ഇന്ത്യയിലെ നമ്പര്‍ 1 കാറായി പഞ്ച്! തുടര്‍ച്ചയായി നാലാം വര്‍ഷവും വില്‍പ്പന വളര്‍ച്ചയുമായി ടാറ്റ

പുതുവര്‍ഷം പിറന്നതോടെ വാഹന വില്‍പ്പന കണക്കുകള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ പ്രമുഖ കാര്‍ ബ്രാന്‍ഡായ ടാറ്റ മോട്ടോര്‍സിനെ (Tata Motors) സംബന്ധിച്ച് അത്യാവശ്യം സ്ഥിരത പുലര്‍ത്തിയ വര്‍ഷമായിരുന്നു 2024. പ്രത്യേകിച്ചും ആഭ്യന്തര വിപണിയില്‍ സ്ഥിരത നിലനിര്‍ത്താനായി. ശക്തമായ എസ്‌യുവി പോര്‍ട്‌ഫോളിയോയും ഇവികളും (Electric Vehicles) ഉണ്ടായിട്ടും പക്ഷേ 2024 ഡിസംബറില്‍ കമ്പനിയുടെ വളര്‍ച്ച ഒറ്റയക്കത്തില്‍ ഒതുങ്ങി. അതേസമയം ടാറ്റയുടെ എതിരാളികളായ മാരുതി സുസുക്കി, ഹ്യുണ്ടായി, ടൊയോട്ട, മഹീന്ദ്ര, എംജി എന്നീ കമ്പനികള്‍ ഇരട്ടയക്കത്തിലുള്ള വില്‍പ്പന വളര്‍ച്ച സ്വന്തമാക്കി.

കഴിഞ്ഞ മാസം 44,230 യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങളാണ് ടാറ്റ വിറ്റഴിച്ചത്. 2023 ഡിസംബറില്‍ അപേക്ഷിച്ച് 1.12 ശതമാനമാണ് വളര്‍ച്ച. എന്നിരുന്നാലും, കയറ്റുമതി കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ മാസം വെറും 59 ടാറ്റ വാഹനങ്ങള്‍ മാത്രമാണ് വിദേശ വിപണികളിലേക്ക് കപ്പല്‍ കയറ്റി അയച്ചത്. അതേസമയം 2023 ഡിസംബറില്‍ ഇത് 205 യൂണിറ്റായിരുന്നു. 71.22 ശതമാനമാണ് ഇടിവ്.

2024 tata punch

ആഭ്യന്തര, കയറ്റുമതി കണക്കുകള്‍ ചേര്‍ത്ത് മൊത്തം പാസഞ്ചര്‍ വാഹന വില്‍പ്പന 44,289 യൂണിറ്റായി. 1.41 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങള്‍ ഉള്‍പ്പെടുന്ന 2024 നാലാം പാദത്തില്‍ ടാറ്റ മോട്ടോര്‍സ് ആഭ്യന്തര വിപണിയില്‍ 1,39,424 പാസഞ്ചര്‍ വാഹനങ്ങള്‍ വിറ്റു. മുന്‍ വര്‍ഷത്തേക്കാള്‍ 1.12 ശതമാനം കൂടി. എന്നിരുന്നാലും കയറ്റുമതി 30.17 ശതമാനം ഇടിഞ്ഞു.

കഴിഞ്ഞ ഡിസംബറില്‍ ടാറ്റ 5562 ഇവികള്‍ വിറ്റഴിച്ചു. 12 മാസങ്ങള്‍ക്ക് മുമ്പ് വില്‍പ്പന 5006 യൂണിറ്റായിരുന്നു. വളര്‍ച്ച 11 ശതമാനം. 2024-ലെ നാലാം പാദത്തില്‍ കമ്പനിയുടെ ഇവി വിഭാഗം 16,119 യൂണിറ്റുകള്‍ വിറ്റു. മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 5.82 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2023 നാലാം പാദത്തില്‍ 15232 യൂണിറ്റായിരുന്നു വില്‍പ്പന. ഫെയിം II സബ്‌സിഡി അവസാനിച്ചതിനെ തുടര്‍ന്ന് ഫ്‌ലീറ്റ് ഉപഭോക്താക്കള്‍ പിന്‍വലിഞ്ഞിരുന്നു.

2023 tata nexon

2024 ടാറ്റ മോട്ടോര്‍സിന് സജീവമായ വര്‍ഷമായിരുന്നു, മൊത്തം 5,65,000 പാസഞ്ചര്‍ വാഹനങ്ങളാണ് ടാറ്റ വിറ്റത്. തുടര്‍ച്ചയായി നാലാം വര്‍ഷമാണ് ടാറ്റ വില്‍പ്പന വളര്‍ച്ച നേടുന്നത്. 1,20,000 യൂണിറ്റുകള്‍ വിറ്റഴിച്ച് സിഎന്‍ജി വാഹനങ്ങളും 77 ശതമാനം വില്‍പ്പന വളര്‍ച്ച കൈവരിച്ചു. ഇന്ധന വില കുറയാത്ത സാഹചര്യത്തില്‍ സിഎന്‍ജി കാറുകള്‍ക്കുള്ള ഡിമാന്‍ഡ് കൂടി വരികയാണ്. കഴിഞ്ഞ വര്‍ഷം ടാറ്റ നെക്‌സോണ്‍ എസ്‌യുവിയുടെ സിഎന്‍ജി പതിപ്പ് പുറത്തിറക്കിയിരുന്നു.

നെക്‌സോണ്‍ സിഎന്‍ജി കൂടാതെ കര്‍വ്, കര്‍വ് ഇവി, നെക്‌സോണ്‍ ഇവി 45 എന്നീ പുതിയ കാറുകളാണ് ടാറ്റ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ എന്ന നേട്ടം ടാറ്റ പഞ്ച് സ്വന്തമാക്കിയത് ടാറ്റക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്. മാരുതിയുടെ ജനപ്രിയ മോഡലുകള മറികടന്നാണ് പഞ്ച് മൈക്രോ എസ്‌യുവി ഇന്ത്യയിലെ നമ്പര്‍ 1 കാറായി മാറിയത്. കഴിഞ്ഞ വര്‍ഷം 2 ലക്ഷത്തിലധികം പുതിയ ഉപഭോക്താക്കളെയാണ് പഞ്ചിന് ലഭിച്ചത്.

ata punch ev

പെട്രോള്‍, സിഎന്‍ജി, ഇലക്ട്രിക് പവര്‍ട്രെയിനുകളില്‍ പഞ്ച് ഓഫര്‍ ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പഞ്ച് ഇവി അവതരിപ്പിച്ചത് പഞ്ചിന്റെ വില്‍പ്പനക്ക് ബൂസ്റ്റ് ആയി എന്ന് വേണം പറയാന്‍. 2023 കലണ്ടര്‍ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറുകളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തായിരുന്നു നെക്സോണ്‍. 2024-ല്‍ പക്ഷേ സബ് 4 മീറ്റര്‍ എസ്‌യുവി പത്താം സ്ഥാനത്തായി. പോയ വര്‍ഷം ഏകദേശം 1,56,770 യൂണിറ്റാണ് നെക്‌സോണിന്റെ വില്‍പ്പന.

More from DriveSpark

Article Published On: Thursday, January 2, 2025, 12:40 [IST]
English summary
Tata motors sold over 565000 units in 2024 posts sales growth fourth consecutive year
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X