26.99Km മൈലേജുള്ള എസ്‌യുവിക്ക് ഇനി 6 ലക്ഷം പോലും വേണ്ട! വേരിയന്റ് തിരിച്ചുള്ള വിലക്കുറവ് അറിയാം

ഹാച്ച്ബാക്കിന്റെ വിലയില്‍ ഒരു എസ്‌യുവി വേണമെന്നുള്ളവരുടെ കണ്ണ് ആദ്യം പോകുന്നത് ടാറ്റ ഷോറൂമിലുള്ള പഞ്ച് എന്ന കുഞ്ഞനിലേക്കാണ്. ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ ഇപ്പോള്‍ ജനപ്രിയ മൈക്രോ എസ്‌യുവിയായ ടാറ്റ പഞ്ചിനെ കൂടുതല്‍ താങ്ങാനാവുന്ന വിലയില്‍ ലഭ്യമാക്കുകയാണ്. ജിഎസ്ടി 2.0 പ്രകാരം ടാറ്റ പഞ്ചിന്റെ വിലയില്‍ ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട്. ജിഎസ്ടി കുറച്ചതിന്റെ മുഴുവന്‍ ആനുകല്യങ്ങളും ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ തുരുമാനിച്ചതിനാല്‍ പഞ്ചിന് വേരിയന്റുകള്‍ക്ക് അനുസരിച്ച് 33,000 മുതല്‍ 87,000 രൂപ വരെ വിലക്കുറവ് ലഭിച്ചിട്ടുണ്ട്. ടാറ്റ പഞ്ചിന്റെ വേരിയന്റ് തിരിച്ചുള്ള വിലക്കുറവിനെ കുറിച്ച് വിശദമായി ഈ ലേഖനത്തില്‍ വായിക്കാം.

ടാറ്റ പഞ്ചിന്റെ പെട്രോള്‍ മാനുവല്‍ വേരിയന്റുകളുടെ വിലക്കുറവ് പരിശോധിച്ചാല്‍ എന്‍ട്രി ലെവല്‍ പ്യുവര്‍ എംടിയുടെ വില ഇപ്പോള്‍ 52,700 രൂപ കുറഞ്ഞ് 5.67 ലക്ഷം രൂപയായി. നേരത്തെ 6.19 ലക്ഷം രൂപയായിരുന്നു വില. അതുപോലെ, പ്യുവര്‍ (O) വേരിയന്റിന്റെ വില 58,000 രൂപ കുറഞ്ഞ് 6.23 ലക്ഷം രൂപയായി. മിഡ്-ലെവല്‍ അഡ്വഞ്ചര്‍ വകഭേദങ്ങള്‍ക്കും ഗണ്യമായ കുറവുണ്ട്.

tata punch

അഡ്വഞ്ചര്‍ എംടിയുടെ വില ഇപ്പോള്‍ 6.55 ലക്ഷം രൂപയും അഡ്വഞ്ചര്‍+ന്റെ വില 6.87 ലക്ഷം രൂപയുമാണ്. രണ്ടിനും ഏകദേശം 61,000 മുതല്‍ 64,000 രൂപ വരെ കുറഞ്ഞു. അഡ്വഞ്ചര്‍ S ട്രിമിന്റെ വില 65,700 രൂപ കുറഞ്ഞ് 7.06 ലക്ഷം രൂപയായി. അക്കംപ്ലിഷ്ഡ്+ കാമോ, അക്കംപ്ലഷ്ഡ്+S കാമോ പോലുള്ള ഉയര്‍ന്ന സ്‌പെക്ക് അക്കംപ്ലഷ്ഡ് ട്രിമ്മുകള്‍ ഇപ്പോള്‍ 7.84 ലക്ഷം മുതല്‍ 8.29 ലക്ഷം രൂപ വരെ വിലയില്‍ വാങ്ങാം.

ഇവയുടെ വില 71,700 മുതല്‍ 77,200 രൂപ വരെയാണ് കുറഞ്ഞിരിക്കുന്നത്. ക്രിയേറ്റീവ്+, ക്രിയേറ്റീവ്+എസ്, കാമോ പതിപ്പുകള്‍ എന്നിവയുള്‍പ്പെടെയുള്ള ക്രിയേറ്റീവ് ശ്രേണിയുടെ പുതിയ വിലകള്‍ 8.34 ലക്ഷം മുതല്‍ 8.89 ലക്ഷം രൂപ വരെയാണ്. ഇവയ്‌ക്കെല്ലാം 82,800 രൂപ വരെ വിലക്കുറവ് ലഭിച്ചു.

Tata Punch Petrol MT - Old vs New GST Prices
No Variant Old Price New Price Diff % Cut
1 Pure 6,19,990 5,67,290 52,700 9.29
2 Pure (O) 6,81,990 6,23,990 58,000 9.30
3 Adventure 7,16,990 6,55,990 61,000 9.30
4 Adventure + 7,51,990 6,87,990 64,000 9.30
5 Adventure S 7,71,990 7,06,290 65,700 9.30
6 Adventure+S 8,21,990 7,51,990 70,000 9.31
7 Accomplished+ 8,41,990 7,70,290 71,700 9.31
8 Accomplished+ CAMO 8,56,990 7,84,090 72,900 9.30
9 Accomplished+S 8,89,990 8,14,190 75,800 9.31
10 Accomplished+S CAMO 9,06,990 8,29,790 77,200 9.31
11 Creative+ 9,11,990 8,34,390 77,600 9.30
12 Creative+ CAMO 9,26,990 8,48,090 78,900 9.30
13 Creative+S 9,56,990 8,75,490 81,500 9.31
14 Creative+S CAMO 9,71,990 8,89,190 82,800 9.31

പഞ്ചിന്റെ പെട്രോള്‍ എഎംടി വേരിയന്റുകള്‍ക്ക് ഇപ്പോള്‍ 87900 രൂപ വരെ വിലകുറഞ്ഞിട്ടുണ്ട്. അഡ്വഞ്ചര്‍ എഎംടിയുടെ വില ഇപ്പോള്‍ 66,100 രൂപ കുറഞ്ഞ് 7.10 ലക്ഷം രൂപയായി. അതേസമയം അഡ്വഞ്ചര്‍+ എഎംടിയുടെ വില 69,100 രൂപ കുറഞ്ഞ് 7.42 ലക്ഷം രൂപയായി.അഡ്വഞ്ചര്‍ S എഎംടിയുടെ വില 70,800 രൂപ കുറഞ്ഞ് 7.61 ലക്ഷം രൂപയും അഡ്വഞ്ചര്‍+S 75,100 രൂപ കുറച്ചതിന് ശേഷം 8.06 ലക്ഷം രൂപയിലും എത്തി നില്‍ക്കുന്നു.

എഎംടിയുള്ള അക്കംപ്ലിഷ്ഡ്+ വേരിയന്റുകള്‍ക്ക് ഇപ്പോള്‍ 8.25 ലക്ഷം മുതല്‍ 8.84 ലക്ഷം രൂപ വരെയാണ് വില. വിലകള്‍ ഏകദേശം 76,800 മുതല്‍ 82,300 രൂപ വരെയാണ് വെട്ടിക്കുറച്ചത്. ഏറ്റവും കൂടുതല്‍ ലാഭം ക്രിയേറ്റീവ്+ എഎംടി വേരിയന്റുകളുടെ ടോപ് എന്‍ഡ് കാമോ പതിപ്പുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കാണ്. ഇത് വാങ്ങുന്നവര്‍ക്ക് ലാഭം 87,900 രൂപ വരെയാണ്. ഇവേരിയന്റിന് അനുസരിച്ച് ഇവയുടെ വില 8.89 ലക്ഷം രൂപ മുതല്‍ 9.44 ലക്ഷം രൂപ വരെ പോകുന്നു.

Tata Punch Petrol AMT - Old vs New GST Prices
No Variant Old Price New Price Diff % Cut
1 Adventure 7,76,990 7,10,890 66,100 9.30
2 Adventure + 8,11,990 7,42,890 69,100 9.30
3 Adventure S 8,31,990 7,61,190 70,800 9.30
4 Adventure+S 8,81,990 8,06,890 75,100 9.31
5 Accomplished+ 9,01,990 8,25,190 76,800 9.31
6 Accomplished+ CAMO 9,16,990 8,38,990 78,100 9.31
7 Accomplished+S 9,49,990 8,69,090 80,900 9.31
8 Accomplished+S CAMO 9,66,990 8,84,690 82,300 9.31
9 Creative+ 9,71,990 8,89,190 82,800 9.30
10 Creative+ CAMO 9,86,990 9,02,390 84,600 9.30
11 Creative+S 10,16,990 9,30,390 86,600 9.31
12 Creative+S CAMO 10,31,990 9,44,090 87,900 9.31

പഞ്ച് സിഎന്‍ജി വേരിയന്റുകള്‍ക്കും 86600 രൂപ വരെ വില കുറച്ചിട്ടുണ്ട്. 62,100 രൂപ കുറഞ്ഞതോടെ പ്യുവര്‍ സിഎന്‍ജി വേരിയന്റിന്റെ വില ഇപ്പോള്‍ 6.67 ലക്ഷം രൂപയായി. അഡ്വഞ്ചര്‍ സിഎന്‍ജിയുടെയും അഡ്വഞ്ചര്‍+ സിഎന്‍ജിയുടെയും വില ഇപ്പോള്‍ യഥാക്രമം 7.42 ലക്ഷം രൂപയും 7.74 ലക്ഷം രൂപയുമാണ്. ഏകദേശം 69,000 മുതല്‍ 72,100 രൂപ വരെയാണ് വിലക്കുറവ് ലഭിച്ചിരിക്കുന്നത്.

അഡ്വഞ്ചര്‍ S സിഎന്‍ജി ഇപ്പോള്‍ 7.93 ലക്ഷം രൂപ വിലയിലാണ് വില്‍ക്കുന്നത്. അതേസമയം അക്കംപ്ലിഷ്ഡ്+, അക്കംപ്ലഷ്ഡ്+S കാമോ പോലുള്ള ഉയര്‍ന്ന വേരിയന്റുകള്‍ക്ക് 78100 രൂപ മുതല്‍ 86600 രൂപ വരെ കുറഞ്ഞ് 8.38 ലക്ഷം മുതല്‍ 9.30 ലക്ഷം രൂപ വരെ വിലയില്‍ ലഭ്യമാണ്.

Tata Punch CNG MT - Old vs New GST Prices
No Variant Old Price New Price Diff % Cut
1 Pure 7,29,990 6,67,890 62,100 9.30
2 Adventure 8,11,990 7,42,890 69,100 9.30
3 Adventure + 8,46,990 7,74,890 72,100 9.30
4 Adventure S 8,66,990 7,93,190 73,800 9.30
5 Adventure+S 9,16,990 8,38,890 78,100 9.31
6 Accomplished+ 9,51,990 8,70,990 81,000 9.30
7 Accomplished+ CAMO 9,66,990 8,84,690 82,300 9.30
8 Accomplished+S 9,99,990 9,14,890 85,100 9.30
9 Accomplished+S CAMO 10,16,990 9,30,390 86,600 9.31

10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ഗ്രാന്‍ഡ് കണ്‍സോള്‍, റിയര്‍ എസി വെന്റുകള്‍, ടൈപ്പ്-സി യുഎസ്ബി ഫാസ്റ്റ് ചാര്‍ജര്‍ എന്നിങ്ങനെ നിരവധി സവിശേഷതകളുമായാണ് ടാറ്റ പഞ്ച് വരുന്നത്. ഡ്യുവല്‍ എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ട് തുടങ്ങിയ നൂതന സേഫ്റ്റി ഫീച്ചറുകളും ഈ കാറിലുണ്ട്.

ടാറ്റ പഞ്ചില്‍ 1.2 ലിറ്റര്‍ 3-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ഉപയോഗിക്കുന്നു. ഇത് പരമാവധി 86 bhp പവറും 113 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. ഇതിനുപുറമെ പഞ്ച് സിഎന്‍ജി, ഇലക്ട്രിക് പവര്‍ട്രെയിനുകളിലും ലഭ്യമാണ്. കിലോഗ്രാമിന് 26.99 കിലോമീറ്ററാണ് പഞ്ച് സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ്.

More from DriveSpark

Article Published On: Wednesday, September 17, 2025, 19:21 [IST]
English summary
Tata punch variant wise price post gst reform now up to 88000 cheaper
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X