ഇലക്ട്രിക് വാഹനങ്ങളുടെ എമ്പുരാൻ; ടാറ്റയും ടെസ്‌ലയും കൈകോർത്തു, മഹീന്ദ്രയെ മൂലയ്ക്കിരുത്തുമോ?

ഏറെ കാലമായി കേൾക്കുന്ന ഒരു കാര്യമായിരുന്നു ഇവി ഭീമനായ ടെസ്‌ലയുടെ ഇന്ത്യയിലേക്കുളള എൻട്രി. ഒന്ന് സഹായിക്കാനും പിന്തുണയ്ക്കാനും ഒരാളെ കിട്ടാതെ വിഷമിച്ച് നിൽക്കുമ്പോഴാണ് ഇന്ത്യൻ ബ്രാൻഡായ ടാറ്റ ടെസ്‌ലയുടെ കൈപിടിച്ച് ഇന്ത്യൻ വിപണിയിലേക്കുളള പടി ചവിട്ടിക്കുന്നത്. അതേ രാജ്യത്തിൻ്റെ അഭിമാന ഭാജനമായ ടാറ്റ മോട്ടോർസും ടെസ്‌ലയും കൈകോർത്തിരിക്കുകയാണ്. ഇനി ഇവരെ പിടിച്ചാൽ കിട്ടില്ല എന്നാണ് കമൻ്റുകൾ ഉയരുന്നത്. മഹീന്ദ്രയുടെ തകർച്ച ആരംഭിക്കുമോ എന്ന് പോലും സംശയങ്ങൾ ഉയരുന്നുണ്ട്. കാരണം ഇനി ഇലക്ട്രിക് വാഹന വിപണിയിലെ എംപുരാൻ ആയി ടാറ്റയും ടെസ്‌ലയും കാണും.

തുടക്കത്തിൽ ടാറ്റ ടെക്നോളജീസ് എൻഡ്-ടു-എൻഡ് ഉൽപ്പന്ന ലൈഫ് സൈക്കിൾ മാനേജ്മെൻ്റ് വാഗ്ദാനം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ടെസ്‌ലയിൽ ഉപയോഗിക്കുന്ന ബാറ്ററി മാനേജ്‌മെൻ്റ് സിസ്റ്റങ്ങൾ, മോട്ടോർ കൺട്രോളർ യൂണിറ്റുകൾ, ഡോർ കൺട്രോളുകൾ അതോടൊപ്പം തന്നെ പ്രിൻ്റഡ് സർക്യൂട്ട് ബോർഡ് അസംബ്ലികൾ പോലുള്ള പ്രധാന ടെക്നോളജികൾ ടാറ്റ ഇലക്‌ട്രോണിക്‌സിൽ നിന്ന് പ്രാദേശികമായി ലഭ്യമാക്കാനാണ് ടെസ്‌ലയുടെ പദ്ധതി.

മഹാരാഷ്ട്രയിൽ പ്ലാന്റ് സ്ഥാപിക്കാൻ ആഗ്രഹിക്കുന്നതിന്റെ പ്രധാന കാരണം പൂനെയിൽ നിലവിലുള്ള സാന്നിധ്യമാണ്. ടെസ്‌ലയ്ക്ക് പൂനെയിൽ ഇതിനകം ഒരു ഓഫീസും വിതരണ ശൃംഖലയും ഉണ്ട്. ഇക്കാരണത്താലാണ് മഹാരാഷ്ട്ര കേന്ദ്രീകരിക്കാൻ ടെസ്‌ല മുൻകൈയെടുത്തിരിക്കുന്നത്. കൂടാതെ പൂനെയും സമീപ പ്രദേശങ്ങളും ഇപ്പോൾ രാജ്യത്തെ പ്രധാന വാഹന നിർമാണ ഹബ്ബായി മാറിയിട്ടുണ്ട്.

ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ടെസ്‌ല ഇതിലൂടെ ഉന്നംവെക്കുന്നതും. നിലവിൽ ചൈനയിലാണ് ടെസ്‌ലയുടെ ഏറ്റവും വലിയ നിർമാശാലയായ ഗിഗാഫാക്ടറി ഉള്ളത്. ഷാങ്ഹായിലാണ് സ്ഥിതി ചെയ്യുന്ന പ്ലാന്റിന് ഒരു വർഷത്തിൽ 7,50,000 കാറുകൾ നിർമിക്കാനുള്ള ശേഷിയുണ്ട്. ടെസ്‌ലയുടെ വരവ് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.

ടെസ്‌ലയോടൊപ്പം ടാറ്റയും കൂടി ചേരുമ്പോൾ ഞാൻ ആദ്യം സൂചിപ്പിച്ചത് പോലെ തകർക്കാന പറ്റാത്ത ഒരു കൂട്ടുകെട്ടായി അത് വളരുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ടാറ്റയുടെ പുതിയ വാർത്തകളിലേക്ക് വന്നാൽ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റ് വരാനിരിക്കുകയാണ്. പരീക്ഷണയോട്ടങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. മോഡലിന് അകത്തും പുറത്തും ചില ശ്രദ്ധേയമായ മാറ്റങ്ങള്‍ ലഭിച്ചേക്കാം.

നിലവില്‍ ആള്‍ട്രോസിന്റെ ബമ്പറിന്റെ താഴത്തെ ഭാഗത്താണ് ഡിആര്‍എല്ലുകള്‍ വരുന്നത്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി ഇവ ഇപ്പോള്‍ വീതിയില്‍ മുകളിലായി സ്ഥാനം പിടിച്ചിരിക്കുന്നു. അതേസമയം ഹെഡ്ലാമ്പുകളുടെ വലിയ സ്പെറ്റ്ബാക്ക് ഡിസൈന്‍ നിലനിര്‍ത്തിയിട്ടുണ്ട്. എല്‍ഇഡി ഫോഗ് ലാമ്പ് താഴെ സ്ഥാപിച്ച് ബമ്പറും അല്‍പ്പം ഷാര്‍പ്പ് ലുക്ക് ആക്കി മാറ്റിയിട്ടുണ്ട്.

വശങ്ങളിലേക്ക് നീങ്ങുമ്പോള്‍ പുതിയ പാറ്റേണിലുള്ള അലോയ് വീലുകളുമായാകും പ്രീമിയം ഹാച്ച് വരികയെന്നാണ് സ്‌പൈ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. കൂടാതെ കാറില്‍ സ്ലിം എല്‍ഇഡികളുമായി വരുന്ന പുനര്‍നിര്‍മിച്ച എല്‍ഇഡി ടെയില്‍ ലാമ്പുകളളായിരിക്കും റിയര്‍ എന്‍ഡിലെ പ്രധാന ആകര്‍ഷണമെന്നാണ് പ്രതീക്ഷിക്കുന്നത്. മുമ്പ് പുറത്തുവന്ന സ്‌പൈ ചിത്രങ്ങളില്‍ നിന്ന് ഫെയ്സ്ലിഫ്റ്റഡ് ആള്‍ട്രോസിന് വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോയ്മെന്റ് സിസ്റ്റം ലഭിക്കുമെന്ന് സൂചിപ്പിക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

FAQs
ടാറ്റ ടെസ്‌ലയ്ക്ക് വേണ്ടി ചെയ്യുന്ന സേവനങ്ങൾ എന്തൊക്കെയാണ്?

തുടക്കത്തിൽ ടാറ്റ ടെക്നോളജീസ് എൻഡ്-ടു-എൻഡ് ഉൽപ്പന്ന ലൈഫ് സൈക്കിൾ മാനേജ്മെൻ്റ് വാഗ്ദാനം ചെയ്യും

DriveSpark Automotive

More from DriveSpark

Article Published On: Tuesday, March 25, 2025, 13:47 [IST]
English summary
Tata motors officially joined with tesla providing key ev components details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X