TOTAL LOSS ക്ലെയിം ഇൻഷുറൻസ് കമ്പനി തളളി; പുത്തൻ ബോഡി ഷെൽ ഓർഡർ ചെയ്ത് നെക്സോൺ ഉടമ
ഒരു അപകടമുണ്ടായാൽ വാഹനം നേരെ സർവീസ് സെൻ്ററിലേക്ക് എത്തിച്ച് റിപ്പയർ ചെയ്തു ഇറക്കാതെ ഒരു സമാനാധനവും കാണില്ല, എന്നാൽ അപകടത്തിൽ വാഹനം ടോട്ടൽ ലോസ്സായാലുളള അവസ്ഥയോ, ഏറെ ആഗ്രഹിച്ച് മോഹിച്ച് വാഹന ഈ അവസ്ഥയിലാകുന്നത് ആർക്കും സഹിക്കാൻ സാധിക്കില്ല. എന്നാൽ ഇതിൽ നിന്നും എല്ലാം വ്യത്യസ്തനായ ഒരു വാഹനയുടമ തൻ്റെ അപകടത്തിൽപ്പെട്ട് ടോട്ടൽ ലോസ് ക്ലെയിം കമ്പനി തളളിയപ്പോൾ വാഹനത്തിന് പുത്തൻ ബോഡിൽ ഷെൽ ഓർഡർ ചെയ്ത് വരുത്തിയിരിക്കുകയാണ്. അപകടത്തിൽ നിന്ന് തന്നെ രക്ഷിച്ച വണ്ടി കൈവിടാൻ ആ ഉടമയ്ക്കും മനസുവന്ന് കാണില്ല. ഉടമ തന്നെയാണ് സോഷ്യൽ മീഡിയയിൽ ബോഡി ഷെല്ലിൻ്റെ ചിത്രങ്ങൾ പങ്കുവച്ചത്.
വാഹനം പല തവണ കരണം മറിഞ്ഞത് കൊണ്ട് തന്നെ വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. എന്നാൽ ടോട്ടൽ ലോസ്സിന് വേണ്ടിയുടെ ക്ലെയിം ഇൻഷുറൻസ് കമ്പനി തള്ളിയത് കൊണ്ട് 2.5 ലക്ഷം രൂപ മുടക്കിൽ വാഹനത്തിന് പുതിയ ബോഡി ഷെൽ ഉടമയ്ക്ക് ഓർഡർ ചെയ്യേണ്ടി വന്നു. ബോഡി ഷെൽ മുതൽ ഫാക്ടറിയിൽ നിന്ന് ഫിറ്റ് ചെയ്തത് പോലെ എല്ലാ കൃത്യമായി തന്നെ ഫിറ്റ് ചെയ്യാൻ സർവീസ് സെൻ്ററിൽ നിന്ന് കഴിയുമോ എന്നത് ഒരു ചോദ്യചിഹ്നമാണ്.

1.2 ലിറ്റർ ടർബോചാർജ്ഡ് റെവോട്രോൺ പെട്രോൾ, 1.5 ലിറ്റർ ടർബോചാർജ്ഡ് റെവോടോർക്ക് ഡീസൽ എന്നിങ്ങനെ വ്യത്യസ്‌തമാർന്ന രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വാഹനം വിപണനത്തിന് എത്തുന്നത്. നെക്സോണിലെ ആദ്യത്തെ 1,200 സിസി പെട്രോൾ എഞ്ചിന് 5,500 ആർപിഎമ്മിൽ 86.7 bhp കരുത്തും 1,750-4,000 ആർപിഎമ്മിൽ 170 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാനാവും.
1.5 ലിറ്റർ ഡീസൽ എഞ്ചിനിലേക്ക് വന്നാൽ 3,750 ആർപിഎമ്മിൽ 83.3 bhp കരുത്തും 1,500 മുതൽ 2,750 ആർപിഎം വരെ 260 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന രിതീതിയിലാണ് മോഡൽ ട്യൂൺ ചെയ്‌തിരിക്കുന്നത്. വേരിയൻ്റിനെ ആശ്രയിച്ച് എഞ്ചിന് 5-സ്പീഡ് മാനുവൽ, 6-സ്പീഡ് മാനുവൽ, 6-സ്പീഡ് എഎംടി, പുതിയ 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ (DCT) ഗിയർബോക്‌സ് ഓപ്ഷനുകളാണ് ടാറ്റ മോട്ടോർസ് സമ്മാനിച്ചിരിക്കുന്നത്.

മൈലേജ് കൂടുതൽ വേണ്ടവർക്ക് സിഎൻജി ഫൈ-ഫ്യുവൽ സംവിധാനവും പെട്രോൾ എഞ്ചിനൊപ്പം ടാറ്റ നൽകിവരുന്നുണ്ട്. കഴിഞ്ഞ വർഷം തുടക്കത്തോടെയാണ് നെക്‌സോണിനായുള്ള രണ്ടാമത്തെ ഫെയ്‌സ്‌ലിഫ്റ്റ് കമ്പനി അവതരിപ്പിക്കുന്നത്. കൂടുതൽ ആധുനികമായ ഡിസൈൻ ഭാഷ്യവും പുതിയ കാലത്തിനൊത്ത പുത്തൻ പുതിയ ഫീച്ചറുകളുമായി വന്ന എസ്‌യുവിക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
മുതിര്‍ന്ന യാത്രക്കാരുടെ സംരക്ഷണത്തില്‍ 34 പോയിന്റില്‍ 32.22 പോയിന്റും കുട്ടികളുടെ സംരക്ഷണത്തിന് 49 പോയിന്റില്‍ 44.52 പോയിന്റും സ്‌കോര്‍ ചെയ്താണ് ടാറ്റ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിലെ ഏറ്റവും സുരക്ഷിതമായ മോഡലുകളില്‍ ഒന്നായി മാറിയിരുന്നു. നെക്‌സോണില്‍ സൈഡ് ഇംപാക്റ്റ് പ്രൊട്ടക്ഷന്‍ ഡോറുകളും സജ്ജീകരിച്ചിരുന്നു. ഡ്രൈവറുടെയും യാത്രക്കാരന്റെയും തലയ്ക്കും കഴുത്തിനും നെക്‌സോണ്‍ മികച്ച സംരക്ഷണം നല്‍കുന്നുവെന്ന് ടെസ്റ്റില്‍ കണ്ടെത്തി.
സൈഡ് പ്രൊട്ടക്ഷന്റെ കാര്യത്തിലേക്ക് വരുമ്പോള്‍ തല, വയര്‍, ഇടുപ്പ് എന്നിവക്ക് നല്ല സംരക്ഷണം നല്‍കി. അതേസമയം നെഞ്ചിന് മതിയായ സംരക്ഷണം മാത്രമാണ് കാണിക്കുന്നത്. സൈഡ് പോള്‍ ഇംപാക്ട് ടെസ്റ്റില്‍ തലയ്ക്കും ഇടുപ്പിനും നല്ല സംരക്ഷണം കാണിച്ചു. നെഞ്ചിന് നാമമാത്ര സംരക്ഷണവും വയറിന് മതിയായ സംരക്ഷണവും കാണിക്കുന്നുണ്ടായിരുന്നു. കാല്‍നട യാത്രക്കാരുടെ സംരക്ഷണത്തിനായുള്ള ആവശ്യമായ കാര്യങ്ങള്‍ നെക്‌സോണ്‍ പാലിക്കുന്നു. ESC സ്റ്റാന്‍ഡേര്‍ഡാക്കുന്നതോടൊപ്പം എല്ലാ സീറ്റുകളിലും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകളും ടാറ്റ നല്‍കിയിട്ടുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








