ലങ്കയില്‍ തരംഗമാകാന്‍ ഈ ഇന്ത്യന്‍ കമ്പനി! ഒന്നും രണ്ടുമല്ല കൊണ്ടുപോയത് 7 കാറുകള്‍

ഇന്ത്യയുടെ അയല്‍രാജ്യമായ ശ്രീലങ്ക വിവിധ രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് ഏറെ നാളായി അസ്ഥിരമായിരുന്നു. ഇതിനിടെ രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍ കൂടി അകപ്പെട്ടതോടെ ഓട്ടോമൊബൈല്‍ രംഗവും പ്രതിസന്ധിയിലായി. ഇപ്പോള്‍ ശ്രീലങ്ക പതിയെ പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് മുന്നോട്ട് കയറി വരികയാണ്. ഈ സാഹചര്യത്തില്‍ ശ്രീലങ്കയിലെ ഓട്ടോമൊബൈല്‍ വിപണിക്ക് കരുത്ത് പകരാനായി ഇന്ത്യയിലെ ഒരു വമ്പന്‍ കമ്പനി അവിടെ റീഎന്‍ട്രി നടത്തിയിരിക്കുകയാണ്. അത് മറ്റാരുമല്ല ഇന്ത്യന്‍ വിപണിയിലെ ടോപ്-3 കമ്പനികളില്‍ ഒന്നായ ടാറ്റ മോട്ടോര്‍സാണ്. ഇക്കുറി 7 വാഹനങ്ങളുമായാണ് ടാറ്റ മരതകദ്വീപില്‍ കാലുകുത്തിയത്. ആ കാറുകള്‍ ഏതൊക്കെയാണെന്ന് ചുവടെ വിശദമായി വായിക്കാം.

ടാറ്റ മോട്ടോര്‍സ് ശ്രീലങ്കയില്‍ വില്‍പ്പനക്കെത്തിച്ച വാഹനങ്ങളില്‍ ഇന്റേണല്‍ കംബസ്റ്റന്‍ എഞ്ചിന്‍ (ICE), ഇലക്ട്രിക് വാഹനങ്ങള്‍ (EV) എന്നിവ ഉള്‍പ്പെടുന്നു. ആകെ 7 പുതിയ വാഹനങ്ങളാണ് അവതരിപ്പിച്ചു. രാജ്യത്തെ പ്രമുഖ വിതരണക്കാരായ ഡിമോയുമായുള്ള പങ്കാളിത്തത്തോടെയാണ് ടാറ്റ തങ്ങളുടെ വാഹന ശ്രേണി ശ്രീലങ്കയില്‍ വില്‍ക്കുക. വിപണി വീണ്ടും സജീവമായതിന് ശേഷം ശ്രീലങ്കയില്‍ പ്രവേശിക്കുന്ന ആദ്യത്തെ പാസഞ്ചര്‍ വാഹന ബ്രാന്‍ഡായി ടാറ്റ മോട്ടോര്‍സ് മാറി.

tata launch passenger vehicle portfolio in sri lanka

ഐസിഇ വിഭാഗത്തില്‍ പഞ്ച്, നെക്‌സോണ്‍, കര്‍വ് തുടങ്ങിയ മോഡലുകളാണ് ടാറ്റ ശ്രീലങ്കയിലെത്തിച്ചത്. ഇവി സെഗ്മെന്റില്‍ ടിയാഗോ ഇവി, പഞ്ച് ഇവി, നെക്സോണ്‍ ഇവി, കര്‍വ് ഇവി എന്നിവ പുറത്തിറക്കി. ദക്ഷിണേഷ്യയിലെ സാന്നിധ്യം ശക്തിപ്പെടുത്താനുള്ള ടാറ്റയുടെ പദ്ധതിയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കുന്നതിനും വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രീലങ്കന്‍ സര്‍ക്കാരിന്റെ നയവുമായും ഈ നീക്കം പൊരുത്തപ്പെടുന്നതായി തോന്നുന്നു.

ടാറ്റ മോട്ടോര്‍സിന്റെ എല്ലാ പാസഞ്ചര്‍ കാറുകള്‍ക്കും 3 വര്‍ഷം അല്ലെങ്കില്‍ 1,00,000 കിലോമീറ്റര്‍ വാറണ്ടി ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. അതേസമയം, ഇലക്ട്രിക് കാറുകള്‍ക്ക് 3 വര്‍ഷം അല്ലെങ്കില്‍ 1,25,000 കിലോമീറ്റര്‍ വാറണ്ടി ലഭിക്കും. കൂടാതെ ഇലക്ട്രിക് വാഹനത്തിലെ ഹൈ വോള്‍ട്ടേജ് ബാറ്ററിയും മോട്ടോറും 8 വര്‍ഷം അല്ലെങ്കില്‍ 1,65,000 കിലോമീറ്റര്‍ വാറണ്ടിയോടെ സംരക്ഷിക്കപ്പെടുന്നു.

tata tiago ev

എല്ലാ വാഹനങ്ങള്‍ക്കും 24 മണിക്കൂര്‍ റോഡ്സൈഡ് അസിസ്റ്റും (RSA) സാങ്കേതിക പിന്തുണയും നല്‍കിക്കൊണ്ട് ഡിമോയും കൂടെയുണ്ടാകും. ഈ സമഗ്ര പാക്കേജ് ടാറ്റ ഉല്‍പ്പന്നങ്ങളില്‍ ഉപഭോക്തൃ സംതൃപ്തിയും ആത്മവിശ്വാസവും വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഇതിനോടകം തന്നെ ടാറ്റ ഇന്ത്യയുടെ മറ്റ് അയല്‍ രാജ്യങ്ങളായ നേപ്പാളിലും ഭൂട്ടാനിലും കാറുകള്‍ വില്‍പ്പനക്കെത്തിക്കുന്നുണ്ട്.

ടാറ്റയുടെ ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് വാഹനമായ ടിയാഗോ ഇവി നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ ഇതിനകം തന്നെ വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. താങ്ങാനാകുന്ന വിലയില്‍ സ്വന്തമാക്കാവുന്ന ഇലക്ട്രിക് കാര്‍ എന്ന നിലയില്‍ ടിയാഗോ ഇവി ലങ്കയിലും തരംഗമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. നിലവില്‍ ഉപഭൂഖണ്ഡത്തില്‍ ടാറ്റ മോട്ടോര്‍സിന് ഏകദേശം 70% വിപണി വിഹിതമുണ്ട്.

Take a Poll

ഇന്ത്യയുമായി വളരെ അടുത്ത് കിടക്കുന്ന രാജ്യമായതിനാല്‍ ശ്രീലങ്കയിലേക്ക് വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നത് ടാറ്റക്ക് സാമ്പത്തികമായി ലാഭകരമായിരിക്കും. ഈ ഒരു നീക്കം ടാറ്റയുടെ വില്‍പ്പന വളര്‍ച്ചയ്്ക്കും സമീപ രാജ്യങ്ങളിലേക്ക് തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിനും വഴിയൊരുക്കുന്നു. ടാറ്റയുടെ അന്താരാഷ്ട്ര ബിസിനസില്‍ ഒരു പുതിയ അധ്യായം കുറിക്കുകയാണ് ലങ്കയിലേക്കുള്ള റീഎന്‍ട്രി.

ഇലക്ട്രിക് വാഹനങ്ങളിലൂടെ സുസ്ഥിര മൊബിലിറ്റിയെ പിന്തുണയ്ക്കുന്നതിനൊപ്പം വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി കമ്പനി വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സമീപകാലത്തായി ഇന്ത്യന്‍ വിപണിയില്‍ ടാറ്റ എംജിയടക്കമുള്ള കമ്പനികളില്‍ നിന്ന് വലിയ വെല്ലുവിളി നേരിടുന്നുണ്ട്. മാരുതി സുസുക്കിയുടെ കന്നി ഇവയായ ഇ-വിറ്റാരയുടെ വില പ്രഖ്യാപനവും വരും ആഴ്ചകളില്‍ ഉണ്ടാകും. ഈ സാഹചര്യങ്ങളെ ടാറ്റ എങ്ങിനെ നേരിടുന്നുവെന്ന് നമുക്ക് കാത്തിരുന്ന് കാണാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, March 14, 2025, 10:49 [IST]
English summary
Tata motors launched all new range of passenger vehicles including evs in sri lanka
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X