ഇനി ടാറ്റയുടെ ഷോറൂമിൽ ലുലുവിനേക്കാൾ തിരക്കായിരിക്കും; മഴക്കാലത്ത് കുടുംബത്തോടെ ഇവിയിൽ കറങ്ങാം
ഷോറൂമിൽ തിരക്ക് വരാൻ ഇതിനും മാത്രം എന്താണ് ടാറ്റ കൊണ്ടുവന്നിരിക്കുന്നതെന്ന് ചിലർക്കെങ്കിലും മനസിലായി കാണുമായിരിക്കുമല്ലോ. ഇവി ലൈനപ്പിലെ കൊമ്പനായ ഹാരിയർ ഇവിയെ തന്നെയാണ് ടാറ്റ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. വാഹനം ബുക്ക് ചെയ്ത് കാത്തിരിക്കുന്നവർക്ക് വേണ്ടി ഒരു സന്തോഷവാർത്തയാണ് അറിയിക്കാനുളളത്. ടാറ്റ ഹാരിയർ ഇവി രാജ്യത്തെ ഡീലർഷിപ്പുകളുടെ സ്റ്റോക്ക്‌യാർഡുകളിൽ എത്തിയിട്ടുണ്ട് എന്നാണ് റിപ്പോർ്ടുകൾ പുറത്ത് വന്നിരിക്കുന്നത്. ജൂണ്‍ മാസം വില പ്രഖ്യാപിച്ച കാറിന്റെ ബുക്കിങ്ങ് ജൂലൈ രണ്ടിനാണ് ആരംഭിച്ചത്. ബുക്കിംഗ് ആരംഭിച്ചതിന് പിന്നാലെ ഇവിക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
ബുക്കിംഗ് ആരംഭിച്ച് ഒറ്റ ദിവസം കൊണ്ട് തന്നെ 10,000-ത്തിലധികം ബുക്കിങ്ങുകൾ ലഭിച്ചിരുന്നു. ഹാരിയര്‍ ഇവി ടാറ്റയുടെ പൂനെ പ്ലാന്റിലാണ് നിര്‍മ്മിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം പുത്തന്‍ ഇവിയുടെ ആദ്യത്തെ യൂണിറ്റ് പണികഴിഞ്ഞ് പുറത്തിറങ്ങിയിരുന്നു. കാറിന് ഒറ്റ ചാര്‍ജില്‍ 622 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഹാരിയര്‍ ഇവി രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ ലഭ്യമാണ് - 65kWh, 75kWh. ചെറിയ ബാറ്ററി പായ്ക്കിന് 538 കിലോമീറ്ററും വലിയ ബാറ്ററിക്ക് (MIDC സ്റ്റാന്‍ഡേര്‍ഡ്) 627 കിലോമീറ്ററുമാണ് സര്‍ട്ടിഫൈഡ് റേഞ്ച്. C75 ടെസ്റ്റിംഗ് സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് 65kWh ബാറ്ററി പായ്ക്കിന് 420മുതല്‍ 445 കിലോമീറ്റര്‍ വരെയും 75kWh ബാറ്ററിക്ക് 480 മുതല്‍ 505 കിലോമീറ്റര്‍ വരെയുമാണ് റേഞ്ച് കണക്കാക്കുന്നത്.
എന്നാൽ ഹാരിയര്‍ ഇവിയുടെ ടോപ്പ് വേരിയന്റ് QWD ഫോര്‍മാറ്റില്‍ (ഡ്യുവല്‍ മോട്ടോറുകളുള്ള ക്വാഡ് വീല്‍ ഡ്രൈവ്) ലഭ്യമാണ്. ഇതില്‍ വലിയ 75 kWh ബാറ്ററി പായ്ക്കാണ് ഉപയോഗിക്കുന്നത്. ഫുള്‍ചാര്‍ജില്‍ 622 കിലോമീറ്റര്‍ ആണ് സര്‍ട്ടിഫൈഡ് റേഞ്ച്. ഹാരിയര്‍ ഇവിയുടെ QWD വേരിയന്റിന്റെ C75 റേഞ്ച് 460 കിലോമീറ്റര്‍ മുതല്‍ 490 കിലോമീറ്റര്‍ വരെയാണെന്നാണ് ടാറ്റ പറയുന്നത്.

ഡ്യുവല്‍ മോട്ടോര്‍ ഓള്‍-വീല്‍-ഡ്രൈവ് സെറ്റപ്പ് നല്‍കിയിട്ടുള്ള ആദ്യത്തെ ഇലക്ട്രിക് കാര്‍ ആണ് ഹാരിയര്‍ ഇവി. ഇതില്‍ ഓരോ ആക്‌സിലിലും ഓരോ ഇലക്ട്രിക് മോട്ടോര്‍ ഉണ്ട്. ബൂസ്റ്റ് മോഡ് ഉപയോഗിച്ച് ഹാരിയര്‍ ഇവിക്ക് 6.3 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും എന്നാണ് ടാറ്റ മോട്ടോർസിൻ്റെ അവകാശവാദം.
പുതിയ 540 ഡിഗ്രി ക്യാമറ ഫങ്ഷന്‍, 360 ഡിഗ്രി സറൗണ്ട് വ്യൂ മോണിറ്റര്‍ സിസ്റ്റത്തില്‍ അധിക ആംഗിള്‍ നല്‍കുന്നു. ഇത് കാറിന്റെ അടിവശം കാണിക്കുന്നു. ഈ പുതിയ ആംഗിള്‍ ട്രാന്‍സ്പരന്റ് മോഡില്‍ പ്രവര്‍ത്തിക്കുന്നു ഇത് ഓഫ്-റോഡ് സാഹചര്യങ്ങളിലും വലിയ കുഴികളില്‍ നിന്നും രക്ഷ നേടാന്‍ ഡ്രൈവറെ സഹായിക്കുന്നു.

ടാറ്റയുടെ സമീപകാലത്ത് പുറത്തിറങ്ങിയ മറ്റ് ഇവികളെ പോലെ ഹാരിയര്‍ ഇവി ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുണ്ട്. ഏതായലും ബുക്കിജംഗിലെ ഈ മുന്നേറ്റം ഹാരിയര്‍ ഇവിക്ക് തുടരാനാകുമെന്ന് നമ്മൾക്ക് പ്രതീക്ഷിക്കാം. ഓഫ്-റോഡിംഗ് ശേഷിയും സുരക്ഷാ റേറ്റിംഗുകളും ഈ വാഹനത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു എന്നതാണ മറ്റൊരു കാര്യം. വൈകാതെ തന്നെ നിങ്ങളുടെ അടുത്തുള്ള ടാറ്റ ഷോറൂമിൽ പോയി വാഹനം ടെസ്റ്റ് ഡ്രൈവ് നടത്താൻ ശ്രമിക്കുക.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








