ഇത് പുനർജന്മം! ഇന്ത്യ ഏറ്റവും കാത്തിരുന്ന എസ്‌യുവി അവതരിപ്പിച്ച് ടാറ്റ
ഇന്ത്യയിൽ കാലം തെറ്റി എത്തിയ വളരെ മികച്ച ഒരു മോഡലായിരുന്നു സിയറ. രാജ്യത്തെ വാഹന വിപണി അത്രമേൽ വളർച്ച പ്രാപിക്കാതിരുന്ന ഒരു കാലത്ത് വളരെ വ്യത്യസ്തമായ ഡിസൈൻ & ഫീച്ചറുകളുമായി എത്തിയ കാലാധീതമായ ഒരു വാഹനമായിരുന്നു ഇത്. അതിനാൽ തന്നെ കൂടുതൽ നാൾ പിടിച്ചു നിൽക്കാനാവാതെ സിയറ മൺമറഞ്ഞു. ടാറ്റ മോട്ടോർസിന്റെ ചരിത്രത്തിലെ എക്കാലത്തേയും ഏറ്റവും മികച്ച മോഡലുകളിൽ ഒന്നായ സിയറ, ഇപ്പോൾ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025 -ൽ ഇവി അവതാരത്തിൽ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.
1990 -കളിൽ വിറ്റഴിക്കപ്പെട്ട സിയറ എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ സിയറ ഇവി മോഡൽ നിർമ്മിച്ചിരിക്കുന്നത്, അതേസമയം നിലവിലെ തങ്ങളുടെ മോഡൽ നിരയിലെ മറ്റ് എസ്‌യുവികളുമായി പൊരുത്തപ്പെടുന്നതിനായി ടാറ്റ അതിന്റെ പുതിയ ഡിസൈൻ ശൈലി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് ഒറ്റനോട്ടത്തിൽ തന്നെ പറയാം. ഈ പുതിയ അവതാരത്തിൽ സിയറ എങ്ങനെ കാണപ്പെടുന്നു എന്നും അത് എന്താണ് വാഗ്ദാനം ചെയ്യുന്നത് എന്നും നമുക്ക് നോക്കാം.

ടാറ്റ ഹാരിയർ, ടാറ്റ സഫാരി തുടങ്ങിയ ന്യൂ ജെൻ ടാറ്റ കാറുകളിൽ അടുത്തിടെ നാം കണ്ട പുതിയ ഡിസൈൻ ശൈലി ടാറ്റ സിയറയും ICE പതിപ്പിൽ ഉൾക്കൊള്ളുന്നു, എന്നിരുന്നാലും OG സിയറയ്‌ക്കൊപ്പം വാഗ്ദാനം ചെയ്യുന്ന സമാനമായ സിലൗട്ടിനൊപ്പം വാഹനം ഇപ്പോഴും, ആ പഴയ ചാരുത നിലനിർത്തുന്നു എന്ന് പറയാം.
ഫ്രണ്ട് ഫാസിയയിൽ, ഹെഡ്‌ലൈറ്റുകൾ ബമ്പറിൽ സംയോജിപ്പിച്ചിരിക്കുന്നതിനൊപ്പം കണക്റ്റഡ് എൽഇഡി ഡിആർഎല്ലുകളും ലഭിക്കുന്നു. വശങ്ങളിൽ നിന്ന് നോക്കിയാൽ, ആദ്യം ശ്രദ്ധയിൽ പെടുന്നത് യഥാർത്ഥ സിയറയിൽ കാണുന്നതിന് സമാനമായ വലിയ ആൽപൈൻ വിൻഡോകളാണ്. കൂടാതെ ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകളാണ് ഇതിൽ വരുന്നത്. പിൻഭാഗത്ത്, കണക്റ്റഡ് എൽഇഡി ടെയിൽ ലൈറ്റുകളുമായി സിയറ മോഡേൺ ട്രെൻഡ് പിന്തുടരുന്നു.

ഡാഷ്‌ബോർഡിൽ ട്രിപ്പിൾ സ്‌ക്രീൻ സജ്ജീകരണമാണ് പുതിയ സിയറ വരുന്നത്, അതിനു മധ്യഭാഗത്ത് ഇല്യുമിനേറ്റഡ് 'ടാറ്റ' ലോഗോയുള്ള 4 -സ്‌പോക്ക് സ്റ്റിയറിംഗ് വീലുമാണ് ഈ കൺസെപ്റ്റ് മോഡലിന്റെ വരവ്. എന്നിരുന്നാലും, സിയറയിലെ നാലും അഞ്ചും സീറ്റ് കോൺഫിഗറേഷനുകളുടെ സജ്ജീകരണമായിരിക്കും ഇതിലെ പ്രധാന വ്യത്യാസം.
ടാറ്റ സിയറയിൽ മുകളിൽ സൂചിപ്പിച്ചതു പോലെ മൂന്ന് 12.3 ഇഞ്ച് സ്‌ക്രീനുകൾ, പ്രീമിയം സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവ വാഗ്ദാനം ചെയ്യും എന്ന് ഈ കൺസെപ്റ്റ് ചൂണ്ടിക്കാട്ടുന്നു. വാഹനത്തിന്റെ സേഫ്റ്റി ഫീച്ചറുകളിൽ സ്റ്റാൻഡേർഡായി 6 എയർബാഗുകൾ, 360 -ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS) എന്നിവ ഉൾപ്പെടാം.

ആദ്യം ഇലക്ട്രിക് പതിപ്പിലാവും സിയറ എത്തുന്നത്, അതിനു ശേഷം ഒരു ICE പതിപ്പും ഇതിനുണ്ടാവും. ICE മോഡൽ ടർബോ -പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളോടെ വാഗ്ദാനം ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. 1.5 ലിറ്റർ 4 -സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിൻ 170 PS മാക്സ് പവറും 280 Nm ടോർക്കും പുറപ്പെടുവിക്കാം, ഇതിന് 6 -സ്പീഡ് മാനുവൽ, 7 -സ്പീഡ് DCT ഓപ്ഷനുകൾ ട്രാൻസ്മിഷൻ ചോയിസുകളിൽ ഉൾപ്പെടാം.
അടുത്തതായി 2.0 ലിറ്റർ 4 -സിലിണ്ടർ ഡീസൽ യൂണിറ്റ് 170 PS മാക്സ് പവറും, 350 Nm പീക്ക് ടോർക്കും ഉത്പാദിപ്പിച്ചേക്കാം. വാഹനത്തിന്റെ ട്രാൻസ്മിഷൻ ചോയിസുകളിൽ 6 -സ്പീഡ് മാനുവൽ, 6 -സ്പീഡ് ഓട്ടോമാറ്റിക് ഓപ്ഷനുകൾ ലഭിക്കാം. മുകളിൽ സൂചിപ്പിച്ച 1.5 ലിറ്റർ ടർബോ -പെട്രോൾ എഞ്ചിൻ ടാറ്റ ഹാരിയറിലും ടാറ്റ സഫാരിയിലും എത്തും എന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








