സീറോ ഡൗൺ പേയ്മെൻ്റിൽ ടാറ്റ പഞ്ച് സ്വന്തമാക്കാം! ഇഎംഐ ഇനി നിങ്ങൾക്ക് തലവേദനയാവില്ല
സാധാരണക്കാരെ സംബന്ധിച്ച് ഒരു കാർ സ്വന്തമാക്കുക എന്നത് വലിയ ഒരു സ്വപ്നമാണ്. ഏത് കാർ വാങ്ങുമെന്നത് ചിന്തിക്കുന്നതിന് മുൻപ് കൈയിൽ നീക്കിയിരിപ്പ് എന്തൊക്കെ ഉണ്ടെന്നാണ് ആദ്യം നോക്കുക. അപ്പോഴാണല്ലോ ഫൈനാൻസ് കമ്പനികൾ നമ്മുടെ രക്ഷയ്ക്കെത്തുന്നത്. മാസാമാസം ഇഎംഐ അടച്ച് ലോൺ എടുത്ത് വണ്ടിയിറക്കും. എന്നാൽ കാര്യമായ സമ്പാദ്യം കൈയിൽ ഇല്ലെങ്കിൽ പോലും നിങ്ങൾക്ക് ഒരു വാഹനമെന്ന സ്വപ്നം സാക്ഷാത്കരിക്കാനുളള സംവിധാനങ്ങൾ ഇന്നുണ്ട്. ആദ്യ വാഹനം പലരും ചെറിയ മോഡലുകളായിരിക്കും വാങ്ങുന്നത്. അങ്ങനെ നോക്കുമ്പോൾ ഇപ്പോൾ വിപണിയിൽ ഏറ്റവും മികച്ച ചെറുവാഹനമെന്നത് ടാറ്റ പഞ്ചാണ്. പഞ്ചിൻ്റെ ഓൺറോഡ് വിലയും ഇഎംഐ വിശദാംശങ്ങളും അറിഞ്ഞാലോ.
ആദ്യം തന്നെ പഞ്ചിൻ്റെ വിലകളൊന്ന് പരിശോധിക്കാം. 6,19,990 മുതൽ 10,31,990 രൂപ വരെയാണ് വാഹനത്തിൻ്റെ എക്സ്ഷോറൂം വില. ബേസ് മോഡൽ വാങ്ങാനായിരിക്കും പലർക്കും താൽപ്പര്യം, അത് കൊണ്ട് ബേസ് മോഡൽ സ്വന്തമാക്കാൻ എത്ര രൂപ ഡൗൺ പേയ്മെൻ്റ് അടയ്ക്കണം അല്ലെങ്കിൽ സീറോ ഡൗൺ പേയ്മെൻ്റിൽവാഹനം വാങ്ങാൻ കഴിയുമോ എന്നൊക്കെ വിശദമായി തന്നെ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

6,19,990 ആണ് പെട്രോൾ ബേസ് മോഡലിൻ്റെ എക്സ്ഷോറൂം വില. വാഹനം ഓൺ റോഡ് ഇറങ്ങുമ്പോൾ 7,35,520 രൂപയാകും.നിങ്ങളുടെ പക്കൽ ആദ്യം അടയ്ക്കാൻ തുക ഇല്ലെന്ന് വിചാരിക്കുക അങ്ങനെയെങ്കിൽ പത്ത് ശതമാനം പലിശ നിരക്കിൽ 7,35,520 ലോൺ എടുത്താൽ അഞ്ച് വർഷത്തേക്ക് നിങ്ങൾ അടയ്ക്കേണ്ട തുക എന്ന് പറയുന്നത് 15,628 രൂപയാണ്.
എന്നാൽ കാലാവധി 7 വർഷത്തേക്ക് ആക്കിയാൽ 10 ശതമാനം പലിശ നിരക്കിൽ നിങ്ങൾ മാസം അടയ്ക്കേണ്ട തുക 12,211 രൂപയാണ്. ഇനി നിങ്ങളുടെ പക്കൽ 50,000 രൂപ ഡൗൺ പേയ്മെൻ്റ് അടച്ചാൽ അഞ്ച് വർഷത്തേക്ക് 14,565 രൂപയാണ് അടയ്ക്കേണ്ടത്. അത് 7 വർഷമാണ് എങ്കിൽ നിങ്ങൾക്ക് മാസം 11,380 രൂപ അടച്ചാൽ മതി. ഇഎംഐ നിരക്കുകൾ ബാങ്കുകൾ അനുസരിച്ച് മാറിക്കൊണ്ടിരിക്കുമെന്ന കാര്യം പ്രത്യേകം ഓർമ്മിപ്പിക്കുന്നു, ഇഎംഐ വിഷയത്തിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടാൻ മറക്കരുതേ.

ടാറ്റ പഞ്ചിൻ്റെ വിശേഷങ്ങളിലേക്ക് നോക്കിയാൽ ഹ്യുണ്ടായി എക്സ്റ്റര്‍, നിസാന്‍ മാഗ്‌നൈറ്റ്, സിട്രണ്‍ C3, കൈഗര്‍ എന്നീ എതിരാളികളുമായി ഏറ്റമുട്ടുന്ന ടാറ്റ പഞ്ച് 9 വേരിയന്റുകളിലും 6 കളര്‍ ഓപ്ഷനുകളിലും വാങ്ങാനാവും. 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ടാറ്റ പഞ്ചിന് തുടിപ്പേകുന്നത്. 86 bhp പവറും 113 Nm ടോര്‍ക്കും സൃഷ്ടിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്ന എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് എഎംടി ഗിയര്‍ബോക്സുമായി ജോടിയാക്കുന്നു.
മാനുല്‍ പതിപ്പിന് ലിറ്ററിന് 18.82 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് ലിറ്ററിന് 18.97 കിലോമീറ്ററുമാണ് മൈലേജ് പറയുന്നത്. 7 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി, iRA കണക്റ്റഡ് ടെക്, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സണ്‍റൂഫ്, ലെതര്‍ സ്റ്റിയറിംഗ് വീല്‍, ലെതര്‍ ഗിയര്‍ നോബ്, ഓട്ടോ-ഫോള്‍ഡിംഗ് ORVM-കള്‍, കൂള്‍ഡ് ഗ്ലോവ്ബോക്സ്, പിന്‍സീറ്റ് ആംറെസ്റ്റ്, എല്‍ഇഡി ലൈറ്റിംഗ് തുടങ്ങിയ ഫീച്ചറുകള്‍ പഞ്ചില്‍ ഒരുക്കിയിട്ടുണ്ട്.

നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്ന് കൂടിയാണ് ടാറ്റ പഞ്ച്. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ പഞ്ച് 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയിരുന്നു. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡി ഉള്ള എബിഎസ്, റിയര്‍ ഡീഫോഗറുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, റിയര്‍ വ്യൂ ക്യാമറ, ISOFIX ആങ്കറുകള്‍ പോലുള്ള സേഫ്റ്റി ഫീച്ചറുകളാണ് യാത്രക്കാരുടെ സുരക്ഷക്കായി കാറില്‍ നല്‍കിയിട്ടുള്ളത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








