സിയറയുടെ ടോപ്പ് സ്പീഡ് ടെസ്റ്റുമായി ടാറ്റ! പക്ഷേ ഒരു മുന്നറിയിപ്പുണ്ടേ, ഇത് കണ്ട് മനക്കോട്ട കെട്ടണ്ട

ടാറ്റ സിയറ ലോഞ്ച് ചെയ്തത് മുതൽ സോഷ്യൽ മീഡിയയിൽ റീലുകളുടേയും ചിത്രങ്ങളുടേയും തിരയിളക്കമാണ്. റോഡിൽ ഇറങ്ങുന്നതിന് മുൻപ് അതായത് ബുക്കിങ്ങ് ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുൻപ് പല വേരിയൻ്റുകളുടേയും സ്പൈ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടേയും യുട്യൂബുകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ടാറ്റ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലും യുട്യൂബിലും സിയറയുടെ ടോപ്പ് സ്പീഡ് ടെസ്റ്റ് നടത്തിയതിൻ്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ്. എന്നാൽ പ്രൊഡക്ഷൻ പതിപ്പിലും ഈ വേഗത കൈവരിക്കാൻ സാധിക്കുമോ എന്നുള്ള ചോദ്യങ്ങൾക്കും സംശയങ്ങൾക്കുമുളള ഉത്തരം ഈ ലേഖനത്തിലൂടെ നിങ്ങളുമായി പങ്കുവയ്ക്കുകയാണ്.

ടാറ്റയുടെ ഏറ്റവും പുതിയതായി വികസിപ്പിച്ചെടുത്ത 1.5 ലിറ്റർ ഡയറക്ട് ഇഞ്ചക്ഷൻ ടർബോചാർജ്ഡ് (TGDi) പെട്രോൾ എഞ്ചിൻ മോഡലിലാണ് പരീക്ഷണം നടത്തിയത്. ടർബോ-പെട്രോൾ സിയറ മണിക്കൂറിൽ 222 കിലോമീറ്റർ വേഗത കൈവരിക്കുന്നതായിട്ടാണ് കാണിക്കുന്നത്, സെഗ്മെൻ്റിലെ തന്നെ ഏറ്റവും ഉയർന്ന വേഗത കൈവരിക്കുന്ന മോഡലെന്ന ഖ്യാതിയും സിയറ സ്വന്തമാക്കിയിരിക്കുകയാണ്.

Tata Sierra Achieved Top Speed 222 Kph

ഇനി മറ്റൊരു പ്രധാനപ്പെട്ട കാര്യം എന്താണെന്ന് വച്ചാൽ ഈ വേഗത വളരെ സുരക്ഷിതമായ ട്രാക്കിൽ പരീക്ഷിച്ചതാണ് അത് കൊണ്ട് തന്നെ പൊതുജനങ്ങൾക്ക് അത്രയും വേഗതയിൽ വാഹനമോടിക്കാൻ സാധിക്കില്ല. അത് മാത്രമല്ല പ്രൊഡക്ഷൻ പതിപ്പിൽ സിയറയുടെ പരമാവധി വേഗത 190 കിലോമീറ്ററായി നിയന്ത്രിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ ഇൻഡോറിലുളള നാഷണൽ ഓട്ടോമോട്ടീവ് ടെസ്റ്റ് ട്രാക്കിലാണ് വാഹനമോടിച്ച് പരീക്ഷണം നടത്തിയത്.

വീഡിയോയിൽ കാണാൻ സാധിക്കുന്നത് പോലെ സ്പോർട് മോഡിലാണ് വാഹനം കുതിക്കുന്നത്. 4500 ആർപിഎമ്മിൽ സ്പീഡോമീറ്റർ മണിക്കൂറിൽ 200 കിലോമീറ്റർ വേഗത കടന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഹൈ സ്പീഡ് ടെസ്റ്റ് ട്രാക്കിൽ 222 കിലോമീറ്റർ എന്ന വേഗത കൈവരിക്കാൻ സിയറയ്ക്ക് സാധിച്ചിട്ടുണ്ടെങ്കിൽടാറ്റയുടെ എഞ്ചിൻ്റെ കരുത്തിനും പെർഫോമൻസിനും ഒരു ബിഗ് സല്യൂട്ട് തന്നെ നൽകണം.

Tata Sierra Achieved Top Speed 222 Kph

പുതിയ മോഡുലാർ ARGOS പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള എസ്‌യുവി 11.49 ലക്ഷം രൂപയുടെ പ്രാരംഭ വിലയിൽ വാങ്ങാമെന്നത് തന്നെയാണ് ആരേയും ആകർഷിക്കുന്ന പ്രധാന ഘടകം. . ടാറ്റ സിയറ എസ്‌യുവിയുടെ ബുക്കിംഗ് 2025 ഡിസംബർ 16-ാം തീയതി ആരംഭിക്കും. തുടർന്ന് മോഡലിനായുള്ള ഡെലിവറികൾ 2026 ജനുവരി 15-ന് തുടങ്ങുമെന്നും ടാറ്റ മോട്ടോർസ് അറിയിച്ചിട്ടുണ്ട്.

പുതിയ 1.5 ലിറ്റർ GDi ടർബോ പെട്രോളിന് പുറമെ 1.5 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ഫോർ-പോട്ട് ഡീസൽ എന്നിവയാണ് സിയറയിലെ മറ്റ് എഞ്ചിൻ ഓപ്ഷനുകൾ. മാനുവൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും എസ്‌യുവിയുടെ ഭാഗമാണ്. ബേസ് വേരിയൻ്റുകളിൽ 1.5 ലിറ്റർ NA പെട്രോൾ എഞ്ചിന് 105 bhp പവറിൽ 145Nm ടോർക്ക് ഉത്പാദിപ്പിക്കാനാവും. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് DCT ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഇതിനൊപ്പം കൊടുത്തിരിക്കുന്നത്.

Tata Sierra Achieved Top Speed 222 Kph

116 bhp പവറിൽ 260 Nm ടോർക്ക് നൽകുന്ന ടാറ്റയുടെ 1.5 ലിറ്റർ ഫോർ-പോട്ട് ഡീസൽ എഞ്ചിൻ 6 സ്പീഡ് മാനുവൽ 7 സ്പീഡ് DCT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് വരുന്നത്. 26.5-ഡിഗ്രി അപ്രോച്ച് ആംഗിൾ, 23.1-ഡിഗ്രി റാംപ്-ഓവർ ആംഗിൾ, 31.6-ഡിഗ്രി ഡിപ്പാർച്ചർ ആംഗിൾ, 205 mm ഗ്രൗണ്ട് ക്ലിയറൻസ്, 10.6 മീറ്റർ ടേണിംഗ് സർക്കിൾ എന്നിവയുള്ള എസ്‌യുവിക്ക് അനായസം ഓഫ്-റോഡിലും കുതിക്കാനാവും. പുതിയ സിയറ ഇതിനകം തന്നെ 2025 റെഡ് ഡോട്ട് ഡിസൈൻ അവാർഡ് നേടിയിട്ടുണ്ടെന്നതും പ്രത്യേക പരാമർശം അർഹിക്കുന്ന കാര്യമാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, December 10, 2025, 17:00 [IST]
English summary
Tata sierra achieved top speed 222 kph checkout the images inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X