315 KM റേഞ്ചുള്ള ഹാച്ച്ബാക്കിന് 1.5 ലക്ഷത്തിൻ്റെ ഓഫർ; ടാറ്റയുടെ കുഞ്ഞന് വേണ്ടി പിടിയും വലിയും

രാജ്യത്ത് ഉയർന്ന് ഇന്ധനവില കാരണം ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യക്കാർ ഏറിവരികയാണ്. ഇതിനിടെ, ടാറ്റ മോട്ടോഴ്സ് തങ്ങളുടെ ജനപ്രിയ എൻട്രി-ലെവൽ മോഡലായ ടിയാഗോ ഇവിക്ക് ആകർഷകമായ ഇയർ എൻഡിങ്ങ് ഓഫറുകളും കിഴിവുകളും പ്രഖ്യാപിച്ചിരിക്കുകയാണ്. 1.50 ലക്ഷം വരെയുള്ള ഈ ഓഫർ എല്ലാ വേരിയന്റുകൾക്കും ലഭ്യമാണ് എന്നാണ് അറിയിച്ചിരിക്കുന്നത്. വാഹനത്തിൻ്റെ വില, ബാറ്ററി, റേഞ്ച്, എന്നിവയെല്ലാം ടാറ്റയുടെ കുഞ്ഞൻ ഹാച്ച്ബാക്കിൻ്റെ കിടിലൻ ഫീച്ചറുകളെല്ലാം നിങ്ങൾക്ക് വിശദമായി തന്നെ ഈ ലേഖനത്തിലൂടെ അറിയാൻ സാധിക്കും. കൂടുതൽ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

താങ്ങാവുന്ന വില, മാന്യമായ റേഞ്ച്, 4 ഡോര്‍ കാറിന്റെ പ്രായോഗിക എന്നിവ കാരണമാണ് ടിയാഗോ ഇവി ഇത്രകണ്ട് ജനപ്രിയമായത്. 7.99 ലക്ഷം രൂപയാണ് ഇതിന്റെ പ്രാരംഭ എക്‌സ് ഷോറൂം വില. XE, XT, XZ+, XZ+ ടെക് എന്നിങ്ങനെ നാല് വേരിയന്റുകളില്‍ ഇവി വാങ്ങാം. ടീല്‍ ബ്ലൂ, ഡേടോണ ഗ്രേ, ട്രോപ്പിക്കല്‍ മിസ്റ്റ്, പ്രിസ്റ്റൈന്‍ വൈറ്റ്, മിഡ്‌നൈറ്റ് പ്ലം എന്നീ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ തെരഞ്ഞെടുക്കാം.

Tata Motors Offering 1 5 Lakh Discount To Tiago

ടിയാഗോ ഇവി രണ്ട് ബാറ്ററി പാക്കുകളില്‍ ലഭ്യമാണ്. താഴ്ന്ന വേരിയന്റുകള്‍ക്ക് 250 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു 19.2 kWh ബാറ്ററി പായ്ക്ക് ലഭിക്കും. അതേസമയം വലിയ 24 kWh ബാറ്ററി പായ്ക്ക് ഒറ്റ ചാര്‍ജില്‍ 315 കിലോമീറ്റര്‍ ക്ലെയിം റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 74 bhp പവറും 114 Nm വരെ പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ള PMS ഇലക്ട്രിക് മോട്ടോറാണ് ടിയാഗോ ഇവിയുടെ കരുത്ത്.

ഇലക്ട്രിക് കാറില്‍ രണ്ട് ഡ്രൈവിംഗ് മോഡുകള്‍ ലഭ്യമാണ്. വെറും 5.7 സെക്കന്‍ഡിനുള്ളില്‍ ഇവി 0- 60 kmph വേഗത കൈവരിക്കും. വീട്ടിലോ ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനിലോ ഇത് എളുപ്പത്തില്‍ ചാര്‍ജ് ചെയ്യാം. 7.2 kW എസി ചാര്‍ജിംഗ് സൗകര്യം വഴി 3 മണിക്കൂര്‍ 36 മിനിറ്റ് കൊണ്ട് ഫുള്‍ ചാര്‍ജ് ചെയ്യാം. ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ വെറും 57 മിനിറ്റിനുള്ളില്‍ 10-00 ശതമാനം വരെ ചാര്‍ജ് ചെയ്യാം.

Tata Motors Offering 1 5 Lakh Discount To Tiago

ടാറ്റ ടിയാഗോ എന്ന ഇലക്ട്രിക് കാറില്‍ 7 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേ, ആന്‍ഡ്രോയിഡ്, ഓട്ടോ കാര്‍ പ്ലേ, 8 സ്പീക്കറുകള്‍ ഹര്‍മാന്‍ ഓഡിയോ സിസ്റ്റം, Z കണക്ട് ടെലിമാറ്റിക്‌സ് സിസ്റ്റം എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ഇബിഡിയുള്ള എബിഎസ്, 4 എയര്‍ബാഗുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയുള്ള ടിയാഗോ ഇവി കമ്പനിയുടെ അഭിപ്രായത്തില്‍ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഇലക്ട്രിക് ഹാച്ച്ബാക്കാണ് എന്നാണ് അവകാശപ്പെടുന്നത്.

ഇലക്ട്രിക് ഹാച്ചിന്റെ ബാറ്ററികള്‍ക്കും മോട്ടോറുകള്‍ക്കും 8 വര്‍ഷം അല്ലെങ്കില്‍ 1,60,000 കിലോമീറ്ററും വാറണ്ടി വാഗ്ദാനം ചെയ്യുന്നുണ്ട്. 2025 -ൻ്റെ തുടക്കത്തിൽ ഒരു കൂട്ടം എൽഇഡി ഹെഡ്‌ലാമ്പുകൾക്കൊപ്പം പുതുതായി ഡിസൈൻ ചെയ്‌തിരിക്കുന്ന ഗ്രില്ലും ഹെഡ്‌ലൈറ്റുകളും കൊണ്ടുവന്നിരുന്നു.വശങ്ങളിലേക്ക് നോക്കിയാൽ ഫ്രണ്ട് ഡോറുകളിൽ പുതിയ 'ഇവി' ബാഡ്ജിംഗും റീഡിസൈൻ ചെയ്ത 14 ഇഞ്ച് വീലുകളും മാറ്റങ്ങളുടെ ഭാഗമായി വന്നെത്തിയിട്ടുണ്ട്.

Tata Motors Offering 1 5 Lakh Discount To Tiago

സൂപ്പർനോവ കോപ്പർ, ചില്ലി ലൈം, അരിസോണ ബ്ലൂ എന്നീ മൂന്ന് പുതിയ കളർ ഓപ്ഷനും ഇലക്ട്രിക് ഹാച്ച്ബാക്കിൽ ചേർത്തിട്ടുണ്ട്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള പുതിയ ഫ്രീസ്റ്റാൻഡിംഗ് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉപയോഗിച്ച് സെന്റർ കൺസോൾ റീഡിസൈൻ ചെയ്യുകയും ചെയ്തിരുന്നു.

ഡിസ്‌കൌണ്ട് ഓഫറുകൾ നഗരം അനുസരിച്ച് വ്യത്യാസപ്പെടുന്നതായിരിക്കുമെന്ന് പ്രത്യേകം ഓർമിക്കുമല്ലോ. കൂടാതെ സ്റ്റോക്ക് ലഭ്യതയെ ആശ്രയിച്ചാവും പരമാവധി ഓഫറുകൾ ലഭ്യമാവുക. കൃത്യമായ വിവരങ്ങൾ അറിയാൻ നിങ്ങളുടെ ഏറ്റവും അടുത്തുള്ള ടാറ്റ ഡീലർഷിപ്പുമായി ബന്ധപ്പെടുന്നതാവും ഉചിതം. അതിനൊപ്പം തന്നെ ടെസ്റ്റ് ഡ്രൈവ് ചെയ്യാനും മറക്കരുതേ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, December 6, 2025, 19:00 [IST]
English summary
Tata motors offering 1 5 lakh discount to tiago ev explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X