മാരുതി വന്നാലും കുലുങ്ങൂല... ഇന്ത്യയില്‍ 2 ലക്ഷം ഇവികള്‍ വിറ്റ് ടാറ്റ! ആഘോഷിക്കാന്‍ വാരിക്കോരി ഓഫറുകളും

ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളാണ് ടാറ്റ മോട്ടോര്‍സ്. നമ്മുടെ നാട്ടിലെ നിരത്തുകളില്‍ നാം കണ്ട ആദ്യത്തെ പച്ച നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച കാറുകള്‍ ടാറ്റയുടേതാകും. അടുത്ത കാലത്തായി വിന്‍ഡ്‌സര്‍ ഇവിയിലൂടെ എംജി മോട്ടോര്‍ ഇന്ത്യ വന്‍ മുന്നേറ്റം നടത്തുന്നതിന് മുമ്പ് വരെ ടാറ്റ ഒറ്റയ്ക്കാണ് ഇന്ത്യയിലെ പാസഞ്ചര്‍ ഇവി വിഭാഗം ഭരിച്ചത്. നിലവില്‍ അഞ്ച് ഇലക്ട്രിക് കാറുകളാണ് ടാറ്റ വിപണിയില്‍ എത്തിക്കുന്നത്. ടിയാഗോ ഇവി, ടിഗോര്‍ ഇവി, പഞ്ച് ഇവി, നെക്‌സോണ്‍ ഇവി, കര്‍വ് ഇവി എന്നിവയാണിവ. ടാറ്റ ആദ്യം പുറത്തിറക്കിയ ഇലക്ട്രിക് കാര്‍ നെക്‌സോണ്‍ ഇവിയാണ്.

ഇപ്പോള്‍ ടാറ്റ മോട്ടോര്‍സ് ഒരു സുപ്രധാന വില്‍പ്പന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ഇന്ത്യയില്‍ 2 ലക്ഷം ഇലക്ട്രിക് കാര്‍ വിറ്റഴിച്ചാണ് ടാറ്റ അസുലഭ നേട്ടം സ്വന്തമാക്കിയത്. നേട്ടം ആഘോഷിക്കാനും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നന്ദി പറഞ്ഞ് കൊണ്ടും അടുത്ത 45 ദിവസത്തേക്ക് ലിമിറ്റഡ് പീരിയഡ് എക്‌സ്‌ക്ലൂസീവ് ഓഫറുകളും ടാറ്റ പ്രഖ്യാപിച്ചു. പുതിയ കസ്റ്റമേഴ്‌സിനും നിലവിലുള്ള ടാറ്റ ഇവി ഉടമകള്‍ക്കും നിരവധി ആനുകൂല്യങ്ങളുണ്ട്.

tata ev celebrates 2 lakh evs

സുസ്ഥിരമായ സീറോ എമിഷന്‍ വാഹനങ്ങള്‍ സ്വീകരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം നിലവിലുള്ള ഉപഭോക്താക്കളെ തങ്ങളുടെ വാഹനം അപ്‌ഗ്രേഡ് ചെയ്യാന്‍ പ്രേരിപ്പിക്കുക കൂടിയാണ് ടാറ്റ ചെയ്യുന്നത്. 2020-ല്‍ നെക്‌സോണ്‍ ഇവിയിലൂടെ മാസ് ഇവി സെഗ്മെന്റിന് തുടക്കമിട്ട ശേഷം ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഫോര്‍ വീലര്‍ ഇവി ബ്രാന്‍ഡായി ടാറ്റ അതിന്റെ സ്ഥാനം ഉറപ്പിച്ചു.

മൊത്തത്തില്‍ ടാറ്റ ഇവി ഉടമകള്‍ 5 ബില്യണ്‍ കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ചു. മാത്രമല്ല 7 ലക്ഷം ടണ്‍ CO2 ഉദ്വമനം കുറച്ച് പരിസ്ഥിതിക്ക് കാര്യമായ സംഭാവന നല്‍കി. 8,000-ത്തിലധികം ടാറ്റ ഇവികള്‍ 1 ലക്ഷം കിലോമീറ്റര്‍ പിന്നിട്ടതോടെ ബ്രാന്‍ഡ് അതിന്റെ വിശ്വാസ്യതയും ഈടും തെളിയിച്ചുകൊണ്ടിരിക്കുന്നു. മോഡല്‍ നിര വിപുലീകരിക്കുന്നതിനൊപ്പം ടാറ്റ ചാര്‍ജിംഗ് അടിസ്ഥാന സൗകര്യ വികസനത്തിലും ശ്രദ്ധയൂന്നുന്നു.

2027-ഓടെ ഇന്ത്യയിലുടനീളം 400,000-ത്തിലധികം ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കാനാണ് കമ്പനി പദ്ധതിയിടുന്ന. ഇത് രാജ്യത്ത് ഇവികള്‍ കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കാന്‍ സഹായകമാകുമെന്ന് കമ്പനി കണക്ക് കൂട്ടുന്നു. ഈ 45 ദിവസത്തെ ബമ്പര്‍ ആഘോഷത്തിന്റെ ഭാഗമായി, തങ്ങളുടെ പ്രിയപ്പെട്ട ടാറ്റ ഇവി വാങ്ങാന്‍ ആഗ്രഹിക്കുന്ന പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ടാറ്റ മോട്ടോര്‍സ് അവതരിപ്പിച്ചിട്ടുണ്ട്.

ആദ്യം നമുക്ക് പുതിയ ടാറ്റ ഇവി വാങ്ങുന്നവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പരിശോധിക്കാം. പുതിയ ഇവി വാങ്ങുന്നവര്‍ക്ക് ഏതൊരു പാസഞ്ചര്‍ വാഹനത്തിനും എക്‌സ്‌ചേഞ്ച് ബോണസായി 50,000 രൂപ വരെ ലഭിക്കും. 100% ഓണ്‍ റോഡ് ഫിനാന്‍സിംഗ് ഓപ്ഷനുകളും സീറോ ഡൗണ്‍ പേയ്മെന്റ് ഓപ്ഷനുകള്‍ ലഭ്യമാണ്.

tata ev celebrates 2 lakh evs on the road

ഇത് കൂടാതെ ചാര്‍ജിംഗ് സൗകര്യം വര്‍ധിപ്പിക്കുന്നതിനായി ഏത് ടാറ്റ പവര്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകളിലും 6 മാസത്തെ സൗജന്യ ചാര്‍ജിംഗ് ആനുകൂല്യങ്ങളും ലഭിക്കും. നെക്‌സോണ്‍ ഇവി, കര്‍വ് ഇവി എന്നിവയുടെ 2024 മോഡലുകള്‍ക്കായിരിക്കും ഈ ഓഫര്‍ എന്ന് പ്രത്യേകം ശ്രദ്ധിക്കുക. മാത്രമല്ല പുതിയ ടാറ്റ ഇവി വാങ്ങുന്നവര്‍ക്ക് 7.2 kW എസി ഫാസ്റ്റ് ചാര്‍ജര്‍ സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്ത് നല്‍കും.

നിലവിലുള്ള ടാറ്റ ഉപഭോക്താക്കളെയും കാത്ത് നിരവധി ഓഫറുകളുണ്ട്. നിലവിലുള്ള ടാറ്റ ഇവി ഉപഭോക്താക്കള്‍ക്ക് നെക്‌സോണ്‍ ഇവിയും കര്‍വ് ഇവിയും വാങ്ങുമ്പോള്‍ 50000 രൂപ ലോയല്‍റ്റി ബോണസ് ലഭിക്കും. ടാറ്റ മോട്ടോര്‍സിന്റെ മറ്റേതെങ്കിലും പാസഞ്ചര്‍ വാഹന ഉടമകള്‍ ആയിട്ടുള്ളവര്‍ക്ക് നെക്സോണ്‍ ഇവിയും കര്‍വ് ഇവിയും വാങ്ങുമ്പോള്‍ 20000 രൂപ ലോയല്‍റ്റി ബോണസായി നേടാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, February 19, 2025, 19:21 [IST]
English summary
Tata motors sold 2 lakh evs in india announced 45 day celebration offering exclusive benefits
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X