ടാറ്റയുടെ ചങ്കൂറ്റം സമ്മതിക്കണം! ജനങ്ങൾ ആവശ്യപ്പെട്ടാൽ ഞങ്ങൾ ആ കടുംകൈ ചെയ്യുമെന്ന് ബ്രാൻഡ്, സംഭവമറിഞ്ഞോ
ലോകം കണ്ട ഏറ്റവും വലിയ വാഹനപ്രേമിയും അത് പോലെ തന്നെ മനുഷ്യസ്നേഹിയുമായിരുന്ന രത്തൻ ടാറ്റയുടെ വിയോഗം എല്ലാ ഇന്ത്യക്കാർക്കും ഒരു നോവ് തന്നെയാണ്. ലാഭത്തിന് വേണ്ടിയല്ല, പകരം സേവനത്തിന് മുൻതൂക്കം നൽകിയാണ് അദ്ദേഹം എന്നും പ്രവർത്തിച്ചത്. അദ്ദേഹത്തിൻ്റെ വിയോഗത്തിന് ശേഷവും ടാറ്റ മോട്ടോർസ് അങ്ങനെ തന്നെയാണ് നിലകൊള്ളുന്നത്. ജനങ്ങൾക്ക് വേണ്ടി ഏതറ്റവും വരെ പോകും. സാധാരണക്കാരനെ ഒപ്പം ചേർത്ത് നിർത്തുന്ന ബ്രാൻഡ് ഇപ്പോൾ പുതിയ ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ഇന്ത്യൻ വാഹന വിപണിയിൽ ഇവികളെ പോലെ തന്നെ ആരാധകരുണ്ട് ഹൈബ്രിഡ് എഞ്ചിനുകൾക്ക്.
പുതിയ ഹൈബ്രിഡ് എഞ്ചിനുകളുടെ പണിപ്പുരയിലാണ് ബ്രാൻഡ്, ജനങ്ങൾ ആവശ്യപ്പെട്ടാൽ കൂടുതൽ പ്രാധാന്യം നൽകുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ആൻഡ് ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റിയുടെ മാനേജിംഗ് ഡയറക്ടർ ശൈലേഷ് ചന്ദ്ര പ്രസ്താവിച്ചത്. ഇവിയേക്കാളും ആളുകൾക്ക് പ്രിയം ഹൈബ്രിഡിനോടാണ്. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ ഹൈബ്രിഡ് കാറുകളെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി പല ഇളവുകളും നൽകുന്നുണ്ട്.

മൈല്‍ഡ് ഹൈബ്രിഡ്, സ്ട്രോംഗ് ഹൈബ്രിഡ്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് (PHEV) എന്നിങ്ങനെ പ്രധാനമായും മൂന്ന് തരം ഹൈബ്രിഡ് കാറുകളാണ് ഉള്ളത്. മൈല്‍ഡ് ഹൈബ്രിഡില്‍ എഞ്ചിന്റെ പ്രവര്‍ത്തനത്തെ മാത്രമേ ഇലക്ട്രിക് മോട്ടോര്‍ പിന്തുണയ്ക്കൂ. അതേസമയം സ്ട്രോംഗ് ഹൈബ്രിഡ്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് കാറുകള്‍ക്ക് നിശ്ചിത ദൂരം ഇലക്ട്രിക് മോഡില്‍ ഓടാന്‍ സാധിക്കും.
ഒരു കാര്‍ വാങ്ങാൻ തീരുമാനിക്കുമ്പോൾ ഇന്ത്യക്കാര്‍ ആദ്യം തന്നെ അന്വേഷിക്കുന്നത് മൈലേജും പ്രവര്‍ത്തനച്ചെലവുമാണ്. പെട്രോള്‍/ഡീസല്‍ എഞ്ചിനോടൊപ്പം ഇലക്ട്രിക് മോട്ടോറും ഉപയോഗിക്കുന്നതിലൂടെ ഹൈബ്രിഡ് കാറുകള്‍ നോണ്‍-ഹൈബ്രിഡ് മോഡലുകളേക്കാള്‍ മെച്ചപ്പെട്ട ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. ടൊയോട്ട ഇന്നോവ ഹൈക്രോസ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര എന്നിവ തന്നെ ഉദാഹരണം. ഈ കാറുകള്‍ ലിറ്ററിന് 28 കിലോമീറ്റര്‍ വരെ മൈലേജ് വാഗ്ദാനം ചെയ്യുന്നു.

ഇവി കാറുകളുമായി താരതമ്യം ചെയ്യുമ്പോൾ ഹൈബ്രിഡ് കാറുകള്‍ക്ക് സാധാരണ പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറയ്ക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. രാജ്യത്തെ മുക്കിലും മൂലയിലും വരെ പമ്പുകള്‍ ഉള്ളതിനാല്‍ ടെന്‍ഷനേ വേണ്ട. സ്ട്രോംഗ് അല്ലെങ്കില്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് കാറുകളില്‍ റീജനറേറ്റീവ് ബ്രേക്കിംഗിലൂടെ ബാറ്ററി ചാര്‍ജാകുകയും ചെയ്യും. ഇതുകൂടാതെ, ഒരു എക്സ്റ്റേണല്‍ ചാര്‍ജറിന്റെ സഹായത്തോടെ ചാര്‍ജ് ചെയ്യാനും കഴിയും.
നിലവിൽ ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറും മാരുതി ഗ്രാന്‍ഡ് വിറ്റാരയുമാണ് ഇന്ത്യയില്‍ നിലവില്‍ വാങ്ങാനാകുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള സ്ട്രോംഗ് ഹൈബ്രിഡ് കാറുകള്‍. ഏകദേശം 16.81 ലക്ഷം രൂപയാണ് ഇവയുടെ എക്സ്-ഷോറൂം വില. ടാറ്റ സ്വന്തമായി വികസിപ്പിക്കുന്ന ഹൈബ്രിഡ് എഞ്ചിനുകൾ കൂടി എത്തുന്നതോടെ ഹൈബ്രിഡ് കൂടുതല്‍ പ്രാപ്യമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇനി ഹൈബ്രിഡ് എഞ്ചിനുകളുമായി വിപണിയിലേക്ക് തങ്ങളുടെ പ്രവേശന വിളംബരം അറിയിച്ചിരിക്കുന്നത് ഫോക്സ്‌വാഗണു, സ്കോഡയും, മഹീന്ദ്രയുമാണ്. എന്നാൽ ഇവരിൽ നിന്നെല്ലൊ ടാറ്റയ്ക്കുളള പ്രാധാന്യം എന്താണെന്ന് വച്ചാൽ അത് ഞാൻ ആദ്യം സൂചിപ്പിച്ച കാര്യം തന്നെയാണ്. ടാറ്റയ്ക്ക് ഇതൊരു കച്ചവടമല്ല ജനങ്ങൾക്ക് വേണ്ടി ചെയ്യുന്ന സേവനമാണ്. അത് കൊണ്ട് പരമാവധി വില കുറച്ച് ഏതൊരാൾക്കും സ്വന്തമാക്കാൻ കഴിയുന്ന രീതിയിലായിരിക്കണം ഹൈബ്രിഡ് കാറുകൾ അവതരിപ്പിക്കുക. നിങ്ങൾക്ക് എന്താണ് തോന്നുന്നത്, ഇതിനോട് യോജിക്കുന്നുണ്ടോ?
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








