ഡ്രൈവർ ചേട്ടൻമാർക്ക് ആഡ് ബ്ലുവിൻ്റെ തലവേദനയില്ല; 5.52 ലക്ഷത്തിന് ടാറ്റയുടെ എയ്സ് ഡീസൽ മിനി ട്രക്ക്

കൊമേഴ്ഷ്യൽ വാഹനങ്ങളുടെ ഇടയിലെ രാജാവാണ് ടാറ്റ മോട്ടോർസ്. ലൈറ്റ് കൊമേഴ്ഷ്യൽ വെഹിക്കിൾ സെഗ്മെൻ്റ് മുതൽ അങ്ങ് ഹെവി ഡ്യൂട്ടി സെഗ്മെൻ്റ് വരെ ടാറ്റ മോട്ടോർസിൻ്റെ കൈയിൽ ഭദ്രം. ഇപ്പോഴിതാ തങ്ങളുടെ ഐക്കണിക് എയ്‌സ് ശ്രേണിയിലെ ഏറ്റവും താങ്ങാനാവുന്ന ഡീസൽ വേരിയന്റായ എയ്‌സ് ഗോൾഡ്+ ഇന്ന് പുറത്തിറക്കിയിരിക്കുകയാണ്. വെറും 5.52 ലക്ഷം എക്‌സ്-ഷോറൂം വിലയിലാണ വാഹനം പുറത്തിറക്കിയിരിക്കുന്നത്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനൊപ്പം തന്നെ സെഗ്മെൻ്റിലെ ഏറ്റവും കുറഞ്ഞ ചെലവ് ഉറപ്പാക്കുന്ന തരത്തിലാണ് എയ്സ് ഗോൾഡ്+ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് കമ്പനിയുടെ അവകാശവാദം.

ഒരു ഡീസൽ മിനി ട്രക്കായത് കൊണ്ട് തന്നെ ആഡ് ബ്ലൂ നിറയ്ക്കേണ്ടതിൻ്റെ തലവേദനയാണ് പല ഡ്രൈവർമാരും ആശങ്കപ്പെടുന്നതെങ്കിൽ ഇനി അതിനെ കുറിച്ച് ഓർത്ത് ടെൻഷൻ അടിക്കണ്ട. നൂതന ലീൻ നോക്‌സ് ട്രാപ്പ് (LNT) സാങ്കേതികവിദ്യ ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്ന എയ്‌സ് ഗോൾഡ്+ ഡീസൽ എക്‌സ്‌ഹോസ്റ്റ് ഫ്ലൂയിഡിന്റെ ആവശ്യകത ഇല്ലാതാക്കുന്നു. അത് കൊണ്ട് തന്നെ അറ്റകുറ്റപ്പണിയും പ്രവർത്തന ചെലവുകളും കുറയുന്നു. എന്നാൽ കർശനമായ എമിഷൻ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തന്നെയാണിതെന്ന് കമ്പനി ഉറപ്പ് നൽകുന്നുണ്ട്.

tata launched ace gold mini truck

വാഹനത്തിൻ്റെ പവർട്രെയിൻ വശങ്ങളിലേക്ക് നോക്കിയാൽ 22 PS പവറും 55Nm ടോർക്കും പുറപ്പെടുവിക്കുന്ന ടർബോചാർജ്ഡ് ഡികോർ എഞ്ചിൻ ലഭിക്കുന്ന എയ്‌സ് ഗോൾഡ് + വൈവിധ്യമാർന്ന ബിസിനസ്സ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സാധിക്കുന്നതാണ് എന്നതാണ് എടുത്തു പറയേണ്ട പ്രത്യേകത. 900 കിലോഗ്രാം പേലോഡ് ശേഷിയും ഒന്നിലധികം ലോഡ് ഡെക്ക് കോൺഫിഗറേഷനുകളും ഉള്ളതിനാൽ, വൈവിധ്യമാർന്ന കാർഗോ ആവശ്യങ്ങൾക്ക് വൈവിധ്യവും കാര്യക്ഷമതയും ഉടമസ്ഥന് ലഭിക്കുന്നു.

ടാറ്റ മോട്ടോഴ്‌സിന്റെ ചെറുകിട വാണിജ്യ വാഹന, പിക്കപ്പ് പോർട്ട്‌ഫോളിയോ നോക്കിയാൽ എയ്സ് പ്രോ, എയ്സ്, ഇൻട്ര, യോദ്ധ എന്നിവയെല്ലാം 750 കിലോഗ്രാം മുതൽ 2 ടൺ വരെ ഭാരം വഹിക്കാൻ സാധിക്കുന്നവയാണ്. അത് കൂടാതെ ഡീസൽ, പെട്രോൾ, സിഎൻജി, ബൈ-ഫ്യൂവൽ, ഇലക്ട്രിക് എന്നിങ്ങനെ വിവിധ പവർട്രെയിനുകളിലും ലഭ്യമാണ്. എഎംസി പാക്കേജുകൾ, ഒറിജിനൽ സ്പെയർ പാർട്‌സ്, 24x7 റോഡ്‌സൈഡ് അസിസ്റ്റൻസ് എന്നിവ വാഗ്ദാനം ചെയ്യുന്ന സമഗ്രമായ ലൈഫ് സൈക്കിൾ സപ്പോർട്ട് പ്രോഗ്രാമായ സമ്പൂർണ സേവ 2.0 ലഭ്യമാക്കുന്നു.

സർവീസിനെ കുറിച്ച് ആലോചിച്ച് ടെൻഷനടിക്കുകയേ വേണ്ട ടാറ്റ മോട്ടോഴ്‌സിന്റെ 2,500 ഔട്ട്‌ലെറ്റുകളുടെ വിപുലമായ രാജ്യവ്യാപക സ്‌പെയർ, സർവീസ് ശൃംഖലയുടെയും മികച്ച പരിശീലനം ലഭിച്ച ടെക്‌നീഷ്യന്മാരുടെ പിന്തുണയോടെ,നിങ്ങളുടെ സംരംഭക വളർച്ചയ്ക്കും തടസ്സമില്ലാത്ത കാർഗോ മൊബിലിറ്റിക്കും എയ്സ് ഗോൾഡ്+ നിങ്ങളെ വളർച്ചയുടെ പുതിയ പാതയിലേക്ക് എത്തിക്കാൻ സഹായിക്കുമെന്നാണ് കമ്പനിയുടെ ഉറപ്പ്.

38,000 കോടി രൂപയ്ക്ക് ഇറ്റാലിയൻ ബ്രാൻഡിനെ ടാറ്റ മോട്ടോർസ് സ്വന്തമാക്കിയത് വഴി ഇന്ത്യയിലും യൂറോപ്പിലുമുള്ള രണ്ട് തന്ത്രപരമായ ഹോം മാർക്കറ്റുകളുമായി സംയോജിത ഗ്രൂപ്പിന് യഥാർത്ഥ ആഗോള അടിസ്ഥാനത്തിൽ മത്സരിക്കാൻ വഴിയൊരുക്കും. 2025 ഓട്ടോ എക്സ്പോയിൽ ടാറ്റ തങ്ങളുടെ വില്ലാളിവീരൻമാരായ വാണിജ്യ വാഹനങ്ങളുടെ ഒരു നിര തന്നെ അവതരിപ്പിച്ചിരുന്നു. ടാറ്റ മോട്ടോഴ്‌സ് ഭാരത് മൊബിലിറ്റിയിൽ പ്രൈമ ജി.55എസ് അവതരിപ്പിച്ചിരുന്നു.

ഫുൾടാങ്കിൽ 2400 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിവുള്ള ഈ വാഹനം റേഞ്ചിന്റെ കാര്യത്തിൽ മറ്റൊരു തലമാണ് സൃഷ്ടിക്കുന്നത്. എൽഎൻജിയുടെ സംയോജനം മൂലമാണ് ഈ റേഞ്ച് വർദ്ധനവ് സാധിക്കുന്നത്, പരിസ്ഥിതിക്ക് വളരെയധികം ശല്യമുണ്ടാക്കാതെ ടാറ്റ പ്രൈമ ജി.55-കളെ കൂടുതൽ ദൂരം സഞ്ചരിക്കാൻ ഇത് സഹായിക്കുന്നു എന്നതാണ് ഗുണം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, September 20, 2025, 8:00 [IST]
English summary
Tata motors launched ace gold diesel mini truck priced 5 52 lakh details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X