മാരുതി കാറുകളെ വരെ തൂക്കിയ പഞ്ചിന് ഒന്നാം സ്ഥാനം നഷ്ടമായി! സിംഹാസനം തിരിച്ച് പിടിച്ച് ചേട്ടന്‍
2025 ഫെബ്രുവരി മാസത്തെ കാര്‍ വില്‍പ്പന കണക്കുകള്‍ പുറത്ത് വന്നപ്പോള്‍ ടാറ്റ മോട്ടോര്‍സിന് (Tata Motors) അത്ര ആശാവഹമായ കണക്കുകളല്ല പുറത്തുവന്നത്. ഫെബ്രുവരിയില്‍ ടാറ്റ മോട്ടോര്‍സ് വിറ്റ കാറുകളുടെ എണ്ണം 46,435 ആയിരുന്നു. 2024 ഫെബ്രുവരിയില്‍ വിറ്റ 51,267 കാറുകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ 9.43 ശതമാനം ഇടിവാണ്. സമീപകാലത്ത് വരെ ഹ്യുണ്ടായിയുടെ രണ്ടാം സ്ഥാനത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്ന ടാറ്റ ഇപ്പോള്‍ മഹീന്ദ്രയുടെ പിന്നിലാണ്. മഹീന്ദ്രയാണെങ്കില്‍ പോയ മാസം ഹ്യുണ്ടായിയെ മറികടന്ന് രണ്ടാം സ്ഥാനവും കൈക്കലാക്കി. ടാറ്റയുടെ ഫെബ്രുവരിയിലെ മോഡല്‍ തിരിച്ചുള്ള വില്‍പ്പന കണക്കുകള്‍ നമുക്ക് പരിശോധിക്കാം.
2024 കലണ്ടര്‍ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ ആയിരുന്നു ടാറ്റ പഞ്ച്. ഇലക്ട്രിക് പതിപ്പ് കൂടി പുറത്തിറങ്ങിയതോടെ മൈക്രോ എസ്‌യുവി ഒന്നിലേറെ മാസങ്ങളില്‍ ഇന്ത്യയില്‍ നമ്പര്‍ 1 ആകുകയും ചെയ്തു. എന്നാല്‍ സമീപകാലത്ത് പഞ്ചിന്റെ വില്‍പ്പനയില്‍ ചെറിയ ഇടിവ് നേരിടുന്നുണ്ട്. ഇതോടെ 2025 ഫെബ്രുവരിയില്‍ പഞ്ചിനെ മറികടന്ന് ചേട്ടന്‍ നെക്‌സോണ്‍ വീണ്ടും ബ്രാന്‍ഡിന്റെ ബെസ്റ്റ് സെല്ലറായി മാറി.

2025 ഫെബ്രുവരിയില്‍ കമ്പനിയുടെ മൊത്തം കാര്‍ വില്‍പ്പനയില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് ടാറ്റ നെക്‌സോണ്‍ ആണ്. കഴിഞ്ഞ മാസം 6.63 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെയാണ് ടാറ്റ 15,349 യൂണിറ്റ് നെക്‌സോണ്‍ എസ്‌യുവികള്‍ വിറ്റഴിച്ചത്. അതേസമയം, 2024 ഫെബ്രുവരിയില്‍ സബ് 4 മീറ്റര്‍ എസ്‌യുവിയുടെ വില്‍പ്പന 14,395 യൂണിറ്റായിരുന്നു.
2025 ജനുവരിയില്‍ ഒന്നാം സ്ഥാനത്തായിരുന്ന പഞ്ച് ഫെബ്രുവരിയില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ മാസം ഇവികള്‍ ഉള്‍പ്പെടെ പഞ്ചിന്റെ 14,569 യൂണിറ്റുകളാണ് ടാറ്റ വിറ്റഴിച്ചത്. 2024 ഫെബ്രുവരിയില്‍ 18438 യൂണിറ്റായിരുന്നു പഞ്ചിന്റെ വില്‍പ്പന. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 21.04 ശതമാനം വില്‍പ്പന ഇടിവ് നേരിട്ടു.

ടാറ്റയുടെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മൂന്നാമത്തെ മോഡല്‍ ടിയാഗോയാണ്. ഈ കാലയളവില്‍ ടാറ്റ ടിയാഗോയ്ക്ക് ആകെ 6,954 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. 2024 ഫെബ്രുവരിയെ അപേക്ഷിച്ച് 7 യൂണിറ്റ് അധികം വിറ്റ ടിയാഗോ 0.10 ശതമാനം വളര്‍ച്ച നേടി. വില്‍പ്പന പട്ടികയില്‍ ടാറ്റ കര്‍വ് നാലാം സ്ഥാനത്താണ്. 2025 ഫെബ്രുവരിയില്‍ ടാറ്റ 3,483 യൂണിറ്റ് കര്‍വ് എസ്‌യുവി കൂപ്പെ വിറ്റു. കഴിഞ്ഞ വര്‍ഷം ഇതേസമയം കാര്‍ വിപണിയിലെത്തിയിട്ടില്ല.
1604 പുതിയ ഉപഭോക്താക്കളെ നേടി ആള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്ക് ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള അഞ്ചാമത്തെ ടാറ്റ കാര്‍ ആയി. 12 മാസം മുമ്പ് 4568 യൂണിറ്റ് വിറ്റിരുന്ന ആള്‍ട്രോസിന് 64.89 ശതമാനം ഇടിവാണ് നേരിട്ടത്. ടാറ്റ സഫാരി ഈ വില്‍പ്പന പട്ടികയില്‍ ആറാം സ്ഥാനത്താണ്. ഈ കാലയളവില്‍ ടാറ്റ സഫാരി മൊത്തം 1,562 യൂണിറ്റ് എസ്‌യുവികള്‍ വിറ്റു. വാര്‍ഷികാടിസ്ഥാനത്തില്‍ 41 ശതമാനം ഇടിവ്.

ഈ വില്‍പ്പന പട്ടികയില്‍ ടാറ്റ ടിഗോര്‍ ഏഴാം സ്ഥാനത്താണ്. ഈ കാലയളവില്‍ ടാറ്റ ടിഗോര്‍ ആകെ 1,550 യൂണിറ്റുകള്‍ വിറ്റു. 9.46 ശതമാനമാണ് കോംപാക്ട് സെഡാന്റെ വില്‍പ്പനയില്‍ ഇടിവ് സംഭവിച്ചത്. പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്താണ് ഹാരിയര്‍ എസ്‌യുവി. 46.29 ശതമാനം ഇടിവോട് കൂടി 1376 ഹാരിയര്‍ മാത്രമാണ് കഴിഞ്ഞ മാസം ടാറ്റക്ക് വില്‍ക്കാന്‍ സാധിച്ചത്.
ഇന്ത്യന്‍ വിപണിയില്‍ ടാറ്റ നെക്സോണിന്റെ പ്രാരംഭ എക്സ്ഷോറൂം വില 8 ലക്ഷം രൂപ മുതല്‍ 14.70 ലക്ഷം രൂപ വരെയാണ്. ടാറ്റ നെക്സോണിന്റെ ഏറ്റവും പ്രത്യേകത എന്തെന്നാല്‍ നാല് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ വാങ്ങാന്‍ സാധിക്കുന്ന ഇന്ത്യയിലെ ഏക കാറാണ് നെക്‌സോണ്‍. പെട്രോള്‍, ഡീസല്‍, സിഎന്‍ജി, ഇലക്ട്രിക് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഈ കാര്‍ ലഭ്യമാണ്. കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയിലെ ആദ്യത്തെ ടര്‍ബോ-സിഎന്‍ജി കാറായ നെക്‌സോണ്‍ സിഎന്‍ജി ടാറ്റ പുറത്തിറക്കിയത്.


Click it and Unblock the Notifications








