നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം! ആരുമറിയാതെ പുത്തന്‍ കാര്‍ നിരത്തിലിറക്കി പരീക്ഷിച്ച് ടാറ്റ
ടാറ്റയുടെ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന കാറുകളില്‍ ഒന്നാണ് പഞ്ച്. ചെറിയ ബജറ്റില്‍ ഒരു കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, ആദ്യമായി കാര്‍ വാങ്ങുന്നവര്‍ക്കും, അതുപോലെ സ്ത്രീകള്‍ക്കും പ്രായമായ ആളുകള്‍ക്കും ഒരുപോലെ അനുയോജ്യമായ വാഹനമാണ് ടാറ്റ പഞ്ച്. ഈ കാരണങ്ങള്‍ ചുരുങ്ങിയ കാലങ്ങള്‍ കൊണ്ട് ടാറ്റ പഞ്ച് ജനപ്രിയമായി മാറിയിരുന്നു. 2024 കലണ്ടര്‍ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ പഞ്ച് ആയിരുന്നു. കഴിഞ്ഞ വര്‍ഷം തുടര്‍ച്ചയായി മൂന്ന് മാസത്തോളം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വാങ്ങിയ കാറായി പഞ്ച് മാറി. പക്ഷേ 2025 തുടങ്ങിയതോടെ പഞ്ചിന്റെ വില്‍പ്പന കുറഞ്ഞു.
ഇതിന് പല കാരണങ്ങള്‍ ഉണ്ടെങ്കിലും പ്രധാന കാരണം പഞ്ചില്‍ ടാറ്റ പുതിയ അപ്‌ഡേഷന്‍ നടത്തിയിട്ട്കുറേ കാലമായി എന്നതാണ്.ഈ ഒരു സാഹചര്യത്തില്‍ ടാറ്റ പഞ്ചിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കാന്‍ പോകുകയാണ്. ഇന്ത്യയിലെ എസ്‌യുവി പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു മോഡല്‍ കൂടിയാണ് പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ്. ഇപ്പോള്‍ പുതിയ ടാറ്റ പഞ്ച് ഫെയ്‌സ്ലിഫ്റ്റ് പൂര്‍ണമായി മറച്ച നിലയില്‍ റോഡില്‍ പരീക്ഷണയോട്ടം നടത്തുന്നതിനിടെ ക്യാമറക്കണ്ണില്‍ പതിഞ്ഞു. അതിനെ കുറിച്ച് വിശദമായി വായിക്കാം.

2021-ലാണ് ടാറ്റ തങ്ങളുടെ പുതിയ കുഞ്ഞന്‍ എസ്‌യുവി മോഡലായ പഞ്ച് വിപണിയിലെത്തിച്ചത്. സബ്-കോംപാക്ട് എസ്‌യുവിയേക്കാള്‍ കുറഞ്ഞ വിലയില്‍ ഒരു കാര്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു മികച്ച ചോയ്‌സ് എന്ന നിലയില്‍ അതിന് താഴെ മൈക്രോ എസ്‌യുവി എന്ന പുതിയൊരു സെഗ്‌മെന്റിനും പഞ്ച് തുടക്കം കുറിച്ചു. മോഡേണ്‍ ഫീച്ചറുകള്‍, ബോള്‍ഡ് സ്‌റ്റൈലിംഗ്, ശക്തമായ റോഡ് പ്രസന്‍സ് എന്നിവയുള്ള കുഞ്ഞന്‍ എസ്‌യുവിക്ക് 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് കൂടിയായതോടെ ഇന്ത്യക്കാര്‍ വാങ്ങാനായി ഷോറൂമിലേക്ക് ഒഴുകി.
നിലവില്‍ പെട്രോള്‍, സിഎന്‍ജി, ഇലക്ട്രിക് പവര്‍ട്രെയിന്‍ ഓപ്ഷനില്‍ പഞ്ച് വാങ്ങാം. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 6 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിടുന്ന എസ്‌യുവി കൂടിയാണ് പഞ്ച്. എങ്കിലും, അപ്‌ഡേറ്റ് വന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ പഞ്ചിന്റെ വില്‍പനയില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗണ്യമായ കുറവ് സംഭവിച്ചു. ഇത് കമ്പനിയുടെ മൊത്തത്തിലുള്ള വില്‍പ്പനയെയും ബാധിച്ചത് മനസിലാക്കിയാണ് ടാറ്റ പഞ്ച് ഫെയ്‌സ്ലിഫ്റ്റ് ഒരുക്കുന്നത്.

ഈ വര്‍ഷം ദീപാവലിയോട് അനുബന്ധിച്ച് ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി അപ്‌ഡേറ്റഡ് പഞ്ചിന്റെ പരീക്ഷണയോട്ടം പുരോഗമിക്കുകയാണ്. പുറത്തുവന്ന സ്‌പൈ ചിത്രങ്ങളില്‍ പുതിയ പഞ്ച് ഫെയ്‌സ്ലിഫ്റ്റ് പൂര്‍ണമായി മറച്ച നിലയിലാണെങ്കിലും, പിന്നില്‍ സ്‌പോയിലര്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, സ്‌പോര്‍ട്ടിയായ ബമ്പര്‍ എന്നിവ നല്‍കിയതായി മനസ്സിലാകും. നിലവില്‍ ഈ ചിത്രങ്ങളില്‍ വാഹനത്തിന്റെ പിന്‍ഭാഗം മാത്രമേ കാണാന്‍ സാധിക്കുകയുള്ളു. മുമ്പ് പുറത്തുവന്ന ചിത്രങ്ങളില്‍ പഞ്ച് ഫെയ്‌സ്ലിഫ്റ്റിന്റെ മുന്‍ഭാഗം കാണാന്‍ സാധിച്ചിരുന്നു.
എല്‍ഇഡി ഡിആര്‍എല്ലുകളും, ബമ്പറില്‍ ഘടിപ്പിച്ച ഹെഡ് ലൈറ്റുകളും ഉള്‍പ്പെടെ അതില്‍ ദൃശ്യമായിരുന്നു. പുതിയ അലോയ് വീലുകള്‍ ഒഴികെ വശങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നുംതന്നെ വരുത്തിയിട്ടില്ല. കാറിന്റെ മൊത്തത്തിലുള്ള സിലൗറ്റ് ഔട്ട്‌ഗോയിംഗ് മോഡലുമായി സാമ്യമുളളതായിരിക്കും. കാറിന്റെ ഇന്റീരിയര്‍ സ്‌പൈ ചിത്രങ്ങളില്‍ ദൃശ്യമല്ലായിരുന്നു. എന്നിരുന്നാലും മുഖംമിനുക്കലിന്റെ ഭാഗമായി എസ്‌യുവിയുടെ അകത്തളത്തില്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി അപ്ഡേറ്റഡ് ഫീച്ചറുകളും ചില പുതിയ സാങ്കേതിക, സുഖ സൗകര്യങ്ങളും ചേര്‍ക്കും.

പവര്‍ട്രെയിനിലും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. 88 PS പവറും 115 Nm പീക്ക് പവറും ടോര്‍ക്കും വികസിപ്പിക്കുന്ന 1.2 ലിറ്റര്‍ 3-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ആയിരിക്കും കാറിന് തുടര്‍ന്നും തുടിപ്പേകുക. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ഓഫറിലുണ്ടാകും. സിഎന്‍ജി ട്രിമ്മിലും ഓഫര്‍ ചെയ്യുന്ന കാറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലോഞ്ച് അടുക്കുന്ന മുറയ്ക്ക് കമ്പനി ഔദ്യോഗികമായി തന്നെ പുറത്തുവിടും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








