സെഗ്മെൻ്റിലെ രാജാവായ നെക്സോണിന് 8 വയസ്! ടാറ്റയുടെ ജനപ്രിയ എസ്‌യുവിയുടെ തേരോട്ടം തുടരുന്നു

8 വർഷങ്ങൾക്ക് മുൻപാണ് ടാറ്റ മോട്ടോർസ് തങ്ങളുടെ ലൈനപ്പിലേക്ക് ഒരു കിടിലൻ എസ്‌യുവിയെ ഇറക്കിവിട്ടത്. അതേ നെക്സോണിൻ്റെ ജൈത്രയാത്ര ഇപ്പോൾ 8 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. 2025 ഓഗസ്റ്റ് അവസാനം വരെ ആഭ്യന്തര വിപണിയിൽ ആകെ 887,607 യൂണിറ്റുകളുടെ മൊത്ത വിൽപ്പന രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഉടൻ തന്നെ 9 ലക്ഷം എന്ന നേട്ടം കൈവരിക്കാൻ സാധിക്കുമെന്നാണ് വിശ്വസിക്കുന്നത്. നെക്‌സോണിന്റെ സ്വീകാര്യതയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് അതിന്റെ വൈവിധ്യമാർന്ന എഞ്ചിൻ ഓപ്ഷനുകളാണ്. ഏറ്റവും പുതിയ വിൽപ്പന കണക്കുകൾ പ്രകാരം എസ്‌യുവിയുടെ 14,004 യൂണിറ്റുകളാണ് പോയമാസം നിരത്തിലെത്തിയത്.

120 bhp പവറിൽ പരമാവധി 170 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ റെവോട്രോൺ ടർബോ-പെട്രോൾ എഞ്ചിനാണ് എസ്‌യുവിയുടെ ബേസ് മോഡലുകളിലുള്ളത്. 5-സ്പീഡ് മാനുവൽ, 6-സ്പീഡ് മാനുവൽ, 6-സ്പീഡ് എഎംടി, 7-സ്പീഡ് ഡിസിഎ എന്നിങ്ങനെ ഒന്നിലധികം ട്രാൻസ്മിഷൻ ഓപ്ഷനുകളുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നതും. ഇതുകൂടാതെ 115 bhp കരുത്തിൽ 260 Nm ടോർക്ക് നൽകുന്ന 1.5 ലിറ്റർ റെവോടോർക്ക് ഡീസൽ എഞ്ചിനും തെരഞ്ഞെടുക്കാം.

8 tata nexon completes 8 years

6-സ്പീഡ് മാനുവൽ, 6-സ്പീഡ് എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളാണ് ഡീസലിനൊപ്പം ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്യുന്നത്. നെക്സോണിന്റെ ആകർഷണം കൂടുതൽ വർധിപ്പിക്കുന്നതിനായി, 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി 100 bhp കരുത്തിൽ 170 Nm ടോർക്ക് നൽകാൻ ശേഷിയുള്ള കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വേരിയന്റും നെക്‌സോണിൽ ലഭ്യമാണ്. ട്വിൻ സിലിണ്ടർ സംവിധാനവുമായി വരുന്ന വാഹനത്തിൻ്റെ മൈലേജ് തന്നെയാണ് എടുത്തു പറയേണ്ട ഹൈലൈറ്റ്.

ഇന്റേണൽ കമ്പഷൻ, സി‌എൻ‌ജി ഓപ്ഷനുകൾക്ക് പുറമെ ഇലക്ട്രിക്കിലും നെക്സോൺ ലഭിക്കുമെന്നതാണ് മറ്റൊരു ഹൈലൈറ്റ്. അങ്ങനെ രാജ്യത്ത് ലഭ്യമാവുന്ന എല്ലാത്തരം ഫ്യുവൽ ഓപ്ഷനുകളിലും ലഭ്യമാവുന്ന ചുരുക്കം ചില മോഡലുകളിൽ ഒന്നായി വാഹനം മാറുന്നുമുണ്ട്. 30kWh, 45kWh എന്നീ രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് നെക്‌സൺ ഇവി വരുന്നത്. വലിയ ബാറ്ററി പായ്ക്ക് ARAI സാക്ഷ്യപ്പെടുത്തിയ 489 കിലോമീറ്റർ റേഞ്ച് നൽകാൻ വരെ യോഗ്യമാണ്.

8 tata nexon completes 8 years

ഈ വൈവിധ്യം നെക്‌സണിനെ ഇന്ത്യൻ വിപണിയിലെ ഒരു അപൂർവ ഓഫറാക്കി മാറ്റുന്നുവെന്നതിൽ ആർക്കും സംശയമൊന്നുമില്ല. വിലയുടെ കാര്യത്തിൽ നെക്‌സോണിന് നിലവിൽ 7.99 ലക്ഷം മുതൽ 15.59 ലക്ഷം രൂപ വരെയാണ് എക്‌സ്ഷോറൂം വില വരുന്നത്. ജിഎസ്ടി കുറയുന്നതോടെ വില ഇനിയും കുറഞ്ഞേക്കും. അതേസമയം നെക്സോൺ ഇവിയുടെ വില 12.49 ലക്ഷം മുതൽ 17.49 ലക്ഷം രൂപ വരെയാണ് വരുന്നത്.

ആഡംബര കാറുകളിൽ നിന്ന് മുഖ്യധാരയിലേക്ക് ഒഴുകിയെത്തിയ സേഫ്റ്റി ഫീച്ചറായ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) നെക്സോൺ ഇലക്ട്രിക് എസ്‌യുവിയിലേക്ക് കൂടി ഉൾപ്പെടുത്തിയിരിക്കുന്നത് വിൻഫാസ്റ്റിനും എംജിക്കും എതിരെ പോരാടാൻ ടാറ്റ മോട്ടോർസിനെ കൂടുതൽ ഊർജം പകരും. ക്രാഷ് ടെസ്റ്റിലെ 5-സ്റ്റാർ സുരക്ഷയ്ക്കൊപ്പം ഈയൊരു സുരക്ഷാ സന്നാഹം കൂടി ചേരുന്നതോടെ ആളുകൾ വാങ്ങാൻ ഷോറൂമിലെത്തുമെന്നാണ് നിഗമനം.

നെക്‌സോൺ ഇവിയിലെ ADAS ടെക്കിൽ ട്രാഫിക് സൈൻ റെക്കഗ്നിഷൻ, ലെയ്ൻ സെന്ററിംഗ്, ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ഫോർവേഡ് കൊളീഷൻ വാണിംഗ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ഹൈ ബീം അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളാണ് ടാറ്റ വാഗ്‌ദാനം ചെയ്യുന്നത്. പ്രവചനാതീതമായ ഇന്ത്യൻ ഗതാഗത സാഹചര്യങ്ങളിൽ ഈ സംവിധാനങ്ങൾക്ക് കാര്യമായ വ്യത്യാസം ഉണ്ടാക്കാനും സുരക്ഷിതമായ യാത്ര ഒരുക്കാവുമാവുമെന്നതിൽ സംശയമൊന്നും വേണ്ട.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, September 24, 2025, 13:17 [IST]
English summary
Tata nexon completes 8 years in indian automotive market all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X