20 ദിവസം കൊണ്ട് ടാറ്റ വിറ്റത് ഒരു ലക്ഷം കാറുകൾ; ഉത്സവ സീസണിൽ കൊട്ടക്കണക്കിന് കാശ് വാരി ബ്രാൻഡ്
ഉത്സവകാലം എന്നാൽ അത് രാജ്യത്തെ വാഹന നിർമാതാക്കൾക്ക് ചാകരയാണെന്ന് എപ്പോഴും പറയാറുണ്ട്. എന്നാൽ എപ്പോഴും അത് ഫലിക്കണമെന്നില്ല, കാരണം എല്ലാ ബ്രാൻഡുകൾക്കും വിൽപ്പനയിൽ നേട്ടം കൈവരിക്കാൻ സാധിച്ചെന്ന് വരില്ല. പക്ഷേ എന്നും എപ്പോഴും ടാറ്റയുടെ വിൽപ്പന കണക്ക് കേട്ടാൽ കണ്ണുതള്ളും. നവരാത്രി മുതൽ ദീപാവലി വരെ 20 ദിവസമാണുളളത്. ഈ സമയത്തിനുളളിൽ ടാറ്റ 1 ലക്ഷം വീടുകളിലാണ് സന്തോഷം നിറച്ചത്. 33 ശതമാനം വർധനവാണ് വിൽപ്പനയിൽ ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ജിഎസ്ടി ഇളവ് ലഭിച്ചപ്പോൾ തന്നെ ബ്രാൻഡിന് നല്ല നേട്ടമായിരുന്നു, അതിനൊപ്പം ഉത്സവസീസൺ ആയപ്പോൾ നവരാത്രി മുതൽ ദീപാവലി വരെയുള്ള 20 ദിവസങ്ങൾ ബ്രാൻഡിന് അന്യായ വിൽപ്പനയാണ് ലഭിച്ചത്.
വിറ്റുപോയതിൽ മുന്നിൽ തന്നെയുളളത് നെക്സോണും പഞ്ചുമാണ്. അതായത് എസ്‌യുവിയോടാണ് എല്ലാവരുടേയും ചായ്‌വ് എന്ന് വ്യക്തമായി.7 ലക്ഷം രൂപയ്ക്ക് പെട്രോൾ,സിഎൻഡി, ഇവി എന്നിങ്ങനെ മൂന്ന് പവർട്രെയിനുകളിലായിട്ടാണ് പഞ്ച് നിരത്തിലെത്തുന്നത്. ലുക്കിൻ്റെ കാര്യത്തിലും സേഫ്റ്റിയിലും എല്ലാം പഞ്ച് ഒരുപടി മുന്നിൽ തന്നെയാണ് എന്ന് പറയേണ്ടിരിക്കുന്നു.

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോള്‍ ബെസ്റ്റ് സെല്ലര്‍ കാറുകളുടെ പട്ടികയില്‍ നെക്‌സോണ്‍ മുന്‍നിരയില്‍ തന്നെയുണ്ട്. നെക്‌സോണിന്റെ പെട്രോള്‍ പതിപ്പില്‍ 1.2 ലിറ്റര്‍ റെവോട്രോണ്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിനാണുള്ളത്. ഇത് 120 bhp പവറുള്ള ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമേറ്റഡ് മാനുവല്‍, അല്ലെങ്കില്‍ 7 സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവയുമായി ഇണചേര്‍ക്കുന്നു.
ഡീസല്‍ വേരിയന്റില്‍ 1.5 ലിറ്റര്‍ റെവോടോര്‍ക്ക് യൂണിറ്റാണ് ഉപയോഗിക്കുന്നത്. 115 bhp പവറും 260 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമേറ്റഡ് മാനുവല്‍ ഓപ്ഷനുകളോട് കൂടി ലഭിക്കുന്നു.സിഎന്‍ജി വേരിയന്റില്‍ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 100 bhp പവറും 170 Nm ടോര്‍ക്കും നല്‍കുന്നു.

സഫാരി, ഹാരിയർ പോലുള്ള കൂടുതൽ പ്രീമിയം എസ്‌യുവികൾക്ക് യഥാക്രമം 1.45 ലക്ഷം രൂപയും 1.40 ലക്ഷം രൂപയും വരെ ഇളവ് ലഭിക്കുമെന്നതും ആരാധകരെ സന്തോഷിപ്പിക്കും. ഹാച്ച്ബാക്കുകളുടെ കാര്യത്തിലേക്ക് വന്നാൽ ആൾട്രോസിന് 1.10 ലക്ഷം രൂപ വരെ വിലക്കുറവുണ്ടാകും. അതേസമയം എൻട്രി ലെവൽ ടിയാഗോ കോംപാക്ട് ഹാച്ച്ബാക്കിനും ടിഗോർ കോംപാക്ട് സെഡാനും യഥാക്രമം 75,000 രൂപയും 80,000 രൂപയും വിലക്കുറവിൽ ലഭ്യമാകും.
ബ്രാൻഡിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിൽ ഒന്നായ പഞ്ച് മൈക്രോ എസ്‌യുവിയുടെ വില 85,000 രൂപ വരെ കുറയുന്നതും ആഘോഷമാക്കേണ്ട സംഗതി തന്നെയാണ്. അടുത്തിടെ അവതരിപ്പിച്ച കർവ് കൂപ്പെ എസ്‌യുവിയുടെ വിലയിൽ 65,000 രൂപ വരെയാവും കുറയുക. നികുതി ഇളവിനെ "പുരോഗമന പരിഷ്ക്കരണം" എന്നാണ് ടാറ്റ മോട്ടോർസ് വിശേഷിപ്പിച്ചിരിക്കുന്നത്.
ഈ നികുതി പരിഷ്കരണത്തിന്റെ പ്രധാന ഗുണഭോക്താക്കൾ ഹൈബ്രിഡ് വാഹന വിഭാഗമാണ്. അതേസമയം പെട്രോൾ, ഡീസൽ, എൽപിജി, സിഎൻജി, ഹൈബ്രിഡ് എന്നിവ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കോംപാക്‌ട് കാറുകൾക്ക് ഇനി 18 ശതമാനം മാത്രമേ ഈടാക്കൂ. നേരത്തെ നിരക്ക് 28 ശതമാനം ജിഎസ്ടിയായിരുന്നു. 1500 സിസിയിൽ താഴെ എഞ്ചിനുകളുള്ളതും 4,000 മില്ലീമീറ്റർ വരെ നീളമുള്ളതുമായ വാഹനങ്ങൾക്ക് പുതുക്കിയ നിരക്ക് ബാധകമാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








