പോക്കറ്റിൽ ക്യാഷുണ്ടോ ചേട്ടാ? എങ്കിൽ ടാറ്റ മോട്ടോർസിൻ്റെ ദീപാവലി ഓഫർ പൊടിപൊടിക്കാം

ഇന്ത്യൻ കാർ പ്രേമികൾക്കും ഈയിടെയായി ഒരു കാർ സ്വന്തമായി വാങ്ങണമെന്ന് ആഗ്രഹിക്കുന്നവർക്കും ഒരു ഗംഭീര വാർത്തയുമായാണ് ടാറ്റ മോട്ടോർസ് എത്തിയിരിക്കുന്നത്. ഈ ദീപാവലി പൊടിപൊടിക്കാൻ കമ്പനി ഒരുക്കുന്ന ആ വലിയ സർപ്രൈസ് എന്താണെന്ന് അറിയേണ്ടേ. 2025 ഒക്ടോബറിൽ കിടിലൻ ഒഫറുകളാണ് ടാറ്റ അവരുടെ ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നത്. ഈ ഉത്സവ സീസണിൽ 1.1 ലക്ഷം വരെ ഡിസ്കൌണ്ടുകളും ആനുകൂല്യങ്ങളും നൽകി തങ്ങളുടെ സ്വപ്ന കാർ സ്വന്തമാക്കാനുള്ള സുവർണ്ണാവസരമാണ് ഉപഭോക്താക്കൾക്കായി നൽകിയിരിക്കുന്നത്. കൂടുതലറിയാൻ തുടർന്ന് വായ്ക്കൂ.

ടാറ്റ മോട്ടോർസിൻ്റെ ഈ ഓഫറുകൾ അവരുടെ ജനപ്രിയ കാറുകളിലുടനീളമാണ് അവതരിപ്പിച്ചിരിക്കുന്നത്. ടിയാഗോ മുതൽ ടിഗോർ, പഞ്ച്, നെക്‌സോൺ, ഹാരിയർ, സഫാരിവരെ അങ്ങനെ നീണ്ടുകിടക്കുന്ന മോഡൽ നിര താങ്ങാവുന്ന വിലയിലും ലാഭകരമായ ഓഫറിലും സ്വന്തമാക്കാൻ പറ്റിയ ഈ അവസരം ഒരിക്കലും പാഴാക്കരുതേ. മാത്രവുമല്ല ഇത് ഈ വർഷത്തെ ഏറ്റവും വലിയ ഉത്സവ ഓഫറുകളിൽ ഒന്നുകൂടിയാണ്.

October Tata Motors Diwali offer 2025

മോഡലിനെയും വേരിയന്റിനെയും ആശ്രയിച്ച് ഉത്സവ ഡിസ്‌കൗണ്ടുകളിൽ ക്യാഷ് ഡിസ്കൌണ്ടുകൾ, എക്‌സ്‌ചേഞ്ച് ബോണസുകൾ, കോർപ്പറേറ്റ്, ലോയൽറ്റി ഓഫറുകൾ എന്നിവയെല്ലാമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മികച്ച പെർഫോമൻസ് കാഴ്ച്ചവെച്ച് എല്ലായിടത്തും ജനപ്രീതിയാർജിച്ച ടാറ്റയുടെ സ്വന്തം ടിയാഗോയ്ക്ക് 4.57 ലക്ഷം രൂപ മുതൽ 7.82 ലക്ഷം രൂപ വരെയാണ് വില. ഇതിന് 35,000 രൂപ വരെ വിലയുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്.

അതേസമയം ടാറ്റയുടെ സെഡാനൈയ ടിഗോറിന് 5.49 ലക്ഷം രൂപ മുതൽ 8.74 ലക്ഷം രൂപ വരെയാണ് വില. കൺസ്യൂമർ ഡിസ്കൌണ്ടും എക്സ്ചേഞ്ച് ബോണസും എല്ലാക്കൂടിക്കൂട്ടിയാൽ ഏകദേശം 36,000 രൂപ വരെ ലാഭിക്കാൻ അവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്. ടാറ്റ തങ്ങളുടെ ഉപഭോക്താക്കളുടെ ഹൃദയം തൊട്ടറിഞ്ഞിട്ടുള്ളതിനാൽ ഈ ഓഫർ ഏതൊരു സാധാരക്കാരനെയും പ്രതിനിധീകരിക്കുന്ന ഓന്നുകൂടിയാണ്.

October Tata Motors Diwali offer 2025

ടാറ്റയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നായ ആൾട്രോസിന്റെ തിരഞ്ഞെടുത്ത വേരിയന്റുകളിൽ 55,000 വരെ വലിയ ഓഫറാണ് ലഭിക്കുന്നത്. ഇതിൻ്റെ വില ഏകദേശം 6.30 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ഇടംവലം നോക്കാതെ പോക്കറ്റുക്കീറാതെ ഓടിച്ചെന്ന് കണ്ണുംപ്പൂട്ടി ഈ മിടുക്കനെ വാങ്ങാനുളള ഏറ്റവും മികച്ച അവസരം ഇതുതന്നെയാണ്.

എസ്‌യുവികളുടെ കാര്യം പറയുകയാണെങ്കിൽ ഇവിടെയും ടാറ്റ മോട്ടോർസ് സർപ്രൈസുകളുടെ ഒരു നീണ്ട നിരതന്നെ ഒരുക്കിയിട്ടുണ്ട്. പഞ്ചിന് ഇപ്പോൾ വെറും 5.50 ലക്ഷം രൂപ മുതൽ 9.30 ലക്ഷം രൂപ വരെയാണ് വില. കൺസ്യൂമർ ഡിസ്കൌണ്ടും എക്സ്ചേഞ്ച് ബോണസും എല്ലാം കൂടെക്കൂട്ടി ഏകദേശം 40,000 വരെ ഓഫറുകളാണ് ഇതിൽ ഒരുക്കിവെച്ചിരിക്കുന്നത്.

അതേസമയം ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ കോം‌പാക്ട് എസ്‌യുവികളിൽ ഒന്നായ നെക്‌സോണിന് 7.32 ലക്ഷം രൂപ മുതൽ 14.05 ലക്ഷം രൂപ വരെ വില വരും. ഈ മാസം വണ്ടി വാങ്ങാൻ എത്തുന്നവർക്ക് വേരിയന്റുകളെ ആശ്രയിച്ച് 45,000 വരെ ലാഭിക്കാൻ സാധിക്കുന്നുണ്ട്. പുതുതായി പുറത്തിറക്കിയ കർവ്വിന് ഉപഭോക്തൃകിഴിവും എക്സ്ചേഞ്ച് ബോണസും കൂട്ടി 30,000 വരെ ആനുകൂല്യങ്ങളുമായി പട്ടികയിൽ ചേരുന്നു.

ടാറ്റയുടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവികളായ ഹാരിയറും സഫാരിയുമാണ് നോക്കുന്നതെങ്കിൽ 25 ലക്ഷം വരെ വിലയുള്ള തിരഞ്ഞെടുത്ത ടോപ്പ്-എൻഡ് വേരിയന്റുകളിൽ 50,000 വിലയുള്ള ആനുകൂല്യങ്ങളാണ് ഈ ഉത്സവ സീസണിൽ കാത്തുവെച്ചിരിക്കുന്നത്. അതിനാൽ ഈ ഓഫറിൽ ഒരു കിടിലൻ എസ്‌യുവി വാങ്ങി കുടുംബങ്ങളെ സന്തോഷിപ്പിക്കാനുള്ള അവസരം നഷ്ടമാക്കരുതേ.

More from DriveSpark

Article Published On: Friday, October 17, 2025, 8:00 [IST]
English summary
Tata motors october diwali offer everything you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X