തീക്കട്ടയിലും ഉറുമ്പരിക്കുന്നോ? ജൂൺ മാസം ടാറ്റയുടെ വിൽപ്പനയിൽ ഇടിവ്, ആൾട്രോസിനും രക്ഷിക്കാനായില്ല
സ്കൂളിൽ പ്രോഗസ് കാർഡ് കിട്ടുന്നതിന് തുല്യമായ ടെൻഷനാണ് മാസാദ്യം വാഹന വിപണിയിലെ വിൽപ്പന കണക്കുകൾ വരുമ്പോൾ നിർമാതാക്കൾക്ക്. മുൻബെഞ്ചിൽ ഇരിക്കുന്ന ടാറ്റയേയും മാരുതിയേയും പോലെയുളള പഠിപ്പിസ്റ്റുകൾക്ക് ഇതൊന്നും ഒരു വിഷയമല്ല. എന്നാൽ നൂറിൽ നൂറ് മാർക്ക് മേടിച്ചു കൊണ്ടിരുന്ന ഒരാൾക്ക് നൂറിൽ 95 കിട്ടിയാലുള്ള അവസ്ഥയിലാണ് ഇപ്പോൾ ടാറ്റ മോട്ടോർസിന്. സംഭവമെന്താണെന്ന് വച്ചാൽ 2025 ജൂൺ മാസത്തിലെ വിൽപ്പന കണക്കുകൾ പരിശോധിക്കുമ്പോൾ 2024 ജൂൺ മാസമായി താരതമ്യം ചെയ്യുമ്പോൾ 15 ശതമാനത്തിൻ്റെ കുറവാണ് കാണുന്നത്. 37,000 യൂണിറ്റുകളാണ് ഇവിയും ഐസിഇ വാഹനങ്ങളുൾപ്പടെ ടാറ്റ കഴിഞ്ഞ മാസം വിറ്റത്.
ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തിൽ ചെറിയ വർധനവാണ് കഴിഞ്ഞ വർഷം ജൂൺ മാസവുമായി താരതമ്യം ചെയ്യുമ്പോൾ ടാറ്റ മോട്ടോർസിനുളളത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയില്‍ സ്ഥിരമായി മുകളില്‍ തന്നെ സ്ഥാനം പിടിച്ചിരുന്ന പഞ്ച് ഇപ്പോള്‍ താഴേക്ക് പോകുകയാണ്. ആൾട്രോസ്, ഹാരിയർ ഇവി പോലുള്ള പുതിയ ലോഞ്ചുകൾക്ക് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

എന്നാൽ അത് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയോടെ മാത്രമേ ഇത് പ്രതിഫലിക്കു എന്നാണ് അറിയാൻ സാധിക്കുന്നത്. ടാറ്റയുടെ ഏറ്റവും പുതിയ ലോഞ്ച് ആണ് ഹാരിയർ ഇവി. ഇലക്ട്രിക് എസ്‌യുവിയുടെ ബുക്കിംഗ് ജൂലൈ രണ്ടിന് ആരംഭിക്കും. മഹീന്ദ്ര XEV 9e പോലുള്ള മോഡലുകളുമായിട്ടാവും ഹാരിയർ ഇവിയുടെ മത്സരം. ഒപ്പം എംജിയുടെ വിൻഡ്‌സർ ഇവി പ്രോ പോലുള്ള ടോപ്പ് സെല്ലിംഗ് മോഡലുകൾക്കും ഹാരിയർ ഇലക്ട്രിക്കിന്റെ വരവ് ഭീഷണിയാണ്.
ഡിസൈനിലേക്ക് നോക്കിയാൽ മുൻവശത്ത് എയറോഡൈനാമിക്സ് കാര്യക്ഷമതക്കായി ക്ലോസ്-ഓഫ് ഗ്രില്ലാണ് ഹാരിയർ ഇവിയിൽ കൊടുത്തിരിക്കുന്നത്. ഇതിന് താഴെയായി ബാറ്ററി പായ്ക്ക്, മോട്ടോറുകൾ തുടങ്ങിയ ആന്തരിക ഘടകങ്ങളെ തണുപ്പിക്കുന്നതിനായി ഫ്രണ്ട് ബമ്പറിൽ വെർട്ടിക്കൽ സാറ്റിൻ സിൽവർ സ്ലാറ്റുകൾ ഉപയോഗിച്ചതും കാണാം.

ഡ്യുവൽ-ടോൺ ഇന്റീരിയർ ഫിനിഷ് വാഹനത്തിൻ്റെ അകത്തെ പ്രീമിയം വർധിപ്പിക്കുന്ന കാര്യമാണ്. തെരഞ്ഞെടുക്കുന്ന വകഭേദത്തെ ആശ്രയിച്ച് നിറങ്ങളിലും വ്യത്യാസമുണ്ടാവും. 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം പുതിയ 14.5 ഇഞ്ച് സാംസങ് നിയോ QLED ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഇൻബിൽറ്റ് മാപ്പുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് പ്രധാന ഫീച്ചറുകൾ.
നോർമൽ, സാൻഡ്, മഡ് റട്ട്‌സ്, സ്നോ/ഗ്രാസ്, റോക്ക് ക്രാൾ, കസ്റ്റം എന്നീ ആറ് വ്യത്യസ്ത റെറെയ്‌ൻ മോഡുകൾ സെലക്‌ട് ചെയ്യാനുള്ള പുതിയ റോട്ടറി ഡയലും കിടിലമാണ്. ടാറ്റ ഹാരിയർ ഇവിയിൽ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളും രണ്ട് മോട്ടോർ കോൺഫിഗറേഷൻ ഓപ്ഷനുകളും ലഭ്യമാണ്. ഹാരിയർ ഇവിയുടെ താഴ്ന്ന വകഭേദങ്ങൾ 65 kWh ബാറ്ററി പായ്ക്കാണ് നൽകുന്നത്. അതേസമയം ടോപ്പ് വേരിയന്റുകൾക്ക് 75 kWh ബാറ്ററിയും കിട്ടും.

ഈ ബാറ്ററി പായ്ക്ക് ഓപ്ഷന് RWD, QWD എന്നീ രണ്ട് മോട്ടോർ കോൺഫിഗറേഷൻ ഓപ്ഷനുകൾ ലഭിക്കുന്നു. QWD വകഭേദങ്ങൾ 391 bhp കരുത്തിൽ 504 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം RWD വകഭേദങ്ങൾക്കുള്ള പെർഫോമൻസ് കണക്കുകളും കമ്പനി പുറത്തുവിട്ടിട്ടില്ല. 75 kWh ബാറ്ററി പായ്ക്കുള്ള RWD വകഭേദങ്ങൾക്ക് സിംഗിൾ ചാർജിൽ 627 കിലോമീറ്റർ റേഞ്ചാണ് ടാറ്റ മോട്ടോർസ് പറയുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








