നവംബർ 25-ന് ടാറ്റയുടെ ജാതകം തന്നെ മാറും; ടാറ്റ സിയറയുടെ പുതിയ ടീസർ പുറത്ത് വിട്ട് ബ്രാൻഡ്

ടാറ്റയുടെ ഏറെ കാത്തിരിക്കുന്ന മോഡലായ സിയറയുടെ ഏറ്റവും പുതിയ ടീസർ പുറത്തിറക്കിയിരിക്കുകയാണ് ടാറ്റ മോട്ടോർസ്. ഒരു കാലത്ത് ടാറ്റയുടെ ഐക്കോണിക്ക് മോഡലായിരുന്ന സിയറയുടെ തിരിച്ചു വരവോടെ ടാറ്റ മോട്ടോർസിൻ്റെ ജാതകം തന്നെ മാറുമെന്ന കാര്യത്തിൽ സംശയം ഒന്നും വേണ്ട. പുതിയ വരാനിരിക്കുന്ന സിയറയുടെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് ടാറ്റ മോട്ടോർസ്. സബ് 4 മീറ്റർ എസ്‌യുവിയിൽ നെക്സോൺ സ്വന്തമാക്കിയ അതേ വിപ്പനയും ഡിമാൻ്റും സിയറയ്ക്കും ലഭിക്കുമെന്ന് തന്നെയാണ് ബ്രാൻഡിൻ്റെ പ്രതീക്ഷ. അത് തെറ്റിക്കില്ല എന്ന് തന്നെ പ്രതീക്ഷിക്കുന്നതാണ് പുറത്ത് വിട്ട ടീസറിൽ നിന്ന് വ്യക്തമാക്കുന്നത്.

പുത്തൻ സിയറ നവംബർ 25-ന് ഇന്ത്യൻ വിപണിയിലേക്ക് മടങ്ങിയെത്തുമെന്നാണ് ഇപ്പോൾ ഔദ്യോഗികമായി ബ്രാൻഡ് അറിയിച്ചിരിക്കുന്നത്. ടാറ്റയുടെ മോഡൽ നിരയിൽ കർവിനും ഹാരിയറിനും ഇടയിലായിരിക്കും ഈ മിഡ്-സൈസ് എസ്‌യുവി സ്ഥാനം പിടിക്കുക. കൂടാതെ ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, ഹോണ്ട എലിവേറ്റ് തുടങ്ങിയ മിഡ്-സൈസ് സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളുടെ അതേ സെഗ്മന്റിലായിരിക്കും സിയറ മത്സരത്തിനെത്തുക.

Tata Motors Shared Teaser Of Production Spec New Sierra

വാഹനപ്രേമികൾ ആഗ്രഹിച്ചത് പോലെ സിയറയുടെ ICE പതിപ്പ് പുറത്തിറക്കാനാണ് ടാറ്റ മോട്ടോർസും തീരുമാനിച്ചിരിക്കുന്നത്. തുടർന്ന് എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പും കളത്തിലേക്ക് എത്തും. ഏകദേശം 11 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം. 1991-ൽ അവതരിക്കപ്പെട്ട ഐക്കണിക്ക് എസ്‌യുവിയുടെ പല സ്റ്റൈലിംഗ് ഘടകങ്ങളും നിലനിർത്തിയാവും പുതിയതിനെ കമ്പനി ഒരുക്കിവെച്ചിരിക്കുന്നത്.

പഴയ സിയറയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തന്നെ പുതിയ എസ്‌യുവിയിൽ സിഗ്നേച്ചർ കർവ്ഡ് റിയർ വിൻഡോകൾ, ബോക്‌സി വീൽ ആർച്ചുകൾ, ടോളറായിട്ടുള്ള ബോണറ്റ് തുടങ്ങിയ നിരവധി ഡിസൈൻ ഘടകങ്ങൾ കമ്പനി നിലനിർത്തിയിട്ടുണ്ട്. ചെറിയ ഫ്രണ്ട്, റിയർ ഓവർഹാങ്ങുകൾ, കൂടുതൽ നിവർന്നുനിൽക്കുന്ന, സ്ലാബ്-സൈഡഡ് ഷെയ്പ്പ് എന്നിവയും സിയറയെ വേറിട്ടുനിർത്തും. സ്ലിം ഹെഡ്‌ലാമ്പ് സജ്ജീകരണവും കണക്റ്റഡ് ഡേടൈം റണ്ണിംഗ് ലാമ്പുകളും പുതിയ ടാറ്റ കാറുകളുടേതിന് സമാനമാണ്.

Tata Motors Shared Teaser Of Production Spec New Sierra

19 ഇഞ്ച് അലോയ് വീലുകളായിരിക്കും വശക്കാഴ്ച്ചയിലെ പ്രധാന ഹൈലൈറ്റ്. എക്സ്റ്റീരിയറിനേക്കാൾ കിടിലമായ ഇന്റീരിയറായിരിക്കും സിയറ ഇത്തവണ വഹിക്കുക. മഹീന്ദ്ര XEV 9e പോലുള്ള ട്രിപ്പിൾ സ്‌ക്രീൻ സജ്ജീകരണം വരാനിരിക്കുന്ന സിയറയിലുണ്ടാകാൻ സാധ്യതയുണ്ട്. മൂന്ന് സ്ക്രീനുകളിൽ ഒന്ന് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും രണ്ടാമത്തേത് സെൻട്രൽ, പാസഞ്ചർ-സൈഡ് ടച്ച്‌സ്‌ക്രീനുകളുമായിരിക്കുമെന്ന പ്രത്യേകതയുമുണ്ട്.

ഡ്യുവൽ-ടോൺ ഡാഷ്‌ബോർഡ്, ഇലുമിനേറ്റഡ് ടാറ്റ ലോഗോയുള്ള 4-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ആംബിയന്റ് ലൈറ്റുകൾ, പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവ പോലുള്ള അഡാറ് ഫീച്ചറുകൾ വേറെയും സിയറയിലുണ്ടാവും. സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാൽ സിയറയിൽ 6 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ലെവൽ 2 ADAS എന്നിവ പോലുള്ളവയെല്ലാം പുത്തൻ സിയറയിൽ ലഭിക്കുമെന്ന പ്രത്യേകതയുണ്ട് കേട്ടോ.

Tata Motors Shared Teaser Of Production Spec New Sierra

2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച തദ്ദേശീയ ബ്രാൻഡിന്റെ പുതിയ 1.5 ലിറ്റർ ടർബോ-പെട്രോൾ (ഡയറക്ട് ഇഞ്ചക്ഷൻ) എഞ്ചിൻ പെട്രോൾ എസ്‌യുവിയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഈ 1.5 ലിറ്റർ TGDI എഞ്ചിന്റെ നാച്ചുറലി ആസ്പിറേറ്റഡ് പതിപ്പായിരിക്കും സിയറയുടെ എൻട്രി ലെവൽ വേരിയന്റുകൾക്ക് തുടിപ്പേകാൻ എത്തുക. കർവ് കൂപ്പെ എസ്‌യുവിയുടെ 1.5 ലിറ്റർ ഡീസൽ എഞ്ചിനും ടാറ്റ സിയറയിൽ പ്രതീക്ഷിക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, November 2, 2025, 6:00 [IST]
English summary
Tata motors shared teaser of production spec new sierra details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X