ടാറ്റ നാനോ ഇവി പുറത്തിറക്കിയോ? വൈറല്‍ ചിത്രത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം ഇതാണ്...

ഇന്ത്യന്‍ കാര്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച ഒരു കാര്‍ മോഡലായിരുന്നു ടാറ്റ നാനോ. അടുത്തിടെ അന്തരിച്ച ടാറ്റ ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ ആശയമായിരുന്നു ടൂവീലറിന്റെ വിലയില്‍ ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഒരു കാര്‍ എന്നത്. ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ അത്ര കണ്ട് വരാത്ത കാലത്ത് ജെയം മോട്ടോര്‍സുമായി കൈകോര്‍ത്ത് നാനോയുടെ ഏതാനും യൂണിറ്റുകള്‍ ഇലക്ട്രിക് ആക്കി മാറ്റിയിരുന്നു. അതില്‍ ചിലത് നിങ്ങളും നിരത്തുകളില്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ ടാറ്റ നാനോയുടെ ഇലക്ട്രിക് പതിപ്പ് വരുന്നുവെന്ന് അവകാശപ്പെടുന്ന ചില ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതിന്റെ പിന്നിലെ വാസ്തവം അറിയാം.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയില്‍ ഇലക്ട്രിക് വാഹന രംഗം വളര്‍ച്ചയുടെ പാതയിലാണ്. മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ഇപ്പോള്‍ ഇവികളോട് താല്‍പര്യം കാണിച്ച് മുന്നോട്ട് വരാന്‍ തുടങ്ങിയിട്ടുണ്ട്. പൊള്ളുന്ന ഇന്ധന വില കാരണം വില അല്‍പ്പം കൂടുതലാണെങ്കിലും ഇലക്ട്രിക് വാഹനം വാങ്ങുന്നതാണ് നല്ലതെന്ന നിലപാടിലെത്തിയിട്ടുണ്ട് വലിയൊരു ഭാഗം ജനങ്ങള്‍. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇലക്ട്രിക് കാറുകള്‍ വില്‍ക്കുന്ന കമ്പനി ടാറ്റയാണ്.

fact check tata nano ev 2025

ടിയാഗോ ഇവി, ടിഗോര്‍ ഇവി, പഞ്ച് ഇവി, നെക്‌സോണ്‍ ഇവി, കര്‍വ് ഇവി എന്നിവയാണ് ടാറ്റ നിലവില്‍ പുറത്തിറക്കുന്ന ഇലക്ട്രിക് കാറുകള്‍. ഹാരിയര്‍ ഇവി, സിയറ ഇവി എന്നിവ ലോഞ്ച് കാത്തിരിപ്പുണ്ട്. നമുക്കറിയാം ടാറ്റ നാനോ പുറത്തിറക്കിയ സമയത്ത് 1 ലക്ഷം രൂപ മാത്രമായിരുന്നു അതിന്റെ വില. 1 ലക്ഷം രൂപ മാത്രമായിരുന്നു വിലയെങ്കിലും അതിന്റെ നിലവാരത്തിന് ഒരു കുറവുണ്ടായിരുന്നില്ല.

എന്നാല്‍ കുറഞ്ഞ വിലയുള്ള കാര്‍ എന്ന നിലയില്‍ മാര്‍ക്കറ്റ് ചെയ്തത് കാരണം ഇടത്തരക്കാര്‍ വലിയ രീതിയില്‍ ഗൗനിച്ചില്ല. പ്രതീക്ഷിച്ച വില്‍പ്പന നേടാനാകാത്ത സാഹചര്യത്തിലാണ് ടാറ്റ നാനോ വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. പുത്തന്‍ മോഡല്‍ വാങ്ങാന്‍ സാധിക്കില്ലെങ്കിലും സിറ്റി ഡ്രൈവിനും മറ്റുമായി വീട്ടിലെ രണ്ടാമത്തെ കാര്‍ ആയി നാനോ ഉപയോഗിക്കുന്ന ഒത്തിരി പേരുണ്ട്.

tata nano

നിലവില്‍ ഇന്ത്യയില്‍ കുറഞ്ഞ വിലയുള്ള കുഞ്ഞന്‍ കാറുകള്‍ക്ക് ആവശ്യക്കാര്‍ കൂടുതലാണ്. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാറായ എംജി കോമെറ്റ് ഇവി മികച്ച വില്‍പ്പനയാണ് നേടുന്നത്. ഈ സാഹചര്യത്തില്‍ ടാറ്റ നാനോയുടെ ഇലക്ട്രിക് പതിപ്പ് (Tata Nano Electric) പുറത്തിറക്കാന്‍ പോകുകയാണെന്ന ഊഹാപോഹങ്ങള്‍ ഏറെ നാളായി പരക്കുന്നുണ്ടായിരുന്നു. ഇപ്പോൾ ടാറ്റ നാനോ കാറിന്റെ ഒരു ഇലക്ട്രിക് പതിപ്പ് പുറത്തിറക്കിയതായി സൂചിപ്പിക്കുന്ന ചില ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു.

ടാറ്റ നാനോ കാര്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അതിന്റെ ഡിസൈന്‍ ഇതുപോലെയായിരിക്കുമെന്നും സൂചിപ്പിക്കുന്ന ഫോട്ടോകള്‍ പലരും പങ്കുവെക്കുന്നുണ്ട്. എന്നാല്‍ ഈ ഫോട്ടോകളൊന്നും ഒറിജിനലല്ല. ഈ ഫോട്ടോകളെല്ലാം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിച്ചെടുത്തതാണ്. വാസ്തവത്തില്‍ ടാറ്റ മോട്ടോര്‍സ് നാനോ ഇലക്ട്രിക് പുറത്തിറക്കുന്നതിനെ കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും നടത്തിയിട്ടില്ല.

ചിലര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ച് അവരുടെ ഭാവനയ്ക്കനുസരിച്ച് യഥാര്‍ത്ഥ കാറിന്റെ ഡിസൈന്‍ പോലെ തോന്നിക്കുന്ന ചിത്രം നിര്‍മിച്ച് അത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു. ഇത് വിശ്വസിച്ച് നിരവധി പേര്‍ ടാറ്റ നാനോ ഇലക്ട്രിക് കാര്‍ പുറത്തിറക്കാന്‍ പോകുകയാണെന്ന വിവരം വ്യാപകമായി പങ്കുവെക്കുകയായിരുന്നു. ഇനി അഥവാ ടാറ്റ നാനോയും അതിന്റെ ഇലക്ട്രിക് പതിപ്പും പുറത്തിറക്കാന്‍ പ്ലാന്‍ ഉണ്ടെങ്കില്‍ അവര്‍ തന്നെ അത് ഔദ്യോഗികമായി അറിയിക്കും.

കാര്‍ രഹസ്യമായി നിര്‍മിക്കുകയാണെങ്കില്‍ കൂടി ടെസ്റ്റിംഗിനായി അത് നിരത്തിലിറക്കേണ്ടി വരും. അങ്ങനെയുള്ള സാഹചര്യങ്ങള്‍ ഒന്നും നാനോയുടെ കാര്യത്തില്‍ ഉണ്ടായിട്ടില്ല. ഇന്റര്‍നെറ്റില്‍ കാണുന്ന ഇത്തരം ചിത്രങ്ങളുടെ ആധികാരികത മനസ്സിലാക്കാതെ അവ പങ്കുവെക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ടാറ്റ ഭാവിയില്‍ നാനോ ഇലക്ട്രിക് പുറത്തിറക്കാന്‍ തീരുമാനിച്ചാല്‍ അത് വിശ്വസിനീയമായ മാധ്യമങ്ങളിലൂടെ നിങ്ങള്‍ക്ക് അറിയാന്‍ പറ്റും.

More from DriveSpark

Article Published On: Thursday, February 6, 2025, 16:00 [IST]
English summary
Tata nano ev images goes trending fact behind the viral pics
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X