ഉരുക്കിൽ പണിത പൊന്നുപോലത്തെ ടാറ്റ കാർ; ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ ആൾട്രോസിനൊരു ഹരമാണ്

2025 -ൽ ടാറ്റ തങ്ങളുടെ എതിരാളികളോട് പകരം വീട്ടാൻ വേണ്ടി അവതരിപ്പിച്ച മോഡലാണ് മുഖം മിനുക്കിയ ആൾട്രോസ്. ബിൽഡ് ക്വാളിറ്റിയിൽ ടാറ്റയ്ക്ക് എതിരെ നിൽക്കാൻ ഇച്ചിരി മടിക്കും. ഇടിച്ചാൽ പപ്പടം ആകുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെ എതിരാളികൾ അതിന് മെനക്കെടാറില്ല എന്നതാണ് സത്യം. പുത്തൻ ആൾട്രോസ് ഫെയ്സ്‌ലിഫ്റ്റിൻ്റെ ക്രാഷ് ടെസ്റ്റ് വീഡിയോ ടാറ്റ മോട്ടോർസ് തങ്ങളുടെ യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഗ്ലോബൽ NCAP -ൽ ഫൈവ്സ്റ്റാർ ലഭിച്ച ഏക പ്രീമിയം ഹാച്ച്ബാക്ക് എന്ന നേട്ടം ആൾട്രോസിന് സ്വന്തമാണ്. ടാറ്റ തന്നെ തങ്ങളുടെ കമ്പനിയിൽ പരീക്ഷിച്ച ക്രാഷ് ടെസ്റ്റിൻ്റെ വീഡിയോ ആണിത്.

പ്രീമിയം ഹാച്ച്ബാക്ക് നിരവധി പരീക്ഷണങ്ങൾക്ക് വിധേയമാകുന്നത് വീഡിയോയിൽ വളരെ വ്യക്തമാണ്. 64 കിലോമീറ്റർ വേഗതയിൽ വന്നുകൊണ്ടാണ് ഫ്രണ്ട് ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റ് പരീക്ഷിച്ചിരിക്കുന്നത്, അത് പോലെ തന്നെ 50 കിലോമീറ്റർ വേഗതയിൽ സൈഡ് മൊബൈൽ ബാരിയർ ടെസ്റ്റ്, 29 കിലോമീറ്റർ വേഗതയിൽ സൈഡ് പോൾ ക്രാഷ് ടെസ്റ്റ് എന്നിവയെല്ലാ ടാറ്റ പരീക്ഷിക്കുന്നുണ്ട്. സേഫ്റ്റിയുടെ കാര്യത്തിൽ അല്ലെങ്കിലും പണ്ടേ ഒരു വിട്ടുവീഴ്ച്ചയില്ലാത്ത ബ്രാൻഡാണല്ലോ.

Tata Motors Released 2025 Altroz Facelift Crash Test Video

നിലവിൽ ഔദ്യോഗികമായി ടാറ്റ ആൾട്രോസ് ഫെയ്സ്‌ലിഫ്റ്റ് ക്രാഷ് ടെസ്റ്റിന് വിധേയമായിട്ടില്ല. എന്നാൽ ഏത് ക്രാഷ് ടെസ്റ്റിലും ഫൈവ് സ്റ്റാർ റേറ്റിങ്ങ് നേടാൻ സാധിക്കുമെന്ന കാര്യം പണ്ടേ ടാറ്റ തെളിയിച്ചിരിക്കുന്നത് കൊണ്ട് പേടിക്കാനില്ല. എല്ലാ ട്രിം ലെവലുകളിലും ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡാക്കിയതിന് പുറമെ ഫെയ്സ്ലിഫ്റ്റ് മോഡലില്‍ ESP, ABS, EBD, 5 സ്റ്റാര്‍ ക്രാഷ് റേറ്റഡ് ബോഡിഷെല്‍ എന്നീ കാര്യങ്ങളും സ്റ്റാന്‍ഡേര്‍ഡായി തന്നെ ലഭിക്കും.

ആൾട്രോസിൻ്റെ മറ്റ് വിശേഷങ്ങളിലേക്ക് നോക്കിയാൽ ഒറ്റനോട്ടത്തിൽ നോക്കിയാൽ പുറംഭാഗത്ത് വരുത്തിയ മാറ്റങ്ങൾ വളരെ വ്യക്തമായി തിരിച്ചറിയാം. മുൻഭാഗം മുഴുവൻ വിശദമായി ത്നെ റീഡിസൈൻ ചെയ്തിട്ടുണ്ട്, ഐബ്രോ ശൈലിയിലുള്ള ഡിആർഎല്ലുകളുള്ള പുതിയ എൽഇഡി ഹെഡ്‌ലൈറ്റുകൾ, ചെറിയ ടാറ്റ ബാഡ്ജുള്ള ഒരു സ്ലിംലൈൻ ഗ്രിൽ എന്നിവയെല്ലാം കണക്റ്റഡാണ്. മുൻ ബമ്പറിന്റെ താഴത്തെ ഭാഗത്ത് അരികിലായി ചതുരാകൃതിയിലുള്ള എൽഇഡി ഫോഗ് ലാമ്പുകൾ ഉണ്ട്.

Tata Motors Released 2025 Altroz Facelift Crash Test Video

പുതിയ ആൾട്രോസിൽ 10.25 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേയുണ്ട്, ഇത് മാപ്പുകൾക്കായുള്ള സ്‌ക്രീനായും ബ്ലൈൻഡ് സ്‌പോട്ട് മോണിറ്ററായും പ്രവർത്തിക്കുന്നതാണ്. ഡ്രൈവറുടെ ഡിസ്‌പ്ലേയ്ക്ക് മുന്നിൽ രണ്ട് സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ലൈറ്റഡ് ടാറ്റ ബാഡ്ജ്, ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനായുള്ള കൺട്രോളുകൾ എന്നിവയെല്ലാമുണ്ട്. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ, ത്രീ-ടോൺ ഡാഷിന്റെ ബാക്കി ഭാഗങ്ങളുമായി മികച്ച രീതിയിൽ തന്നെയാണ് സംയോജിപ്പിച്ചിരിക്കുന്നത്.

പവർട്രെയിനുകളുടേയും പെർഫോമൻസിൻ്റേയും കാര്യത്തിലേക്ക് വന്നാൽ റേസർ വേരിയന്റും ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും ഒഴികെ മുൻഗാമിയുടെ എല്ലാ പവർട്രെയിൻ ഓപ്ഷനുകളും ഫെയ്‌സ്‌ലിഫ്റ്റഡ് ടാറ്റ ആൾട്രോസിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. നാച്ചുറലി ആസ്പിറേറ്റഡ് 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ 86.8 bhp പവറും 115 nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. 5-സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്‌സുകൾക്കൊപ്പം 6-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഈ എഞ്ചിനിൽ ലഭ്യമാണ്.

അതേ 1.2 ലിറ്റർ എൻഎ എഞ്ചിന്റെ സിഎൻജി പതിപ്പ് 72.5 bhp പവറും 103 nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. 2025 ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ സിഎൻജി പതിപ്പ് 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. അവസാനമായി, സെഗ്‌മെന്റിലെ ഏക ഡീസൽ ഓഫറായ ടർബോചാർജ്ഡ് 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഉണ്ട്. ആൾട്രോസിന്റെ ഡീസൽ എഞ്ചിൻ 88.76 bhp പവറും 200 nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. ആൾട്രോസ് ഡീസലിൽ 5-സ്പീഡ് മാനുവൽ ഗിയർബോക്‌സാണ് വാഗ്ദാനം ചെയ്യുന്നത്.

Tata Motors Released 2025 Altroz Facelift Crash Test Video

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, May 28, 2025, 18:18 [IST]
English summary
Tata motors released new altroz facelift crash test video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X