വില വെറും 5.50 ലക്ഷമായതോടെ വാങ്ങിക്കൂട്ടിയത് 18753 പേര്‍! ലാസ്റ്റ് ലാപ്പില്‍ ഓടിക്കയറി പഞ്ച്

വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഇന്ത്യക്കാരുടെ ഹൃദയം കവര്‍ന്ന ഒരു ടാറ്റ കാര്‍ മോഡലാണ് പഞ്ച്. കുറഞ്ഞ വില, ആകര്‍ഷകമായ രൂപകല്‍പ്പന, കുടുംബങ്ങള്‍ക്ക് സുഖകരമായി യാത്ര ചെയ്യാന്‍ മതിയായ സ്‌പെയ്‌സ്, മികച്ച സുരക്ഷാ റേറ്റിംഗ് എന്നിവയുമായി വരുന്ന ഈ കാറിനോട് നോ പറയാന്‍ ഇന്ത്യക്കാര്‍ സാധിക്കില്ലെന്ന് വ്യക്തമാക്കുകയാണ് വില്‍പ്പന റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ഏതാനും മാസം ടാറ്റ പഞ്ചിന്റെ വില്‍പ്പന മന്ദഗതിയിലായിരുന്നു. എന്നാല്‍, ജിഎസ്ടി 2.0 പരിഷ്‌കാരത്തിന് ശേഷം ടാറ്റ നെക്‌സോണിനെ പോലെ തന്നെ പഞ്ചിന്റെ വില്‍പ്പനയും മെച്ചപ്പെട്ടിട്ടുണ്ട്.

2025 നവംബര്‍ മാസത്തെ പഞ്ചിന്റെ വില്‍പ്പന കണക്കുകള്‍ ഈ ലേഖനത്തില്‍ പരിശോധിക്കാം. ഗാഡിവാഡി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2025 നവംബറില്‍ ടാറ്റ പഞ്ചിന്റെ വില്‍പ്പന 18753 യൂണിറ്റ് ആയിരുന്നു. അതേസമയം 12 മാസങ്ങള്‍ക്ക് മുമ്പ് 2024 നവംബറിലെ വില്‍പ്പന 15435 യൂണിറ്റായിരുന്നു. ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 3318 യൂണിറ്റുകള്‍ അധികം വില്‍ക്കാന്‍ കഴിഞ്ഞ മാസം ടാറ്റക്ക് സാധിച്ചു.

tata punch

ഇതോടെ വാര്‍ഷികാടിസ്ഥാനത്തില്‍ വില്‍പ്പന 21 ശതമാനം ഉയര്‍ന്നു. ഇതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയില്‍ പഞ്ച് നാലാം സ്ഥാനത്തെത്തി. ടാറ്റ നെക്‌സോണ്‍, മാരുതി ഡിസയര്‍, മാരുതി സ്വിഫ്റ്റ് എന്നീ മോഡലുകളാണ് പഞ്ചിന്റെ മുന്നിലുള്ളത്. സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തില്‍ നെക്‌സോണിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് പഞ്ച്.

നിലവില്‍ 5.50 ലക്ഷം മുതല്‍ 9.30 ലക്ഷം രൂപ വരെയാണ് ടാറ്റ പഞ്ചിന്റെ എക്‌സ്‌ഷോറൂം വില. സ്റ്റെംബര്‍ 22-ന് ജിഎസ്ടി 2.0 പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ടാറ്റ പഞ്ചിന് 29 ശതമാനം നികുതി നിരക്ക് (ഒരു ശതമാനം സെസ് ഉള്‍പ്പെടെ) ഉണ്ടായിരുന്നു. ഇപ്പോള്‍ പരിഷ്‌കരിച്ച ജിഎസ്ടി സ്ലാബുകള്‍ പ്രകാരം സെസ് പൂര്‍ണമായും ഒഴിവാക്കിയതിനാല്‍ 18 ശതമാനം നികുതിയാണ് ചുമത്തുന്നത്.

tata punch

ജിഎസ്ടി പരിഷ്‌കാരങ്ങളുടെ ഫലമായി പഞ്ചിന് 1.08 ലക്ഷം രൂപ വരെയാണ് കുറഞ്ഞിരിക്കുന്നത്. ക്രിയേറ്റീവ് പ്ലസ് സണ്‍റൂഫ് എഎംടി കാമോ പതിപ്പിനാണ് ഏറ്റവും ഉയര്‍ന്ന വിലക്കുറവ്. മറ്റ് വേരിയന്റുകള്‍ക്ക് 66,000 മുതല്‍ 1.07 ലക്ഷം രൂപ വരെ കുറഞ്ഞിട്ടുണ്ട്. ഈ മൈക്രോ എസ്‌യുവിയില്‍ 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് തുടിപ്പേകുന്നത്.86 bhp പവറും 113 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ഇതിന് കഴിയും.

മാനുവല്‍ എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളുമായി എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നു. സിഎന്‍ജി, ഇലക്ട്രിക് ഓപ്ഷനുകളും ഈ കാറിലുണ്ട്. പെട്രോള്‍ വേരിയന്റില്‍ 21 കിലോമീറ്ററും സിഎന്‍ജി വേരിയന്റില്‍ 27 കിലോമീറ്ററും മൈലേജ് നല്‍കുന്ന തരത്തിലാണ് കാര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പഞ്ച് സിഎന്‍ജി മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാത്രമേ വാങ്ങാന്‍ സാധിക്കൂ.

tata punch interior

ടാറ്റ പഞ്ച് കാറില്‍ 10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, പ്രത്യേക റിയര്‍ എസി വെന്റുകള്‍, ടൈപ്പ് സി യുഎസ്ബി ഫാസ്റ്റ് ചാര്‍ജര്‍, മറ്റ് സവിശേഷതകള്‍ എന്നിവയുണ്ട്. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുണ്ട് പഞ്ച്. കഴിഞ്ഞ വര്‍ഷം വിപണിയില്‍ എത്തിയ പഞ്ച് ഇവി ഭാരത് NCAP ക്രാഷ് ടെസ്റ്റിലും ഫലം ആവര്‍ത്തിച്ചു.

താരതമ്യേന കുറഞ്ഞ വിലയ്ക്ക് സുരക്ഷിതമായ കാര്‍ തിരയുന്ന ഉപഭോക്താക്കള്‍ക്ക് ഇത് ഒരു മികച്ച ഓപ്ഷനായി മാറുന്നു. ഇന്ത്യന്‍ വിപണിയില്‍ എത്തിയ അന്ന് മുതല്‍ മധ്യവര്‍ഗക്കാരുടെയും ഒന്നാം തലമുറ കാര്‍ കസ്റ്റമേഴ്സിന്റെയും പ്രധാനപ്പെട്ട ചോയ്സുകളില്‍ ഒന്നാണ് പഞ്ച്. 2025 ജനുവരി മുതല്‍ നവംബര്‍ വരെ ഏകദേശം 1.60 ലക്ഷത്തിനടുത്ത് ആളുകള്‍ ഈ കാര്‍ വാങ്ങി. ഈ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറുകളുടെ പട്ടികയില്‍ തീര്‍ച്ചയായും പഞ്ച് ഉണ്ടാകും.

More from DriveSpark

Article Published On: Saturday, December 13, 2025, 17:00 [IST]
English summary
Tata punch posted 18753 unit sales in 2025 november 21 per cent yoy growth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X