മൈലേജുളള സിട്രണിനോടോ, സേഫ്റ്റിയുളള ടാറ്റയുടെ കുഞ്ഞനോടോ ഇഷ്ടം! സിഎൻജിയിലെ കേമൻമാരെ കുറിച്ചറിയാം
പെട്രോളും ഡീസലും അടിച്ച് പോക്കറ്റ് കീറുന്നവരെല്ലാം ഇലക്ട്രിക് മോഡലുകളിലേക്ക് ചേക്കേറുകയാണ്, എന്നാൽ ഒരു ഇവി വാങ്ങി ചാർജ് ചെയ്യുമ്പോൾ, നിങ്ങളുടെ കറണ്ട് ബില്ല് കൂടി നിങ്ങളുടെ കണ്ണുത്തളളാതെയിരിക്കണമെങ്കിൽ വീട്ടിൽ സോളാർ ഉണ്ടായിരിക്കണം. സോളാർ സ്ഥാപിക്കണമെങ്കിൽ ഒരു മൂന്ന് ലക്ഷം രൂപയാകും. ഇതൊക്കെ നോക്കിയാൽ തലയ്ക്ക് ഭ്രാന്താകും. അങ്ങനെ വട്ടുപിടിക്കാതിരിക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഒരു സിഎൻജി കാർ വാങ്ങുക എന്നതാണ്. ഇവി മോശമാണെന്നല്ല. സിഎൻജി മോഡൽ വാങ്ങിയാൽ നിങ്ങൾക്ക് മൈലേജ് കൂടുതൽ ലഭിക്കുമെന്നുളളത് കൊണ്ടാണ് പറയുന്നത്. രണ്ട് കാറുകളാണ് നമ്മുടെ ലിസ്റ്റിലുളളത്. ടാറ്റ പഞ്ചിൻ്റെ സിഎൻജിയും സിട്രൺ C3 സിഎൻജിയും. രണ്ട് മോഡലുകളും ഒന്ന് വിശദമായി അറിഞ്ഞാലോ.
കൈനിറയെ ഫീച്ചറുകളും മികച്ച സേഫ്റ്റിയും വാഗ്ദാനം ചെയ്യുന്ന പഞ്ച് മികച്ച ഒരു വാല്യു ഫോര്‍ മണി വാഹനമാണെന്ന് വിലയിരുത്തപ്പെടാറുണ്ട്. അപ്ഡേറ്റ് ലഭിച്ചെങ്കിലും ഇപ്പോഴും ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന സിഎന്‍ജി എസ്‌യുവിയാണ് ടാറ്റ പഞ്ച്. 8 ലക്ഷം രൂപയില്‍ താഴെയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില. താങ്ങാനാവുന്ന വിലയും മികച്ച ഫീച്ചറുകളും നിറഞ്ഞ വാഹനം തിരയുന്ന വര്‍ക്ക് ഇത് ആകര്‍ഷകമായ ഓപ്ഷനാണ്.

ടാറ്റ പഞ്ച് സിഎന്‍ജിക്ക് 210 ലിറ്റര്‍ ബൂട്ട് സ്പേസ് ഉണ്ട്. ഇത് സിഎന്‍ജി കാറിനെ ദൈനംദിന ഉപയോഗത്തിന് വളരെ പ്രായോഗികമാക്കുന്നു. 90-ഡിഗ്രി ഡോറുകള്‍ കാറിനകത്തേക്ക് കയറുന്നതും ഇറങ്ങുന്നതും സുഗമമാക്കുന്നു. ഈ 5 സീറ്റര്‍ കാറിന്റെ രണ്ടാം നിരയില്‍ മൂന്ന് പേര്‍ക്ക് സുഖമായി യാത്ര ചെയ്യാമെന്നതിനാല്‍ കുടുംബങ്ങള്‍ക്ക് പറ്റിയ ചോയ്സാണ്.
1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് C3 സിഎന്‍ജി വേരിയന്റിന് കരുത്ത് പകരുന്നത്. പെട്രോള്‍ മോഡില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഈ എഞ്ചിന്‍ 82 bhp പവറും 115 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. സിട്രണ്‍ C3യില്‍ 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് സജ്ജീകരിച്ചിരിക്കുന്നത്. സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഹാച്ച്ബാക്കിന്റെ പെര്‍ഫോമന്‍സ് കണക്കുകള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും 5 പേര്‍ക്ക് സുഖമായി സഞ്ചരിക്കാവുന്ന കാര്‍ കിലോഗ്രാമിന് 28.1 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നു.

റൈഡ് നിലവാരം സ്ഥിരത പുലര്‍ത്തുന്നുവെന്ന് ഉറപ്പാക്കാന്‍ സിട്രണ്‍ സിഎന്‍ജി വേരിയന്റിന്റെ റിയര്‍ സസ്പെന്‍ഷന്‍ നവീകരിച്ചിട്ടുണ്ട്. സിഎന്‍ജി കിറ്റ് ഇന്‍സ്റ്റാളേഷന്‍ സുഗമമാക്കുന്നതിനായി ഈ മേഖലയിലെ പ്രമുഖരായ ലൊവാറ്റോയുമായി സിട്രണ്‍ ഇന്ത്യ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. പ്രകടനത്തിലോ സുരക്ഷയിലോ വിട്ടുവീഴ്ച ചെയ്യാതെ സിട്രണ്‍ C3 ഉടമകളെ അവരുടെ വാഹനങ്ങള്‍ വിശ്വസനീയമായി സിഎന്‍ജിയിലേക്ക് പരിവര്‍ത്തനം ചെയ്യാനും ഈ സഹകരണം വഴി സാധ്യമാകും.
55 ലിറ്റര്‍ (വാട്ടര്‍ കപാസിറ്റി) ശേഷിയുള്ള സിലിണ്ടറാണ് കിറ്റില്‍ ഉള്‍പ്പെടുന്നത്. ഫുള്‍ ടാങ്ക് സിഎന്‍ജിയില്‍ 170 മുതല്‍ 200 കിലോമീറ്റര്‍ വരെ ഓടുമെന്നാണ് സിട്രണ്‍ പറയുന്നത്. ലൈവ്, ഫീല്‍, ഫീല്‍(0), ഷൈന്‍ എന്നീ നാല് വ്യത്യസ്ത ട്രിം ലെവലുകളില്‍ സിട്രണ്‍ C3 സിഎന്‍ജി ലഭ്യമാണ്. ഇന്ത്യയിലെ എക്‌സ്-ഷോറൂം വില 7.16 ലക്ഷം മുതല്‍ 9.24 ലക്ഷം രൂപ വരെ പോകുന്നു.

C3 പെട്രോള്‍ മോഡലിനൊപ്പം സിട്രണ്‍ C3 സിഎന്‍ജി പതിപ്പിന് 3 വര്‍ഷം/1 ലക്ഷം കിലോമീറ്റര്‍ വാറണ്ടി വാഗ്ദാനം ചെയ്യുന്നു. മാരുതി വാഗണ്‍ ആറിനെ അപേക്ഷിച്ച് സിട്രണ്‍ C3-യുടെ വില അല്‍പ്പം കൂടും. അതേസമയം ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്സ്റ്റര്‍ എന്നിവയെ അപേക്ഷിച്ച് വില കുറവാണ്. സിഎന്‍ജിയിലേക്ക് മാറാന്‍ ഉദ്ദേശിക്കുന്നവരെ ഈ വിലനിര്‍ണയ തന്ത്രം വഴി ആകര്‍ഷിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








