വില്‍പ്പന കൂട്ടണം, കൂടുതല്‍ സ്‌റ്റൈലിഷായി ടാറ്റ കര്‍വ്; നടപ്പാക്കിയ മാറ്റം ഇതാണ്
കഴിഞ്ഞ വര്‍ഷം ഉത്സവ സീസണിന് മുന്നോടിയായാണ് ടാറ്റ മോട്ടോര്‍സ് കര്‍വ് എസ്‌യുവി കൂപ്പെ പുറത്തിറക്കിയത്. നിലവില്‍ പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഈ കാര്‍ വാങ്ങാം. കഴിഞ്ഞ മാസം അതായത് 2025 ജനുവരിയിലാണ് ടാറ്റ ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും കുറഞ്ഞ വില്‍പ്പന രേഖപ്പെടുത്തിയത്. വില്‍പ്പന ഉയര്‍ത്തുന്നതിനായി ടാറ്റ കര്‍വിനെ ഇപ്പോള്‍ ഓഫര്‍ ലിസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. ഇത് കൂടാതെ എസ്‌യുവി കൂപ്പെയുടെ ഐസിഇ പതിപ്പുകള്‍ക്ക് ഒരു പുതിയ കളര്‍ ഓപ്ഷനും സമ്മാനിച്ചു. ഇതോടെ കര്‍വില്‍ തെരഞ്ഞെടുക്കാവുന്ന നിറങ്ങളുടെ എണ്ണം ഏഴായി. ഇതിനെ നൈട്രോ ക്രിംസണ്‍ എന്നാണ് വിളിക്കുന്നത്.
ഈ നിറത്തിലായിരുന്നു കര്‍വ് 2023 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചത്. വേരിയന്റ് സ്‌പെസിഫിക് ആയ ഈ നിറം മിഡ് സ്‌പെക്ക് ക്രിയേറ്റീവ് ട്രിം മുതലാണ് ലഭ്യമാകുക. ഈ നിറത്തിന് പുറമേ, ഓപ്പറ ബ്ലൂ, ഗോള്‍ഡ് എസെന്‍സ്, ഡേറ്റോണ ഗ്രേ, പ്രിസ്‌റ്റൈന്‍ വൈറ്റ്, പ്യുവര്‍ ഗ്രേ, ഫ്‌ലേം റെഡ് എന്നീ നിറങ്ങളിലും കര്‍വ്വ് ലഭ്യമാകും. നിലവിലുള്ള ഫേ്‌ലം റെഡിനൊപ്പം നൈട്രോ ക്രിംസണ്‍ ലഭ്യമാകും.

രണ്ടാമത്തെ ചുവപ്പ് നിറമായ നൈട്രോ ക്രിംസണ്‍ തിളക്കമുള്ള ഫ്‌ലെയിം റെഡ് നിറവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറച്ച് ഡാര്‍ക്കായാണ് കാണപ്പെടുന്നത്. നിറം മാത്രമാണ് ഏക കൂട്ടിച്ചേര്‍ക്കല്‍ എന്നതിനാല്‍ ഗ്രില്ലിലെ സില്‍വര്‍ ഇന്‍സേര്‍ട്ടുകള്‍, കണക്റ്റഡ് എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി ഹെഡ്ലൈറ്റുകള്‍ എന്നിവ, കൂപ്പെ റൂഫ്, ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകള്‍, അലോയ്കള്‍ എന്നിവ പോലുള്ള കര്‍വിന്റെ മറ്റ് വശങ്ങള്‍ അതേപടി തുടരുന്നു.
സ്മാര്‍ട്ട്, പ്യുവര്‍, ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ് എന്നീ നാല് വേരിയന്റുകളിലാണ് ടാറ്റ കര്‍വ് വാഗ്ദാനം ചെയ്യുന്നത്. 10 ലക്ഷം മുതല്‍ 19.20 ലക്ഷം രൂപ വരെയാണ് കര്‍വിന്റെ വില പോകുന്നത്. എക്‌സ്-ഷോറൂം വിലകളാണിത്. ടാറ്റ കര്‍വ് ഐസിഇ പതിപ്പുകളുടെ വൈബ്രന്റ് കളര്‍ ഓപ്ഷനുകളില്‍ നിന്ന് വ്യത്യസ്തമായി വെര്‍ച്വല്‍ സണ്‍റൈസ്, പ്യുവര്‍ ഗ്രേ, പ്രിസ്‌റ്റൈന്‍ വൈറ്റ്, ഫ്‌ലേം റെഡ്, എംപവേര്‍ഡ് ഓക്‌സൈഡ് എന്നിവയുള്‍പ്പെടെയുള്ള നിറങ്ങളാണ് കര്‍വ് ഇവിക്ക് ലഭിക്കുന്നത്.

1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.2 ലിറ്റര്‍ ഡയറക്ട്-ഇഞ്ചക്ഷന്‍ ടര്‍ബോചാര്‍ജ്ഡ്, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ടാറ്റ കര്‍വ് വാഗ്ദാനം ചെയ്യുന്നത്. ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്‍ 118 bhp കരുത്തും 170 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഡയറക്ട്-ഇഞ്ചക്ഷന്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്‍ 123 bhp പവറും 225 Nm ടോര്‍ക്കും നല്‍കുന്നു. ഡീസല്‍ എഞ്ചിന്‍ 116 bhp പവറും 260 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.
എല്ലാ ഗിയര്‍ബോക്‌സുകളും 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് അല്ലെങ്കില്‍ 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് യൂണിറ്റുമായി ബന്ധിപ്പിച്ചിരിക്കുന്നു.ടാറ്റ കര്‍വിന്റെ ടോപ്പ്-സ്പെക്ക് പതിപ്പില്‍ മൂഡ് ലൈറ്റിംഗിനൊപ്പം വലിയ പനോരമിക് സണ്‍റൂഫും ഉണ്ട്. വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ മിററിംഗ് ഉള്ള 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനലും ഇതില്‍ വരുന്നു. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, റിയര്‍ സീറ്റ് റിക്ലൈന്‍ ഫംഗ്ഷന്‍, വയര്‍ലെസ് ചാര്‍ജര്‍ എന്നിവയാണ് അധിക സവിശേഷതകള്‍.

ജെസ്റ്റര്‍ കണ്‍ട്രോളോട് കൂടിയ പവേര്‍ഡ് ടെയില്‍ഗേറ്റ്, ഫ്ലഷ്-ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയാണ് മറ്റ് ശ്രദ്ധേയമായ സവിശേഷതകള്‍. ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്ററോട് കൂടിയ 360 ഡിഗ്രി സറൗണ്ട് ക്യാമറയും മെച്ചപ്പെട്ട സുരക്ഷയ്ക്കായി ലെവല്‍ 2 ADAS സ്യൂട്ടും വാഹനം വാഗ്ദാനം ചെയ്യുന്നു. ലെവല്‍ 2 ADAS സ്യൂട്ട് പോലുള്ള നൂതന സവിശേഷതകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സിട്രണ്‍ ബസാള്‍ക്ക് എസ്‌യുവി കൂപ്പെയുമായാണ് കര്‍വ് നേരിട്ട് ഏറ്റുമുട്ടുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








