ടാറ്റയുടെ മസിൽ എസ്‌യുവികൾക്ക് സിഎൻജിയും ഹൈബ്രിഡും; സിയറയുടെ ബുക്കിങ്ങ് കുമിഞ്ഞ് കൂടുമോ
ടാറ്റ മോട്ടോർസിനെ സംബന്ധിച്ച് തങ്ങളുടെ വരാനിരിക്കുന്ന മോഡലുകളിൽ സിഎൻജി അവതരിപ്പിക്കാൻ വലിയ ബുദ്ധിമുട്ടുള കാര്യമല്ല, എന്നാൽ സ്ട്രോങ്ങ് ഹൈബ്രിഡ് പവർട്രെയിൻ ടാറ്റയുടെ കാറുകളിൽ പുതിയതാണ്. ഇതോടെ എല്ലാ പവർട്രെയിനുകളിലും തങ്ങളുടെ ആധിപത്യം സ്ഥാപിക്കാന ബ്രാൻഡിന് സാധിക്കും. എസ്‌യുവി നിരകളിലേക്ക് സിഎൻജി എത്തിച്ചാൽ പിന്നെ സെഗ്മെൻ്റിലെ തന്നെ രാജാക്കൻമാരായി മാറാൻ അധികം സമയം വേണ്ട.കർവ്വ്, ഹാരിയർ,സഫാരി ഉൾപ്പടെ വരാനിരിക്കുന്ന സിയറയിലും സിഎൻഡി അവതരിപ്പിക്കാനുളള പദ്ധതി ടാറ്റയ്ക്കുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.സബ് 4 മീറ്ററിന് മുകളിലുളള മോഡലുകളിൽ ഇത് വരെ ടാറ്റ സിഎൻജി അവതരിപ്പിച്ചിട്ടില്ല.
ടാറ്റ നിലവിൽ നെക്‌സോൺ, പഞ്ച്, ടിയാഗോ, ടിഗോർ, ആൾട്രോസ് തുടങ്ങിയ 4 മീറ്ററിൽ താഴെയുള്ള കാറുകളിലാണ് സിഎൻജി ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നത്. കഴിഞ്ഞ വർഷം ടാറ്റുടെ സിഎൻജി കാറുകളുടെ വിൽപ്പന 1.2 ലക്ഷം കടന്നത് കൊണ്ട് തന്നെ ഈ വർഷം ഇത് 1.5 ലക്ഷം കടക്കാൻ സാധ്യതയുണ്ട് എന്ന് പ്രതീക്ഷിക്കാം.ഉയർന്ന ഡിമാൻ്റുളളത് കൊണ്ട് തന്നെ ലൈനപ്പിൽ കൂടുതൽ വാഹനങ്ങൾ കൂട്ടിചേർക്കുന്നത് വിൽപ്പനയിൽ വലിയ ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയം വേണ്ട.

എതിരാളികളെ നോക്കുകയാണെങ്കിൽ ഗ്രാൻഡ് വിറ്റാര, ഹൈറൈഡർ, വിക്ടോറിസ് എന്നിവയെല്ലാം തന്നെ സിഎൻജി ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഫാക്ടറി ഫിറ്റഡ് സിഎൻജികളിൽ ടാറ്റയ്ക്ക് അനുഭവസമ്പത്തുളളത് കൊണ്ട് തന്നെ ആദ്യം സൂചിപ്പിച്ചത് പോലെ ടാറ്റയ്ക്ക് ഇത് വളരെ നിസാരമായ കാര്യം തന്നെയായിരിക്കും. നിലവിൽ, ടർബോ പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് സിഎൻജി വാഗ്ദാനം ചെയ്യുന്ന ഒരേയൊരു ഒഇഎം ടാറ്റയാണ് എന്നതാണ് പ്രത്യേകത. സിഎൻജിയെ പോലെ തന്നെ സ്ട്രോങ്ങ് ഹൈബ്രിഡും ടാറ്റയുടെ പരിഗണനയിലുണ്ട്.
ഹൈബ്രിഡ് വാഹനങ്ങൾക്കുളള വർധിച്ച് വരുന്ന ഡിമാൻ്റ് കണക്കിലെടുത്തായിരിക്കണം സ്ട്രോങ്ങ് ഹൈബ്രിഡിലേക്കുളള ടാറ്റയുടെ കാൽവയ്പ്പ്. ആദ്യം സിയറയിലാണോ ലഭിക്കുന്നതെന്ന് വ്യക്തമല്ല. എന്നാൽ കർവ്വ് ഈ രണ്ട് പവർട്രെയിനുകളും പരീക്ഷിക്കാൻ പറ്റിയ മോഡൽ തന്നെയാണ്. അത് കൊണ്ട് കർവ്വിലായിരിക്കും ടാറ്റ തങ്ങളുടെ പുതിയ രണ്ട് പവർട്രെയിനുകൾ പരീക്ഷിക്കാൻ സാധ്യത.

നവംബർ 25-നാണ് ഐതിഹാസിക മോഡലായ സിയറയുടെ ഔദ്യോഗിത ലോഞ്ച്. ഈ മാസം 15-ന് ടാറ്റ സിയറയുടെ പ്രൊഡക്ഷൻ പതിപ്പ് അവതരിപ്പിച്ചിരുന്നു. പുത്തൻ സിയറയിലേക്ക് നോക്കുകയാണെങ്കിൽ പഴയ സിയറയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ എസ്‌യുവിയിൽ സിഗ്നേച്ചർ കർവ്ഡ് റിയർ വിൻഡോകൾ, ബോക്‌സി വീൽ ആർച്ചുകൾ, ടോളറായിട്ടുള്ള ബോണറ്റ് തുടങ്ങിയ നിരവധി ഡിസൈൻ ഘടകങ്ങൾ കമ്പനി നൽകിയിട്ടുണ്ട്.
ചെറിയ ഫ്രണ്ട്, റിയർ ഓവർഹാങ്ങുകൾ, കൂടുതൽ നിവർന്നുനിൽക്കുന്ന, സ്ലാബ്-സൈഡഡ് ഷെയ്പ്പ് എന്നിവയും സിയറയെ വേറിട്ടുനിർത്തുന്നുണ്ട്. സ്ലിം ഹെഡ്‌ലാമ്പ് സജ്ജീകരണവും കണക്റ്റഡ് ഡേടൈം റണ്ണിംഗ് ലാമ്പുകളും പുതിയ ടാറ്റ കാറുകളിൽ നൽകിയിരിക്കുന്നതിന് സമാനമാണ്. 19 ഇഞ്ച് അലോയ് വീലുകളായിരിക്കും വശക്കാഴ്ച്ചയിലെ പ്രധാന ഹൈലൈറ്റ്.

ഡ്യുവൽ-ടോൺ ഡാഷ്‌ബോർഡ്, ഇലുമിനേറ്റഡ് ടാറ്റ ലോഗോയുള്ള 4-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ആംബിയന്റ് ലൈറ്റുകൾ, പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവ പോലുള്ള അഡാറ് ഫീച്ചറുകൾ വേറെയും സിയറയിലുണ്ടാവും. സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാൽ സിയറയിൽ 6 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ലെവൽ 2 ADAS എന്നിവ പോലുള്ളവയെല്ലാം ലഭിക്കുമെന്ന് ഉറപ്പാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








