27KM മൈലേജ് തരുന്ന എസ്‌യുവി വെറും 10 മാസത്തില്‍ വാങ്ങിയത് 1.40 ലക്ഷം പേര്‍ ! വില ₹5.50 ലക്ഷം മുതല്‍

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കാറുകളില്‍ ഒന്നാണ് ടാറ്റ പഞ്ച്. മൈക്രോ എസ്‌യുവി വിഭാഗത്തില്‍ പെടുന്ന ഈ കാര്‍ ആയിരുന്നു 2024-ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍. വര്‍ഷങ്ങളായി മാരുതി കാറുകള്‍ കുത്തകയാക്കി വെച്ച ബെസ്റ്റ് സെല്ലര്‍ കാര്‍ പട്ടം പഞ്ച് പിടിച്ചടക്കുകയായിരുന്നു. 40 വര്‍ഷമായി മാരുതി മോഡലുകള്‍ ആയിരുന്നു പദവി കൈയ്യടക്കി വെച്ചിരുന്നത്. 2025 കലണ്ടര്‍ വര്‍ഷം തീരാന്‍ ഇനി 50 ദിവസത്തില്‍ താഴെ മാത്രമാണ് ബാക്കി. ഈ സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ആദ്യ 10 മാസങ്ങളില്‍ ടാറ്റ പഞ്ച് നേടിയ വില്‍പ്പന കണക്കുകള്‍ നമുക്ക് വിശദമായി ഒന്ന് നോക്കിയാലോ?.

മൈക്രോ-എസ്‌യുവി ബോഡി സ്‌റ്റൈല്‍, ശക്തമായ സുരക്ഷാ റേറ്റിംഗുകള്‍, മത്സരാധിഷ്ഠിത വിലനിര്‍ണ്ണയം, പെട്രോള്‍, സിഎന്‍ജി, ഇലക്ട്രിക് എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ എന്നിവയാണ് കുറഞ്ഞ സമയത്തിനുള്ളില്‍ പഞ്ച് വന്‍ വിജയമായി മാറാന്‍ കാരണമായത്. ആദ്യമായി കാര്‍ വാങ്ങുന്നവര്‍ അടക്കം ആയിരക്കണക്കിനാളുകളാണ് പഞ്ച് തേടി ഓരോ മാസവും ടാറ്റ ഷോറൂമില്‍ എത്തുന്നത്. 2024-ല്‍ 2.02 ലക്ഷം യൂണിറ്റ് വില്‍പ്പനയുമായി മാരുതി വാഗണ്‍ആറിനെ പിന്തള്ളിയാണ് പഞ്ച് ഒന്നാമതെത്തിയത്.

tata punch

ടാറ്റ പഞ്ച് കാറില്‍ 10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, പ്രത്യേക റിയര്‍ എസി വെന്റുകള്‍, ടൈപ്പ് സി യുഎസ്ബി ഫാസ്റ്റ് ചാര്‍ജര്‍, മറ്റ് സവിശേഷതകള്‍ എന്നിവയുണ്ട്. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുണ്ട് പഞ്ച്. കഴിഞ്ഞ വര്‍ഷം വിപണിയില്‍ എത്തിയ പഞ്ച് ഇവി ഭാരത് NCAP ക്രാഷ് ടെസ്റ്റിലും ഫലം ആവര്‍ത്തിച്ചു.

ടാറ്റ പഞ്ചില്‍ 1.2 ലിറ്റര്‍ 3-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് കരുത്തേകുന്നത്. 86 bhp പവറും 113 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ മാനുവല്‍, എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ വാങ്ങാം. പെട്രോള്‍ അല്ലാതെ സിഎന്‍ജി, ഇലക്ട്രിക് ഓപ്ഷനുകളിലും ഇത് വാങ്ങാം. പെട്രോള്‍ വേരിയന്റില്‍ 21 കിലോമീറ്റര്‍ മൈലേജും സിഎന്‍ജി വേരിയന്റില്‍ 27 കിലോമീറ്റര്‍ മൈലേജും നല്‍കുന്ന തരത്തിലാണ് ഈ കാര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

tata punch

ഇന്ത്യന്‍ വിപണിയില്‍ എത്തിയ അന്ന് മുതല്‍ മധ്യവര്‍ഗക്കാരുടെയും ഒന്നാം തലമുറ കാര്‍ കസ്റ്റമേഴ്‌സിന്റെയും പ്രധാനപ്പെട്ട ചോയ്‌സുകളില്‍ ഒന്നായി പഞ്ച് മാറിയിരുന്നു. അങ്ങിനെ, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ടോപ് 10 കാറുകളുടെ പട്ടികയില്‍ സ്ഥിരം സാന്നിധ്യമായി ഇത് മാറി. 2025 ജനുവരി മുതല്‍ ഒക്ടോബര്‍ വരെ ഏകദേശം 1.40 ലക്ഷത്തിനടുത്ത് ആളുകള്‍ ഈ കാര്‍ വാങ്ങി.

2025 മാര്‍ച്ചിലായിരുന്നു ഏറ്റവും ഉയര്‍ന്ന പ്രതിമാസ വി്ല്‍പ്പന കണക്കുകള്‍ രേഖപ്പെടുത്തിയത്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസമായ മാര്‍ച്ചില്‍ പഞ്ച് 17714 യൂണിറ്റ് വില്‍പ്പനയാണ് നേടിയത്. കൃത്യമായി പറഞ്ഞാല്‍, കഴിഞ്ഞ 10 മാസത്തിനുള്ളില്‍ ആകെ 1,38,769 പഞ്ച് കാറുകള്‍ ടാറ്റ വിറ്റു.പുതുവര്‍ഷാരംഭമായ ജനുവരിയില്‍ 16,231 യൂണിറ്റും ഫെബ്രുവരിയില്‍ 14,559 യൂണിറ്റുമായിരുന്നു വില്‍പ്പന.

tata punch infotainment system

മാര്‍ച്ചില്‍ 17,714 യൂണിറ്റും, ഏപ്രിലില്‍ 12,496 യൂണിറ്റും, മെയ് മാസത്തില്‍ 13,133 യൂണിറ്റും വില്‍പ്പന നേടാനായി. ജൂണില്‍ 10,446 യൂണിറ്റായി വില്‍പ്പന കുറഞ്ഞു. ജൂലൈ (10,785 യൂണിറ്റ്), ഓഗസ്റ്റ് (10,704 യൂണിറ്റ്) മാസങ്ങളില്‍ സമാനമായ പ്രകടനമാണ് നടത്തിയത്. അതേസമയം സെപ്റ്റംബറില്‍ 15,891 കാറുകളും ഒക്ടോബറില്‍ 16,810 കാറുകളും വിറ്റ് വമ്പന്‍ തിരിച്ചുവരവ് നടത്താനായി. ഈ നിലയില്‍ പോയാല്‍ പഞ്ചിന് ഈ വര്‍ഷം ബെസ്റ്റ് സെല്ലര്‍ കാര്‍ പദവി നിലനിര്‍ത്താന്‍ സാധിച്ചേക്കില്ല.

മുകളിലുള്ള വില്‍പ്പന കണക്കുകള്‍ നോക്കിയാല്‍ സെപ്റ്റംബറില്‍ കാറിന്റെ വില്‍പ്പന ഏകദേശം 50 ശതമാനം വര്‍ധിച്ചതായി കാണാം. സെപ്റ്റംബറില്‍ ജിഎസ്ടി കുറവ് വരുത്തിയതിനെ തുടര്‍ന്നാണ് ഇത്. സെ്റ്റംബര്‍ 22-ന് ജിഎസ്ടി 2.0 പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ടാറ്റ പഞ്ചിന് 29 ശതമാനം നികുതി നിരക്ക് (ഒരു ശതമാനം സെസ് ഉള്‍പ്പെടെ) ഉണ്ടായിരുന്നു. ഇപ്പോള്‍ പരിഷ്‌കരിച്ച ജിഎസ്ടി സ്ലാബുകള്‍ പ്രകാരം സെസ് പൂര്‍ണമായും ഒഴിവാക്കിയതിനാല്‍ 18 ശതമാനം നികുതിയാണ് ചുമത്തുന്നത്.

ജിഎസ്ടി പരിഷ്‌കാരങ്ങളുടെ ഫലമായി പഞ്ചിന് 1.08 ലക്ഷം രൂപ വരെയാണ് കുറഞ്ഞിരിക്കുന്നത്. ക്രിയേറ്റീവ് പ്ലസ് സണ്‍റൂഫ് എഎംടി കാമോ പതിപ്പിനാണ് ഏറ്റവും ഉയര്‍ന്ന വിലക്കുറവ്. മറ്റ് വേരിയന്റുകള്‍ക്ക് 66,000 മുതല്‍ 1.07 ലക്ഷം രൂപ വരെ കുറഞ്ഞിട്ടുണ്ട്. നിലവില്‍, 5.50 ലക്ഷം മുതല്‍ 9.30 ലക്ഷം രൂപ വരെയാണ് പഞ്ചിന്റെ എക്‌സ്‌ഷോറൂം വില പോകുന്നത്.

More from DriveSpark

Article Published On: Monday, November 24, 2025, 17:07 [IST]
English summary
Tata punch recorded around 140000 unit sales in first 10 months of cy2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X