ടാറ്റയുടെ കൊമ്പൻമാർക്ക് പെട്രോൾ കരുത്ത്! എതിരാളികളെ വിറപ്പിക്കാൻ സഫാരിയും ഹാരിയറും
എതിരാളികളുമായി പൊരുതി നിൽക്കാൻ നടത്തുന്ന പല നീക്കങ്ങളേയും ടാറ്റ മോട്ടോർസിനെ കണ്ട് പഠിക്കണം. എതിരാളികളേക്കാൾ തങ്ങൾക്ക് എന്താണോ കുറവ് എന്ന് കണ്ടെത്തി അത് നികത്തിയാണ് ടാറ്റ മോട്ടോർസ് വാഹന വിപണിയിൽ എതിരാളികളുടെ പേടിസ്വപ്നമായി മാറുന്നത്. ടാറ്റയുടെ ലൈനപ്പിലെ ഫ്ലാഗ്ഷിപ്പ് മോഡലുകളായ എസ്‌യുവികളാണ് സഫാരിയും ഹാരിയറും. ഇപ്പോഴിതാ രണ്ട് മോഡലുകൾക്കും പെട്രോൾ കരുത്ത് നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ബ്രാൻഡ്. ഈ വർഷം തന്നെ വാഹനം പുറത്തിറക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതുവരെ രണ്ട് മോഡലുകളും ഡീസൽ കരുത്തിൽ ആയിരുന്നു അവതരിപ്പിച്ചിരുന്നത്. ടാറ്റ മോട്ടോർസ് പുതുതായി വികസിപ്പിച്ചെടുത്ത 1.5 ലിറ്റർ, നാല് സിലിണ്ടർ, ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഹാരിയറിലും സഫാരിയിലും ഉപയോഗിക്കാൻ പോകുന്നത്.
പെർഫോമൻസും എഞ്ചിൻ റിലയബിളിറ്റിയുടേയും കാര്യത്തിൽ ഡയറക്ട് ഇഞ്ചക്ഷനും ടർബോചാർജിംഗും സഹിതം ഈ മോട്ടോർ ഏകദേശം 168 PS പരമാവധി പവറും 280 Nm ടോർക്കും ഉത്പാദിപ്പിക്കുന്നവയാണ്. ട്രാൻസ്മിഷൻ സിക്സ് സ്പീഡ് മാനുവലും സിക്സ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കും ട്രാൻസ്മിഷൻ മോഡുകളായിരിക്കും രണ്ട് വണ്ടികൾക്കും ലഭിക്കുക. വരാനിരിക്കുന്ന സിയറ മോഡലിലും ഇത് നൽകാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

ടാറ്റ മോട്ടോർസിൻ്റെ വിൽപ്പനയിലേക്ക് വന്നാൽ ഏറ്റവും പുതുതായി ലോഞ്ച് ചെയ്ത ഹാരിയര്‍ ഇവിയാണ് എക്കാലത്തെയും മികച്ച ഇവി വില്‍പ്പന നേടാന്‍ ടാറ്റയെ സഹായിച്ചത്. വാഹനത്തിന് ആവശ്യക്കാര്‍ ഏറിയതോടെ ഹാരിയര്‍ ഇവിയുടെ കാത്തിരിപ്പ് കാലാവധി 12 മുതല്‍ 30 ആഴ്ച വരെയായി ഉയര്‍ന്നു. അതായത് കാറിന്റെ ചില വേരിയന്റുകള്‍ ബുക്ക് ചെയ്താല്‍ താക്കോല്‍ കൈയ്യില്‍ കിട്ടാന്‍ ആറ് മാസം വരെ എടുക്കും.
അഡ്വഞ്ചര്‍, ഫിയര്‍ലെസ്+, എംപവേര്‍ഡ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഹാരിയര്‍ ഇവി പ്രധാനമായും ലഭ്യമാകുന്നത്. 21.49 ലക്ഷം രൂപ മുതല്‍ 27.49 ലക്ഷം രൂപ വരെയാണ് റിയര്‍ വീല്‍ ഡ്രൈവ് (RWD) മോഡലുകളുടെ വില. അതേസമയം ടാറ്റ QWD എന്ന് വിളിക്കുന്ന ഓള്‍വീല്‍ ഡ്രൈവ് (AWD) വേരിയന്റുകളുടെ വില 28.99 ലക്ഷം രൂപ മുതല്‍ 30.23 ലക്ഷം രൂപ വരെയാണ്.

ഇക്കൂട്ടത്തില്‍ അഡ്വഞ്ചര്‍, ഫിയര്‍ലെസ്+ വേരിയന്റുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ കാത്തിരിപ്പ് കാലാവധിയുള്ളതെന്ന് മോട്ടോര്‍ അറീന തങ്ങളുടെ എക്‌സ് പേജില്‍ പങ്കുവെച്ച ചിത്രത്തില്‍ പറയുന്നു. ഹാരിയര്‍ ഇവി മോഡലുകളില്‍ ഏറ്റവും കൂടുതല്‍ കാത്തിരിപ്പ് കാലാവധിയുള്ളത് അഡ്വഞ്ചര്‍ 65, അഡ്വഞ്ചര്‍ 65 ACFC വേരിയന്റുകള്‍ക്കാണ്.
28 മുതല്‍ 30 ആഴ്ച വരെ, അതായത് ഏകദേശം 7 മാസത്തോളമാണ് ഈ രണ്ട് വേരിയന്റുകള്‍ക്കുമുള്ള കാത്തിരിപ്പ് കാലാവധി. അഡ്വഞ്ചര്‍ S65, അഡ്വഞ്ചര്‍ S 65 ACFC മോഡലുകള്‍ക്ക് 18 മുതല്‍ 21 ആഴ്ച വരെയാണ് കാത്തിരിപ്പ് കാലാവധി. അതായത് വേരിയന്റുകള്‍ ബുക്ക് ചെയ്ത് വണ്ടി കൈയ്യില്‍ കിട്ടാന്‍ ഏകദേശം 5 മാസത്തോളം കാത്തിരിക്കേണ്ടി വരും.

ഹാരിയര്‍ ഇവി ഫിയര്‍ലെസ്+ 65, ഫിയര്‍ലെസ്+ 65 ACFC, ഫിയര്‍ലെസ്+ 75, ഫിയര്‍ലെസ്+ 75 ACFC എന്നീ മോഡലുകള്‍ക്കും 18 മുതല്‍ 21 ആഴ്ച വരെയാണ് കാത്തിരിപ്പ് കാലാവധി.ഹാരിയര്‍ ഇവിയുടെ ടോപ്പ് സ്‌പെക്ക് എംപവേര്‍ഡ് വേരിയന്റുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് വളരെ വേഗത്തില്‍ ഡെലിവറിയെടുക്കാം. ഇതില്‍ എഡബ്ല്യുഡി വേരിയന്റുകളും ഉള്‍പ്പെടുന്നു. ഏകദേശം 3.5 മാസമാണ് (12 മുതല്‍ 15 ആഴ്ച വരെ) ഈ മോഡലുകളുടെ വെയിറ്റിംഗ് പീരിയഡ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








