ടാറ്റ മോട്ടോർസിൻ്റെ കളികൾ അങ്ങ് മൗറീഷ്യസിലും;ഇലക്ട്രിക് മോഡലുകൾ അവതരിപ്പിച്ച് ബ്രാൻഡ്

ഇലക്ട്രിക് വാഹനങ്ങളിൽ ടാറ്റ തന്നെയാണ് എല്ലാവർക്കും പ്രിയപ്പെട്ടത്. രാജ്യത്ത് നിരവധി മോഡലുകൾ ടാറ്റ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ മൗറീഷ്യസിലും ടാറ്റ തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ്. ടിയാഗോ ഇവി,പഞ്ച് ഇവി, നെക്സോൺ ഇവി എന്നീ മോഡലുകളാണ് ടാറ്റ അവതരിപ്പിച്ചിരിക്കുന്നത്. മൗറീഷ്യസിൽ അലൈഡ് മോട്ടോർസുമായി സംയുക്തമായിട്ടാണ് ടാറ്റ തങ്ങളുടെ ഇവി ലൈനപ്പുകൾ അവതരിപ്പിച്ചിരിക്കുന്നത്. ടിയാഗോ ഇവിക്ക് 7.99 ലക്ഷം രൂപയാണ് പ്രാരംഭ എക്‌സ് ഷോറൂം വില. XE, XT, XZ+, XZ+ ടെക് എന്നിങ്ങനെ നാല് വേരിയന്റുകളില്‍ ഇവി വാങ്ങാം.

ടീല്‍ ബ്ലൂ, ഡേടോണ ഗ്രേ, ട്രോപ്പിക്കല്‍ മിസ്റ്റ്, പ്രിസ്റ്റൈന്‍ വൈറ്റ്, മിഡ്‌നൈറ്റ് പ്ലം എന്നീ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ തെരഞ്ഞെടുക്കാം. ടിയാഗോ ഇവി രണ്ട് ബാറ്ററി പാക്കുകളില്‍ ലഭ്യമാണ്. താഴ്ന്ന വേരിയന്റുകള്‍ക്ക് 250 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു 19.2 kWh ബാറ്ററി പായ്ക്ക് ലഭിക്കും. അതേസമയം വലിയ 24 kWh ബാറ്ററി പായ്ക്ക് ഒറ്റ ചാര്‍ജില്‍ 315 കിലോമീറ്റര്‍ ക്ലെയിം റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

74 bhp പവറും 114 Nm വരെ പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ള PMS ഇലക്ട്രിക് മോട്ടോറാണ് ടിയാഗോ ഇവിയുടെ കരുത്ത്. ഇലക്ട്രിക് കാറില്‍ രണ്ട് ഡ്രൈവിംഗ് മോഡുകള്‍ ലഭ്യമാണ്. വെറും 5.7 സെക്കന്‍ഡിനുള്ളില്‍ ഇവി 0- 60 kmph വേഗത കൈവരിക്കും. വീട്ടിലോ ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനിലോ ഇത് എളുപ്പത്തില്‍ ചാര്‍ജ് ചെയ്യാം.

സേഫ്റ്റി സ്‌കോര്‍ നോക്കുമ്പോള്‍ ടാറ്റ പഞ്ച് ഇവിയാണ് ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഇലക്ട്രിക് കാര്‍ ആണ് പഞ്ച് ഇവി.ടാറ്റ പഞ്ച് ഇവി രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ നമുക്ക് വാങ്ങാന്‍ സാധിക്കും. ആദ്യത്തേതില്‍ 25 kWh ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് പരമാവധി 82 bhp പവറും 114 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ്.

35 kWh ബാറ്ററിയാണ് സജ്ജീകരിച്ച രണ്ടാമത്തേത് പരമാവധി 122 bhp പവറും 190 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കും. ചെറിയ ബാറ്ററി ഘടിപ്പിച്ച പഞ്ച് ഇവി ഒറ്റ ചാര്‍ജില്‍ 315 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. വലിയ ബാറ്ററി പായ്ക്ക് ഉള്ള മോഡല്‍ ഫുള്‍ ചാര്‍ജില്‍ 421 കിലോമീറ്റര്‍ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. ടാറ്റ പഞ്ച് ഇവിയുടെ പ്രാരംഭ വില 9.99 ലക്ഷം രൂപയാണ്. ടോപ് സ്‌പെക് വേരിയന്റിന് 14.29 ലക്ഷം രൂപയാണ് മുടക്കേണ്ടത്. എക്‌സ്‌ഷോറൂം വിലകളാണിത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാര്‍ മോഡലുകളില്‍ ഒന്നാണിത്. ടാറ്റയുടെ ഈ ഇലക്ട്രിക് കാറിന് ഫുള്‍ ചാര്‍ജില്‍ 437 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. ഇതിനും 40.5 kWh ബാറ്ററി പായ്ക്കാണ് ഘടിപ്പിച്ചിരിക്കുന്നത്. ടാറ്റ നെക്സോണ്‍ ഇവി ഡാര്‍ക്ക് എഡിഷന്‍ പരമാവധി 141 bhp പവറും 250 Nm ടോര്‍ക്കും ഉദ്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് ലഭിക്കുന്നത്.

ഈ കാറില്‍ ടാറ്റ നിരവധി നൂതന ഫീച്ചറുകളും സജ്ജീകരിച്ചിരിക്കുന്നു. ടാറ്റ കാറുകളുടെ മുഖമുദ്രയായ സേഫ്റ്റിയും ഒരു പ്ലസാണ്. ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് ആണ് നെക്‌സോണ്‍ ഇവി സ്വന്തമാക്കിയിരിക്കുന്നത്. വലിയ ബാറ്ററി പായ്ക്കോടു കൂടി വരുന്ന നെക്സോൺ ഇവിക്ക് 13.99 ലക്ഷം രൂപ മുതൽ 16.99 ലക്ഷം രൂപ വരെയാണ് എക്‌സ്ഷോറൂം വില വരുന്നത്. അതായത് സ്റ്റാൻഡേർഡ് വേരിയന്റുകളേക്കാൾ 20,000 രൂപ അധികമായി ചെലവഴിക്കേണ്ടി വരുമെന്ന് സാരം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, March 29, 2025, 19:05 [IST]
English summary
Tata motors launched comprehensive ev portfolio in mauritius details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X