ഏത് മൂഡ്, ഓണം മൂഡ്! ₹2 ലക്ഷം വരെ കിഴിവുമായി മലയാളികളെ സ്‌നേഹിച്ച് ടാറ്റ

മലയാളികളുടെ ദേശീയ ഉത്സവമായ ഓണം ഇങ്ങ് അടുത്തെത്തിയിരിക്കുകയാണ്. 2025 സെപ്റ്റംബര്‍ അഞ്ചിനാണ് തിരുവോണം. എന്നാല്‍ ഈ മാസം മുതല്‍ തന്നെ ഓണത്തിനുള്ള മുന്നൊരുക്കങ്ങള്‍ മലയാളികള്‍ ആരംഭിക്കും. കേരളക്കരയിലുള്ളവര്‍ വാഹനങ്ങളും ഗൃഹോപകരണങ്ങളുമെല്ലാം വാങ്ങാന്‍ ഏറ്റവും കൂടുതലായി തെരഞ്ഞെടുക്കുന്ന സമയവും ഓണക്കാലമാണ്. അതുകൊണ്ട് തന്നെ വാഹന നിര്‍മാതാക്കള്‍ ഓണക്കാലത്ത് ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിക്കാറുണ്ട്. ഇപ്പോള്‍ രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ് ഓണം (Tata Motors Onam Offer 2025) പ്രമാണിച്ച് കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചു.

പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് 2 ലക്ഷം രൂപ വരെ കിഴിവുകളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഇതിന്റെ ഭാഗമായി അവിയലിന്റെ ജനപ്രിയ മലയാള ഗാനമായ 'നട നട' ഉള്‍പ്പെടുത്തി 'കേരള കംസ് ടുഗതര്‍ വിത്ത് ടാറ്റാ മോട്ടോര്‍സ്' എന്നൊരു പ്രചാരണ പരിപാടിയും കമ്പനി ആരംഭിച്ചിട്ടുണ്ട്. 2026 ജൂലൈ 25 മുതല്‍ സെപ്റ്റംബര്‍ 30 വരെ നടക്കുന്ന പ്രത്യേക കാമ്പയിനിന് കീഴില്‍ ഐസിഇ വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും മികച്ച കിഴിവുകളോടെ വാങ്ങാനാകും.

tata motors onam offer 2025

ഓഫറുകളിലേക്ക് വിശദമായി കടക്കുമ്പോള്‍ ഐസിഇ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ ഓഫര്‍ ഉള്ളത് ടാറ്റ അള്‍ട്രോസിനാണ്. ടാറ്റയുടെ ഈ പ്രീമിയം ഹാച്ച്ബാക്കിന് 1 ലക്ഷം രൂപ വരെ പരമാവധി കിഴിവ് ലഭിക്കുമെന്നാണ് ടാറ്റ മോട്ടോര്‍സ് വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കുന്നത്. എസ്‌യുവി കൂപ്പെ മോഡലായ കര്‍വിനാണ് ഏറ്റവും കുറഞ്ഞ ഡിസ്‌കൗണ്ട്. കര്‍വിന്റെ ഐസിഇ മോഡലിന് 40,000 രൂപയുടെ ആനുകൂല്യമാണ് ലഭിക്കുക.

ടിയാഗോ, ടിഗോര്‍, നെക്‌സേണ്‍ എന്നിവയ്ക്ക് 60,000 രൂപ വരെയും പഞ്ചിന് 65,000 രൂപയും കിഴിവ് ലഭിക്കും. ഹാരിയര്‍, സഫാരി എന്നീ വലിയ എസ്‌യുവികള്‍ക്ക് 75,000 രൂപയുടെ കിഴിവും ലഭ്യമാണ്. ഇവി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് കര്‍വ് ഇവിയിലാണ്. ഈ ഓണക്കാലത്ത് കര്‍വ് ഇലക്ട്രിക് എസ്‌യുവി കൂപ്പെ വാങ്ങുന്നവര്‍ക്ക് 2 ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ നേടിയെടുക്കാം.

മോഡല്‍ ടൈപ്പ് മോഡല്‍ ആകെ കിഴിവ്
ഐസിഇ ടിയാഗോ ₹60,000
ടിഗോര്‍ ₹60,000
ആള്‍ട്രോസ് ₹1,00,000
പഞ്ച് ₹65,000
നെക്‌സോണ്‍ ₹60,000
കര്‍വ് ₹40,000
ഹാരിയര്‍ ₹75,000
സഫാരി ₹75,000
ഇവി ടിയാഗോ ഇവി ₹1,00,000
പഞ്ച് ഇവി ₹85,000
നെക്‌സോണ്‍ ഇവി ₹1,00,000
കര്‍വ് ഇവി ₹2,00,000
ഹാരിയര്‍ ഇവി ₹1,00,000

പഞ്ച് ഇവിക്ക് ഏകദേശം 85,000 രൂപ വരെയുമാണ് കിഴിവ്. ടിയാഗോ ഇവി, നെക്‌സേണ്‍ ഇവി, അടുത്തിടെ പുറത്തിറക്കിയ ഹാരിയര്‍ ഇവി എന്നിവയ്ക്ക് ഒരു ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും. പാസഞ്ചര്‍, ഇലക്ട്രിക് വാഹനങ്ങളുടെ ഓണം ബുക്കിംഗുകളുടെ ഡെലിവറിക്ക് മുന്‍ഗണനാ നല്‍കുമെന്ന് ടാറ്റ പ്രഖ്യാപിച്ചു.

രാജ്യത്തെ പ്രധാന ധനകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് ഇണങ്ങുന്നതും പണത്തിനൊത്ത മൂല്യം നല്‍കുന്നതുമായ ഫിനാന്‍ഷ്യല്‍ പ്ലാനുകളും ടാറ്റ ആവിഷ്‌കരിച്ചിട്ടുണ്ട്. കുറഞ്ഞ പ്രാരംഭ മാസതവണയുള്ള (ഇഎംഐ) ബലൂണ്‍ സ്‌കീമുകള്‍, പ്രോഗ്രസീവ് ഇഎംഐയുള്ള സ്റ്റെപ്പ്-അപ്പ് സ്‌കീമുകള്‍, ആദ്യ മൂന്ന് മാസത്തേക്ക് ലക്ഷത്തിന് 100 രൂപ മാത്രം ഇഎംഐ വരുന്ന ലോ ഇഎംഐ സ്‌കീം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

കൂടാതെ, ഇവി വാങ്ങുന്നവര്‍ക്ക് ആക്‌സസറികള്‍, വിപുലീകൃത വാറണ്ടി. എഎംസി, സര്‍വീസിംഗ് എന്നിവയ്ക്കായി 6 മാസത്തെ ഫണ്ടിംഗും ലഭ്യമാണ്. അടുത്തിടെ ടാറ്റ തങ്ങളുടെ സര്‍വീസ് നെറ്റ്വര്‍ക്ക് വിപുലീകരിക്കുകയും കേരളത്തില്‍ ഒരു പ്രത്യേക ഇവി ബാറ്ററി റിപ്പയര്‍ സെന്റര്‍, പരിശീലന കേന്ദ്രങ്ങള്‍, 5 ടാറ്റാ.ഇവി സ്റ്റോറുകള്‍ എന്നിവ ആരംഭിക്കുകയും ചെയ്തിരുന്നു. നിലവില്‍ കേരളത്തില്‍ 83 വര്‍ക്ക്ഷോപ്പുകളിലായി 622 പാസഞ്ചര്‍ വാഹന ബേകള്‍ ഉള്ളതായി ടാറ്റ അറിയിച്ചു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, August 13, 2025, 9:17 [IST]
English summary
Tata motors onam offer 2025 announced discounts and benefits up to rs 2 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X