മാരുതി കാറുകളുടെ അന്തകന്‍! എക്‌സ്പ്രസ് വേഗത്തില്‍ 5 ലക്ഷം പഞ്ച് വിറ്റ് ടാറ്റ

നാല് പതിറ്റാണ്ടായി മാരുതി സുസുക്കി പുലര്‍ത്തിപ്പോന്ന ആധിപത്യത്തിന് അറുതി വരുത്തി ടാറ്റ പഞ്ച് 2024-ല്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ എന്ന നേട്ടം സ്വന്തമാക്കിയിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ കാര്‍ നിര്‍മാതാക്കളുടെ എന്‍ട്രി ലെവല്‍ എസ്‌യുവിയാണ് പഞ്ച്. 2021-ലാണ് ടാറ്റ പഞ്ച് മൈക്രോ എസ്‌യുവി നിരത്തിലെത്തിച്ചത്. ഹാച്ച്ബാക്കിന്റെ വിലയില്‍ അത്യുഗ്രന്‍ സേഫ്റ്റിയും കൈനിറയെ ഫീച്ചറുകളുമായി എത്തിയ കാര്‍ ഇന്ത്യക്കാരുടെ ഗുഡ്ബുക്കില്‍ കയറിപ്പറ്റാന്‍ അധികം സമയമെടുത്തില്ല. ഇന്ത്യയിലെ ബെസ്റ്റ് സെല്ലര്‍ കാറായി മാറിയതിന് പിന്നാലെ പഞ്ച് ഇപ്പോള്‍ ഒരു പുത്തന്‍ വില്‍പ്പന നാഴികക്കല്ല് താണ്ടിയിരിക്കുകയാണ്. അതിനെ കുറിച്ച് വിശദമായി വായിക്കാം.

വിപണിയിലെത്തി 38 മാസത്തിനുള്ളില്‍ 5 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടിയിരിക്കുകയാണ് ടാറ്റ പഞ്ച്. ഇന്ത്യന്‍ വിപണിയില്‍ ടാറ്റ കാര്‍ നേടിയ അപാരമായ വളര്‍ച്ചയെയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ കലണ്ടര്‍ വര്‍ഷം മാത്രം ടാറ്റ 2.02 ലക്ഷം പഞ്ച് കാറുകള്‍ ആണ് വിറ്റത്. ഈ കലണ്ടര്‍ വര്‍ഷം അതായത് 2024 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ മൊത്തം 1.48 ലക്ഷം യൂണിറ്റുകള്‍ വിറ്റു.

tata punch camo

വിപണിയിലെത്തി ഇതുവരെ ടാറ്റ പഞ്ചിന്റെ 5,04,447 യൂണിറ്റുകളാണ് ടാറ്റ വിറ്റഴിച്ചത്. പുറത്തിറങ്ങി വെറും 10 മാസത്തിനുള്ളില്‍ പഞ്ച് 1 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടിയിരുന്നു. 2 ലക്ഷം യൂണിറ്റിലെത്താന്‍ 20 മാസവും 3 ലക്ഷം യൂണിറ്റിലെത്താന്‍ 28 മാസവും മാത്രമാണ് വേണ്ടി വന്നത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് 4 ലക്ഷം യൂണിറ്റ് മാര്‍ക്കിലെത്തിയത്. 4 ലക്ഷത്തില്‍ നിന്ന് വെറും 6 മാസം കൊണ്ടാണ് 5 ലക്ഷത്തിലെത്തിയത്.

ടാറ്റ മോട്ടോര്‍സിന്റെ മൊത്തത്തിലുള്ള പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ ഏകദേശം 29% സംഭാവന ചെയ്യുന്നത് പഞ്ച് ആണ്. കടുത്ത മത്സരം നിറഞ്ഞ ഇന്ത്യന്‍ എസ്‌യുവി വിപണിയില്‍ സ്വന്തമായി ഒരു ഇടം വെട്ടിത്തെളിച്ചാണ് പഞ്ചിന്റെ വളര്‍ച്ച. ഇന്ധന വിലയെക്കുറിച്ച് ബോധവാന്മാരായ ഉപഭോക്താക്കളാണ് കൂടുതലായി ഈ കാര്‍ ഇഷ്ടപ്പെടുന്നത്. വിവിധ ഉപഭോക്തൃ ആവശ്യങ്ങള്‍ക്കനുസരിച്ച് പെട്രോള്‍, സിഎന്‍ജി, ഇലക്ട്രിക് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ പഞ്ച് വാഗ്ദാനം ചെയ്യുന്നു.

tata punch adventure rear profile

ഹ്യുണ്ടായി എക്സ്റ്റര്‍, നിസാന്‍ മാഗ്‌നൈറ്റ്, സിട്രണ്‍ C3, കൈഗര്‍ എന്നീ എതിരാളികളുമായി ഏറ്റമുട്ടുന്ന ടാറ്റ പഞ്ച് 9 വേരിയന്റുകളിലും 6 കളര്‍ ഓപ്ഷനുകളിലും വാങ്ങാനാവും. ലോഞ്ച് ചെയ്ത സമയത്ത് പഞ്ചിന്റെ വില 5.49 ലക്ഷം രൂപ മാത്രമായിരുന്നു. വില പരിഷ്‌കാരത്തിന് ശേഷം മൈക്രോ എസ്‌യുവിയുടെ പ്രാരംഭ വില ഇപ്പോള്‍ 6.20 ലക്ഷം രൂപയാണ്. ടോപ് സ്‌പെക് വേരിയന്റിന്റെ വില 10.32 ലക്ഷം രൂപയാണ്. എക്‌സ്‌ഷോറൂം വിലകളാണിത്.

1.2 ലിറ്റര്‍ 3 സിലിണ്ടര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ടാറ്റ പഞ്ചിന് തുടിപ്പേകുന്നത്. 86 bhp പവറും 113 Nm ടോര്‍ക്കും സൃഷ്ടിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്ന എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് എഎംടി ഗിയര്‍ബോക്സുമായി ജോടിയാക്കുന്നു. മാനുല്‍ പതിപ്പിന് ലിറ്ററിന് 18.82 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് ലിറ്ററിന് 18.97 കിലോമീറ്ററുമാണ് മൈലേജ് പറയുന്നത്. പഞ്ച് സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ് കിലോഗ്രാമിന് 26.99 കിലോമീറ്ററാണ്.

tata punch camo seat

7 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി, iRA കണക്റ്റഡ് ടെക്, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സണ്‍റൂഫ്, ലെതര്‍ സ്റ്റിയറിംഗ് വീല്‍, ലെതര്‍ ഗിയര്‍ നോബ്, ഓട്ടോ-ഫോള്‍ഡിംഗ് ORVM-കള്‍, കൂള്‍ഡ് ഗ്ലോവ്ബോക്സ്, പിന്‍സീറ്റ് ആംറെസ്റ്റ്, എല്‍ഇഡി ലൈറ്റിംഗ് തുടങ്ങിയ ഫീച്ചറുകള്‍ പഞ്ചില്‍ ഒരുക്കിയിട്ടുണ്ട്.

നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്ന് കൂടിയാണ് ടാറ്റ പഞ്ച്. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ പഞ്ച് 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയിരുന്നു. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡി ഉള്ള എബിഎസ്, റിയര്‍ ഡീഫോഗറുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, റിയര്‍ വ്യൂ ക്യാമറ, ISOFIX ആങ്കറുകള്‍ പോലുള്ള സേഫ്റ്റി ഫീച്ചറുകളാണ് യാത്രക്കാരുടെ സുരക്ഷക്കായി കാറില്‍ നല്‍കിയിട്ടുള്ളത്.

More from DriveSpark

Article Published On: Wednesday, January 15, 2025, 15:04 [IST]
English summary
Tata punch crossed 5 lakh unit sales milestone just over 3 years since 2021 october launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X