങളും വാഹനത്തിലുണ്ടാവും. അതായത് ആൾട്രോസ് ഇവിക്ക് യഥാക്രമം 315 കിലോമീറ്റർ, 421 കിലോമീറ്റർ റേഞ്ച് ആയിരിക്കും ഉണ്ടായിരിക്കുകയെന്ന് സാരം. പക്ഷേ കൂടുതൽ മെച്ചപ്പെടുത്തി റേഞ്ച് 500 ആക്കാനുള്ള ശ്രമങ്ങളും ടാറ്റയുടെ ഭാഗത്തുനിന്നും ഉണ്ടായേക്കും. കൂടാതെ ആൾട്രോസ് ഇവിയുടെ മോട്ടോറിൻ്റെ പവർ കണക്കുകളും പഞ്ച് ഇലക്ട്രിക് എസ്‌യുവിക്ക് സമാനമായിരിക്കും. വില നിർണയം വലിയൊരു ഘടകമായിരിക്കുമ്പോൾ പെട്രോൾ, ഡീസൽ മോഡലുകളേക്കാൾ കൂടുതലായിരിക്കുമെന്നതിൽ സംശയമൊന്നും വേണ്ട.

ആൾട്രോസ് ഇവിക്ക് ഏകദേശം 10.50 ലക്ഷം രൂപ മുതൽ 15.49 ലക്ഷം രൂപ വരെയായിരിക്കും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരികയെന്നാണ് സൂചന. ആൾട്രോസ് ഇവി ടാറ്റയുടെ അടുത്ത തലമുറ ഡിസൈൻ ശൈലിയും പിന്തുടരും. സ്ലീക്കർ-ലുക്ക് ഹെഡ്‌ലൈറ്റുകളും ടെയിൽ ലൈറ്റുകളും, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും, പുനർരൂപകൽപ്പന ചെയ്ത ബമ്പറുകളും അലോയ് വീലുകളും സ്വീകരിക്കാൻ സാധ്യതയുണ്ട്.

tata altroz ev launch paused

അകത്തേത്ത് കയറിയാലും സംഭവം പെട്രോൾ, ഡീസൽ വകഭേദങ്ങളേക്കാൾ പ്രീമിയമായിരിക്കുമെന്നാണ് സൂചന. ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തോടുകൂടിയ അപ്‌ഡേറ്റ് ചെയ്‌ത ഡാഷ്‌ബോർഡും ഇലുമിനേറ്റഡ് ടാറ്റ ലോഗോയുള്ള പുതിയ 2-സ്‌പോക്ക് സ്റ്റിയറിംഗ് വീലും ആൾട്രോസ് ഇവിക്ക് കിട്ടിയേക്കും. ഒരു ഇലക്ട്രിക് ഹാച്ച്ബാക്ക് എന്ന നിലയിൽ, ഇതിന് ഇടക്കാലത്ത് എതിരാളികളുണ്ടാകില്ലെന്നതും പ്രതീക്ഷ നൽകുന്ന കാര്യമാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, May 26, 2025, 14:48 [IST]
English summary
Tata motors confirmed recess in launch of altroz ev reason behind this
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X