മുഖം മിനുക്കി വരാൻ ടാറ്റ പഞ്ച്; എക്സ്റ്റർ മുതൽ സിട്രൺ വരെ പേടിക്കും

ടാറ്റയുടെ എൻട്രി ലെവൽ മോഡലായി കുഞ്ഞൻ കാറാണ് പഞ്ച്. പേര് പോലെ തന്നെ എതിരാളികളുടെ മുഖത്തൊരു കിടിലൻ പഞ്ച് നൽകിക്കൊണ്ടായിരുന്നു മോഡൽ എത്തിയത്. സിഎൻഡി പവർട്രെയിനിലും കൂടെ അവതരിപ്പിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ എതിരെ നിൽക്കാൻ പോലും ആരും മടിക്കുന്ന അവസ്ഥയാണ് ഉണ്ടായത്. ഇവിയിലും ലഭ്യമാകുന്ന കുഞ്ഞൻ്റെ മുഖം മിനുക്കി അവതരിപ്പിക്കാൻ തീരുമാനിച്ചതിന് ശേഷം നിരവധി ടെസ്റ്റ് റൺ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.കാഴ്ച്ചയിൽ കുഞ്ഞനെങ്കിലും സേഫ്റ്റിയുടെ കാര്യത്തിൽ മുതിർന്ന എസ്‌യുവികൾ പോലും മാറി നിൽക്കുമെന്നതാണ് പ്രത്യേകത. എന്തൊക്കെ മാറ്റങ്ങളാണ് ടാറ്റ പഞ്ചിൽ ബ്രാൻഡ് വരുത്തിയിരിക്കുന്നതെന്ന് വിശദമായി തന്നെ നോക്കിയാലോ.

സ്പൈ ചിത്രങ്ങളിലേക്ക് കൂടുതൽ വിശദമായി നോക്കിയാൽ മുന്നിലെ ഗ്രില്ലിൽ മൂന്ന് ദ്വാരങ്ങൾ സ്പൈ ചിത്രങ്ങളിലുളള വാഹനത്തിൽ ലഭിക്കുന്നില്ല എന്നത് ആണ് ഒരു മാറ്റം.ടെസ്റ്റ് മ്യൂളിൽ ഹെഡ്‌ലാമ്പുകൾക്ക് ഒരു ബ്ലാക്ക് ഫിനിഷ് നൽകിയിട്ടുണ്ട്. ഫോഗ് ലാമ്പുകളും കാണാൻ കഴിയില്ല. എന്നിരുന്നാലും, ടാറ്റ മോട്ടോഴ്‌സ് പ്രൊഡക്ഷൻ പതിപ്പിൽ ഫോഗ് ലാമ്പുകൾ നൽകിയേക്കാനുളള സാധ്യത തളളിക്കളയാൻ കഴിയില്ല.

tata punch facelift spy images

വാഹനത്തിന്റെ ലൈറ്റിംഗ് സിഗ്‌നേച്ചറിലും അതോടൊപ്പം തന്നെ പുതിയ വീലുകളും ലഭിക്കാൻ സാധ്യതയുണ്ട്. പുറത്ത് മാത്രമല്ല അകത്തും കിടിലൻ മാറ്റങ്ങളാണ് ടാറ്റ ഒളിപ്പിച്ചു വച്ചിരിക്കുന്നത്. ക്യാബിൻ്റെ ഡിസൈനിലും അത് പോലെ തന്നെ ഫീച്ചറുകളിലും മാറ്റം വരുത്തുന്നുണ്ട്. അിൽ പ്രത്യേകിച്ച് വാഹനത്തിൻ്റെ സ്റ്റീയറിങ്ങ് വീലാണ്. കൂടുതൽ പ്രീമിയം ലുക്ക് സമ്മാനിക്കാൻ കമ്പനി ശ്രദ്ധിച്ചിട്ടുണ്ട് എന്ന് വേണം മനസിലാക്കാൻ.

കർവ്വിലും ഹാരിയർ മോഡലുകളിലുമൊക്ക ബ്രാൻഡ് അവതരിപ്പിച്ച ഗ്ലോസ് ബ്ലാക്ക് സെന്റർ പീസും പ്രകാശിതമായ ടാറ്റ ലോഗോയും ഉള്ള രണ്ട്-സ്‌പോക്ക് വീൽ തന്നെയാണ് മുഖം മിനുക്കി എത്തുന്ന പഞ്ചിലും കമ്പനി നൽകുന്നത്. അതിനൊപ്പം തന്നെ പുതിയ ആൾട്രോസിൽ നിങ്ങൾ കാണുന്നത് പോലെ ടച്ച് സംവിധാനമുളള HVAC കൺട്രോളുകളും വാഹനത്തിന് ലഭിച്ചേക്കാം.

tata punch facelift spy images

നിലവിൽ 6,19,990 മുതൽ 10,31,990 രൂപ വരെയാണ് വാഹനത്തിൻ്റെ എക്സ്ഷോറൂം വില. ഹ്യുണ്ടായി എക്സ്റ്റര്‍, നിസാന്‍ മാഗ്‌നൈറ്റ്, സിട്രണ്‍ C3, കൈഗര്‍ എന്നീ എതിരാളികളുമായി ഏറ്റമുട്ടുന്ന ടാറ്റ പഞ്ച് 9 വേരിയന്റുകളിലും 6 കളര്‍ ഓപ്ഷനുകളിലും വാങ്ങാനാവും. 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ടാറ്റ പഞ്ചിന് തുടിപ്പേകുന്നത്.

86 bhp പവറും 113 Nm ടോര്‍ക്കും സൃഷ്ടിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്ന എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് എഎംടി ഗിയര്‍ബോക്സുമായി ജോടിയാക്കുന്നു. മാനുല്‍ പതിപ്പിന് ലിറ്ററിന് 18.82 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് ലിറ്ററിന് 18.97 കിലോമീറ്ററുമാണ് മൈലേജ് പറയുന്നത്. അത് കൊണ്ട് തന്നെ വാഹനത്തിന് ഇപ്പോഴും വിപണിയിൽ മികച്ച വിൽപ്പനയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

tata punch facelift spy images

7 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി, iRA കണക്റ്റഡ് ടെക്, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സണ്‍റൂഫ്, ലെതര്‍ സ്റ്റിയറിംഗ് വീല്‍, ലെതര്‍ ഗിയര്‍ നോബ്, ഓട്ടോ-ഫോള്‍ഡിംഗ് ORVM-കള്‍, കൂള്‍ഡ് ഗ്ലോവ്ബോക്സ്, പിന്‍സീറ്റ് ആംറെസ്റ്റ്, എല്‍ഇഡി ലൈറ്റിംഗ് തുടങ്ങിയ ഫീച്ചറുകള്‍ പഞ്ചില്‍ ഒരുക്കിയിട്ടുണ്ട്.

നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്ന് കൂടിയാണ് ടാറ്റ പഞ്ച് എന്ന പ്രത്യേകത കൂടി വാഹനത്തിനുണ്ട്. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ പഞ്ച് 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയിരുന്നു. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡി ഉള്ള എബിഎസ്, റിയര്‍ ഡീഫോഗറുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, റിയര്‍ വ്യൂ ക്യാമറ, ISOFIX ആങ്കറുകള്‍ പോലുള്ള സേഫ്റ്റി ഫീച്ചറുകളാണ് യാത്രക്കാരുടെ സുരക്ഷക്കായി കാറില്‍ നല്‍കിയിട്ടുള്ളത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, September 3, 2025, 8:00 [IST]
English summary
Tata punch facelift spy images what to expect all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X