ക്രെറ്റയുടെ അന്തകൻ ഷോറൂമിൽ എത്തി! കാണാൻ വൻജനക്കൂട്ടം, പ്രീ ബുക്കിങ്ങ് ആരംഭിച്ച് ഡീലർഷിപ്പുകൾ

സെഗ്മെൻ്റിലെ തന്നെ ഹീറോയാകാൻ പറ്റുവോ സക്കീർ ഭായ്ക്ക്. സംഭവം വേറെ ആരുമല്ല, ടാറ്റയുടെ ഐതിഹാസിക മോഡലായി സിയറയുടെ കാര്യമാണ് പറഞ്ഞു വരുന്നത്. വർഷങ്ങൾക്ക് ശേഷം വീണ്ടും വിപണിയിലേക്ക് പുതിയ ഭാവത്തിലും കൂടുതൽ കരുത്തുമായി എത്തിയ സിയറയ്ക്ക്. ഈ മാസം സിയറയുടെ ബുക്കിങ്ങ് ഔദ്യോഗികമായി ആരംഭിക്കാനിരിക്കെയാണ് വിവിധ ഡീലർഷിപ്പുകളിൽ സിയറ എത്തിയിരിക്കുന്നത്. പഞ്ചാബ്,ഹരിയാന.ചണ്ഡിഗഡ് പോലുളള നഗരങ്ങളിലെ ഷോറൂമുകളിലാണ് സിയറ എത്തിയത്. ഇതിനോടകം തന്നെ ജനശ്രദ്ധ പിടിച്ചു പറ്റാൻ മോഡലിനായിട്ടുണ്ട്. പല ഡീലർഷിപ്പുകളിലും പ്രീ ബുക്കിങ്ങും ആരംഭിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

സിയറയുടെ വിശേഷങ്ങളിലേക്ക് നോക്കിയാൽ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലായി എട്ട് വേരിയന്റുകളാണ് ടാറ്റ സിയറ ലഭിക്കുന്നത്. കൂടാതെ മൂന്ന് ഗിയർബോക്‌സുകളും ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. സിയറയുടെ മുൻവശം വളരെ ആകർഷകമാണ്. കറുപ്പും മഞ്ഞയും ചേർന്ന നിറങ്ങളടക്കം നിരവധി നിറങ്ങൾ ലഭ്യമാണ്. മുൻവശത്ത് സിയറ എന്ന ലോഗോ കാണാം. ഡൈനാമിക് ഡേടൈം റണ്ണിംഗ് ലൈറ്റുകൾ (DRL-കൾ) വാഹനത്തിന്റെ അഴക് വർധിപ്പിക്കുന്നു.

tata sierra arrived in showrooms

ഉപഭോക്താക്കൾക്ക് 17-ഇഞ്ച് സ്റ്റീൽ വീലുകളും, 19-ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും തിരഞ്ഞെടുക്കാം. ബോണറ്റിന്റെ ഡിസൈൻഡോറുകളുമായി നന്നായി ചേർന്നു പോകുന്നുണ്ട്. പിന്നിൽ, ക്ലാസിക് ഗ്ലാസ് പോലുള്ള ഭാഗം, അഞ്ച് ഡോർ ലേഔട്ടിനായി ഡിസൈൻ ചെയ്തിരിക്കുന്നവയാണ്. അകത്തേക്ക് കയറിയാൽ ടെക്നോളജിയും ആഡംബരവും ഒത്തൊരുമിച്ചിരിക്കുകയാണ്.

എല്ലാ ഇന്റീരിയർ ലൈറ്റിംഗിലും LED സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നു. പിന്നിലെ യാത്രക്കാർക്ക് ചാർജിംഗ് സോക്കറ്റുകളും, എസി വെന്റുകളും ലഭ്യമാണ്. വ്യക്തിഗത ഇൻഫോടൈൻമെൻ്റ് സ്ക്രീനുകൾ ഘടിപ്പിക്കാനുള്ള സൗകര്യവും നിങ്ങൾക്ക് ടാറ്റ സിയറയിൽ ലഭിക്കുന്നുണ്ട്. ടോപ് വേരിയന്റുകളിൽ, ട്രിപ്പിൾ-സ്‌ക്രീൻ ലേഔട്ട് ഉൾപ്പെടുന്നു.

tata sierra arrived in showrooms

105 bhp നാചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 158 bhp ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 116 bhp ഡീസല്‍ യൂണിറ്റുകളാണ് സിയറയ്ക്ക് കരുത്ത് പകരുന്നത്. അവസാനത്തേത് കര്‍വ് കൂപ്പെ-എസ്‌യുവിയില്‍ നിന്ന് കടമെടുത്തതാണ്.ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ 6-സ്പീഡ് ഓട്ടോമാറ്റിക്, 6-സ്പീഡ് മാനുവല്‍, 7-സ്പീഡ് DCT എന്നിവ ഉള്‍പ്പെടുന്നു. നിലവില്‍ സിയറയില്‍ ഫ്രണ്ട്-വീല്‍-ഡ്രൈവ് സജ്ജീകരണമാണുള്ളത്. 2027-ല്‍ ഓള്‍-വീല്‍-ഡ്രൈവ് സജ്ജീകരണം കൊണ്ടുവരാന്‍ ടാറ്റ പദ്ധതിയിടുന്നുണ്ട്.

ഇതിനെല്ലാം പുറമേ ഇന്ത്യന്‍ ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രിയില്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന ഒരു നേട്ടം സിയറയെ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ എത്തിച്ചിരിക്കുകാണ്. 12 മണിക്കൂര്‍ നീണ്ട നിയന്ത്രിത എന്‍ഡ്യൂറന്‍സ് റണില്‍ ലിറ്ററിന് 29.9 കിലോമീറ്റര്‍ സര്‍ട്ടിഫൈഡ് മൈലേജ് കൈവരിച്ചാണ് സിയറ സർവകാല റെക്കോർഡിലേക്ക് എത്തിയിരിക്കുന്നത്.

ടാറ്റ സിയറ പ്രീമിയം സൗന്ദര്യത്തിന്റെയും, വ്യത്യസ്ത കളർ ഓപ്ഷനുകളുടെയും സംയോജനമാണ് എന്ന് നിസംശയം പറയാം. ഇതിലെ മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ, വിവിധ ഡ്രൈവിംഗ് ആവശ്യങ്ങൾ നിറവേറ്റാൻ പ്രാപ്തമാണ്. ഫൈവ് സ്റ്റാർ റേറ്റിംഗും, ലെവൽ 2 ADAS-ഉം, സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്നവയാണ്. ആധുനിക ഫീച്ചറുകളും, മികച്ച പ്രകടനവും, ഇതിഹാസപരമായ പേരുമുള്ള പുതിയ ടാറ്റ സിയറ ഒരു മികച്ച തിരഞ്ഞെടുപ്പാണ് എന്നുറപ്പാണ്

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, December 13, 2025, 15:00 [IST]
English summary
Tata sierra arrives in showrooms dealerships begin pre booking details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X