ദക്ഷിണാഫ്രിക്കൻ വിപണിയിലേക്ക് ടാറ്റ മോട്ടോർസ്; തിരിച്ചു പോക്ക് ആറ് വർഷത്തെ ഇടവേളകൾക്ക് ശേഷം

ജനപ്രിയ ബ്രാൻഡ് എന്ന ലേബലിൽ അറിയപ്പെടുന്ന വാഹന നിർമാതാക്കളാണ് ടാറ്റ മോട്ടോർസ്. ലോകത്തിലെ തന്നെ പല ബ്രാൻഡുകളുമായി ടാറ്റ കൈകോർത്തിട്ടുണ്ട്. ഇപ്പോഴിതാ ആറ് വർഷത്തെ ഇടവേളകൾക്ക് ശേഷം ദക്ഷിണാഫ്രിക്കൻ വാഹന വിപണിയിലേക്ക് ഒരു തിരിച്ചു വരവ് നടത്തുകയാണ്. ടിയാഗോ, പഞ്ച്, കർവ്വ്, ഹാരിയർ എന്നീ മോഡലുകളുമായിട്ടാണ് ടാറ്റ വിപണിയിൽ സജീവമാകാൻ പോകുന്നത്. ദക്ഷിണാഫ്രിക്കൻ വാഹന വിപണിയെ സംബന്ധിച്ചിടത്തോളം ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന കാറുകളിൽ ഏറ്റവും വലിയ റൈറ്റ് ഹാൻഡ് ഡ്രൈവ് വിപണികളിൽ ഒന്നാണ് ദക്ഷിണാഫ്രിക്ക. അത് കൊണ്ട് തന്നെ ബ്രാൻഡിന് അവിടെ സുഖമായി വിപണിയിൽ ഒന്നാമതെത്താൻ സാധിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

ഹാരിയർ ഇപ്പോൾ ഡീസൽ മോഡൽ മാത്രമാണ് വിൽക്കുന്നതെങ്കിലും മറ്റ് രാജ്യങ്ങളിൽ പെട്രോൾ മോഡൽ ഉടൻ തന്നെ അവതരിപ്പിക്കാനുള്ള സാധ്യത കാണുന്നുണ്ട്. രാജ്യത്ത് ഹാരിയർ ഇവിയുടെ മാമാങ്കം ആണല്ലോ നടന്നു കൊണ്ടിരിക്കുന്നത്. ബുക്കിംഗ് ആരംഭിച്ചതിന് പിന്നാലെ ഇവിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറിനുള്ളില്‍ 10,000-ത്തിലധികം പേരാണ് ഈ കാര്‍ റിസര്‍വ് ചെയ്തത്.

tata motors returns to south African market

ഹാരിയര്‍ ഇവി രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ ലഭ്യമാണ് - 65kWh, 75kWh. ചെറിയ ബാറ്ററി പായ്ക്കിന് 538 കിലോമീറ്ററും വലിയ ബാറ്ററിക്ക് (MIDC സ്റ്റാന്‍ഡേര്‍ഡ്) 627 കിലോമീറ്ററുമാണ് സര്‍ട്ടിഫൈഡ് റേഞ്ച്. C75 ടെസ്റ്റിംഗ് സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് 65kWh ബാറ്ററി പായ്ക്കിന് 420മുതല്‍ 445 കിലോമീറ്റര്‍ വരെയും 75kWh ബാറ്ററിക്ക് 480 മുതല്‍ 505 കിലോമീറ്റര്‍ വരെയുമാണ് റേഞ്ച് കണക്കാക്കുന്നത്.

ഹാരിയര്‍ ഇവിയുടെ ടോപ്പ് വേരിയന്റ് QWD ഫോര്‍മാറ്റില്‍ (ഡ്യുവല്‍ മോട്ടോറുകളുള്ള ക്വാഡ് വീല്‍ ഡ്രൈവ്) ലഭ്യമാണ്. ഇതില്‍ വലിയ 75 kWh ബാറ്ററി പായ്ക്കാണ് ഉപയോഗിക്കുന്നത്. ഫുള്‍ചാര്‍ജില്‍ 622 കിലോമീറ്റര്‍ ആണ് സര്‍ട്ടിഫൈഡ് റേഞ്ച്. ഹാരിയര്‍ ഇവിയുടെ QWD വേരിയന്റിന്റെ C75 റേഞ്ച് 460 കിലോമീറ്റര്‍ മുതല്‍ 490 കിലോമീറ്റര്‍ വരെയാണെന്നാണ് ടാറ്റ പറയുന്നത്.

tata motors returns to south African market

ഡ്യുവല്‍ മോട്ടോര്‍ ഓള്‍-വീല്‍-ഡ്രൈവ് സെറ്റപ്പ് നല്‍കിയിട്ടുള്ള ആദ്യത്തെ ഇലക്ട്രിക് കാര്‍ ആണ് ഹാരിയര്‍ ഇവി. ഇതില്‍ ഓരോ ആക്‌സിലിലും ഓരോ ഇലക്ട്രിക് മോട്ടോര്‍ ഉണ്ട്. ബൂസ്റ്റ് മോഡ് ഉപയോഗിച്ച് ഹാരിയര്‍ ഇവിക്ക് 6.3 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും.

പുതിയ 540 ഡിഗ്രി ക്യാമറ ഫങ്ഷന്‍, 360 ഡിഗ്രി സറൗണ്ട് വ്യൂ മോണിറ്റര്‍ സിസ്റ്റത്തില്‍ അധിക ആംഗിള്‍ നല്‍കുന്നു. ഇത് കാറിന്റെ അടിവശം കാണിക്കുന്നു. ഈ പുതിയ ആംഗിള്‍ ട്രാന്‍സ്പരന്റ് മോഡില്‍ പ്രവര്‍ത്തിക്കുന്നു ഇത് ഓഫ്-റോഡ് സാഹചര്യങ്ങളിലും വലിയ കുഴികളില്‍ നിന്നും രക്ഷ നേടാന്‍ ഡ്രൈവറെ സഹായിക്കുന്നു.

tata motors returns to south African market

ഐസിഇ ഹാരിയറില്‍ നോര്‍മല്‍, റഫ്, വെറ്റ് എന്നിങ്ങനെ 3 ടെറൈന്‍ മോഡുകള്‍ മാത്രമാണുള്ളത്. എന്നാല്‍ ഇലക്ട്രിക് ഹാരിയറില്‍ ടാറ്റ മോട്ടോര്‍സ് മൊത്തം 6 മള്‍ട്ടി-ടെറൈന്‍ മോഡുകള്‍ നല്‍കി. നോര്‍മല്‍, മഡ് റട്‌സ്, റോക്ക് ക്രാള്‍, സാന്‍ഡ്, സ്‌നോ/ഗ്രാസ്, കസ്റ്റം മോഡ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ മോഡുകള്‍ പവര്‍ ഡെലിവറി, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ത്രോട്ടില്‍ റെസ്‌പോണ്‍സ് എന്നിവ മാറ്റി ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ സഹായകമാവുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, August 14, 2025, 15:30 [IST]
English summary
Tata motors returns to the south african market all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X