ഈ അവസരം ഇനി കിട്ടിയെന്ന് വരില്ല! ടാറ്റ ഇലക്ട്രിക് കാറുകള്‍ 1 ലക്ഷം രൂപ വരെ കിഴിവില്‍ വാങ്ങാം

ഇന്ത്യയുടെ പാസഞ്ചര്‍ ഇലക്ട്രിക് വാഹന രംഗത്തെ അതികായന്‍മാരായ ടാറ്റ മോട്ടോര്‍സ് അടുത്തിടെയാണ് 2 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടിയത്. ഏറെ നാളായി എതിരാളികളില്ലാതെ ഈ വിഭാഗത്തില്‍ വിലസിയ ടാറ്റക്ക് എംജി മോട്ടോര്‍സ് ഇപ്പോള്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുകയാണ്. ഈ സാഹചര്യത്തില്‍ വിപണി വിഹിതം ഉയര്‍ത്താന്‍ ടാറ്റ ഉടനെ ഹാരിയര്‍ ഇവി വിപണിയില്‍ എത്തിക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതിനൊപ്പം നിലവിലെ ഇവികള്‍ക്ക് കമ്പനി ആകര്‍ഷകമായ ഓഫറുകളും നല്‍കുന്നുണ്ട്. 2024 മോഡല്‍ ഇയര്‍ സ്‌റ്റോക്കുകള്‍ക്കാണ് പരമാവധി കിഴിവുകള്‍ ലഭിക്കുക. അതേസമയം ടാറ്റ ടിഗോര്‍ ഇവി സെഡാന് ഓഫറുകളില്ല.

തങ്ങളുടെ ഇലക്ട്രിക് കാറുകള്‍ക്ക് ഡിസ്‌കൗണ്ടുകള്‍ക്കൊപ്പം ഗ്രീന്‍ ബോണസിന്റെ അധിക ആനുകൂല്യവും കമ്പനി നല്‍കുന്നു. ടാറ്റയുടെ ഇലക്ട്രിക് കാര്‍ നിരയിലെ ഏറ്റവും താങ്ങാനാകുന്ന ഓഫറിംഗായ ടാറ്റ ടിയാഗോ ഇവി ഇലക്ട്രിക് ഹാച്ച്ബാക്ക് വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഒരു ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. 2024 മോഡല്‍ ഇയറിലും 2025 മോഡല്‍ ഇയറിലും കമ്പനി വ്യത്യസ്ത കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. ഗ്രീന്‍ ബോണസ്, എക്‌സ്‌ചേഞ്ച് ബോണസ്, സ്‌ക്രാപ്പേജ് ബോണസ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭ്യമാകും.

tata ev

MY24 ടിയാഗോ ഇവിയില്‍ 85,000 രൂപ വരെ കിഴിവും MY24 ടിയാഗോ ഇവിയില്‍ 15,000 രൂപ വരെ ഗ്രീന്‍ ബോണസും ഇതില്‍ ഉള്‍പ്പെടുന്നു. 3.3 kW AC ചാര്‍ജറുള്ള ടിയാഗോ ഇവി LR XT ട്രിമ്മിലാണ് പരമാവധി കിഴിവ് വാഗ്ദാനം ചെയ്യുന്നത്. MY25 ടിയാഗോ ഇവിക്ക് ടാറ്റ 40,000 രൂപ വരെ മൊത്തം കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഇത് എല്ലാ ട്രിം ലെവലുകളിലും ബാറ്ററി ഓപ്ഷനുകളിലും ചാര്‍ജര്‍ കോണ്‍ഫിഗറേഷനുകളിലും സ്റ്റാന്‍ഡേര്‍ഡാണ്.

ടാറ്റ മോട്ടോര്‍സിന്റെ ഇലക്ട്രിക് വാഹന നിരയില്‍ വളരെ ജനപ്രിയമായ ഒരു മോഡലാണ് നെക്സോണ്‍ ഇവി. അടുത്തിടെ വലിയ ബാറ്ററി പായ്ക്ക്, കൂടുതല്‍ പവര്‍, കൂടുതല്‍ സവിശേഷതകള്‍ എന്നിവ ഉപയോഗിച്ച് കമ്പനി ഇത് അപ്ഡേറ്റ് ചെയ്തു. ഈ മോഡലിന് നെക്‌സോണ്‍ ഇവി45 എന്നാണ് പേര് നല്‍കിയിരിക്കുന്നത്. നെക്‌സോണില്‍ 40.5kWh പായ്ക്ക് നിര്‍ത്തലാക്കി. പുത്തന്‍ ബാറ്ററിയുമായി വരുന്ന നെക്‌സോണിന്റെ ARAI സാക്ഷ്യപ്പെടുത്തിയ റേഞ്ച് 489 കിലോമീറ്ററാണ്.

tata nexon ev

ഈ മാസം ഈ കാറിന് 40,000 രൂപ വരെ കിഴിവ് കമ്പനി വാഗ്ദാനം ചെയ്യുന്നു. ഗ്രീന്‍ ബോണസ്, എക്‌സ്‌ചേഞ്ച് ബോണസ്, സ്‌ക്രാപ്പേജ് ബോണസ് എന്നിവയുടെ രൂപത്തിലാണ് ആനുകൂല്യങ്ങള്‍. എല്ലാ ബാറ്ററി ഓപ്ഷനുകളിലും ട്രിം ലെവലുകളിലും നെക്സോണ്‍ ഇവിയുടെ എല്ലാ വേരിയന്റുകളിലും ഈ ഓഫര്‍ സ്റ്റാന്‍ഡേര്‍ഡാണ്. നെക്സോണ്‍ ഇവിയുടെ MY25 സ്റ്റോക്കിന് കിഴിവുകളൊന്നുമില്ല.

ടാറ്റയുടെ ഏറ്റവും ചെറിയ ഇലക്ട്രിക് എസ്‌യുവിയായ പഞ്ച് ഇവി മാര്‍ച്ച് മാസം 90,000 രൂപ വരെ വിലക്കിഴിവില്‍ വാങ്ങാം. പഞ്ച് ഇവിയുടെ MY24 യൂണിറ്റുകള്‍ക്ക് 70,000 രൂപ വരെ വിലക്കുറവുണ്ട്. മാത്രമല്ല MY24 സ്റ്റോക്കിന് 20,000 രൂപ അധിക ഗ്രീന്‍ ബോണസും ലഭിക്കും. MY24 പഞ്ച് ഇവി LR FC പതിപ്പിനാണ് പരമാവധി 90,000 രൂപ വരെ കിഴിവ് ലഭിക്കുക.

tata curvv ev

ടാറ്റയുടെ ഏറ്റവും പുതിയ ഇലക്ട്രിക് കാര്‍ ആയ കര്‍വ് ഇവി വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ക്കും സന്തോഷവാര്‍ത്തയുണ്ട്. ഇലക്ട്രിക് എസ്‌യുവി കൂപ്പെയുടെ MY24 സ്റ്റോക്കിന് ബമ്പര്‍ കിഴിവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് 30,000 രൂപ വരെ നേരിട്ട് ലാഭിക്കാന്‍ പറ്റുന്നതിനൊപ്പം 20000 രൂപ വരെ ലോയല്‍റ്റി ബോണസായി നേടാം.

നിങ്ങള്‍ക്ക് ഇതിനകം ഒരു ടാറ്റകാര്‍ ഉണ്ടെങ്കില്‍, എക്‌സ്‌ചേഞ്ച് അല്ലെങ്കില്‍ സ്‌ക്രാപ്പേജ് ഇല്ലാതെ ഒരു കര്‍വ് ഇവി വാങ്ങുകയാണെങ്കില്‍ 20,000 രൂപ അധിക കിഴിവ് ലഭിക്കും. നിലവിലുള്ള ഉപഭോക്താക്കളുമായി ബ്രാന്‍ഡിന്റെ ബന്ധം നിലനിര്‍ത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ കിഴിവ് വാഗ്ദാനം ചെയ്യുന്നത്. ഉയര്‍ന്ന ഡിമാന്‍ഡ് ഉള്ളതിനാല്‍ MY25 ടാറ്റ കര്‍വിന് കിഴിവ് നല്‍കുന്നില്ല.

വില്‍പ്പന ഉയര്‍ത്താനുള്ള തന്ത്രങ്ങളുടെ ഭാഗമായി ടാറ്റ കര്‍വിന്റെ ഡാര്‍ക്ക് എഡിഷന്‍ ഉടന്‍ വിപണിയിലെത്തിക്കാന്‍ പോകുന്നുണ്ട്. ഈ മാസം അവസാനത്തോടെ ആരംഭിക്കാന്‍ പോകുന്ന ടാറ്റ ഐപിഎല്ലിലൂടെ ആയിരിക്കും വാഹനം അരങ്ങേറുക. ടാറ്റയുടെ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പുകള്‍ മുമ്പ് നല്ല രീതിയില്‍ സ്വീകരിക്കപ്പെട്ടിരുന്നു. അതേ മാതൃകയില്‍ കര്‍വ് ഡാര്‍ക്ക് എഡിഷനും ഹിറ്റാകുമെന്നാണ് ടാറ്റയുടെ പ്രതീക്ഷ.

More from DriveSpark

Article Published On: Thursday, March 6, 2025, 15:00 [IST]
English summary
Tata motors offering up to rs 1 lakh benefits on electric cars in 2025 march
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X